ഗോവ ഒരുങ്ങി: കാഴ്ചയുടെ സുവർണ വസന്തത്തിന്

Posted by Aravind S Sasi, 19 Nov, 2019

 

 

പനാജി: സുവർണ ജൂബിലി നിറവിൽ ദേശീയ രാജ്യാന്തര ചലച്ചിത്ര മേള നാളെ ആരംഭിക്കും. വൈകുന്നേരം ഗോവയിലെ ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അമിതാബ് ബച്ചനാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നൽകുന്ന ഗോൾഡൻ ജൂബിലി ഐക്കൺ അവാർഡ് സൂപ്പർ താരം രജനീകാന്ത് ഏറ്റുവാങ്ങും. സമഗ്ര സംഭാവനയ്ക്കുള്ള ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പർട്ടിന് സമ്മാനിക്കും. കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവദ്ക്കർ ചടങ്ങിൽ പങ്കെടുക്കും. പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ കരൺ ജോഹറാണ് ഉദ്ഘാടന ചടങ്ങിന്റെ അവതാരകൻ. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് ശേഷം ഇറ്റാലിയൻ സംവിധായകൻ ഗോരൻ പാസ്കൽ‌ജെവികിന്റെ ഡെസ്പൈറ്റ് ദി ഫോഗ് സിനിമ പ്രദർശിപ്പിക്കും.

 

വ്യാഴാഴ്ച ഇന്ത്യൻ പനോരമയിലെ ചിത്രങ്ങളുടെ ഉദ്ഘാടനം നടക്കും. ഉദ്ഘാടന ചിത്രം ഗുജറാത്തി നിന്നുള്ള അഭിഷേക് ഷായുടെ ഹെല്ലാരോ ആണ്. നോൺ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം കശ്മീരിൽ നിന്നുള്ള നൂറ യാണ്. ആഷിഷ് പാണ്ഡയാണ് സംവിധായകൻ. മലയാളി സംവിധായകനായ മനോജ് കാനയുടെ പണിയ ഭാഷയിലുള്ള കെൻജിറയും നാളെ പ്രദർശിപ്പിക്കും. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലയും കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതിയുടെ നിയമ പോരാട്ടവും വിഷയമാക്കിയ മയി ഘട്ട് ക്രൈം നമ്പർ നമ്പർ 103/2005 എന്ന മറാത്തി ചിത്രം പനോരമയിൽ പ്രദർശിപ്പിക്കും. ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത മയി ഘട്ട് അന്താരാഷ്ട്ര മത്സര വിഭാഗത്തിലുംഉൾപ്പെട്ടിട്ടുണ്ട്. അമ്പത് വർഷം പൂർത്തിയാക്കിയ സിനിമാ വിഭാഗത്തിൽ ജി അരവിന്ദന്റെ ഉത്തരായനം പ്രദർശിപ്പിക്കും. ഒമ്പത് ദിവസമായി നടക്കുന്ന മേളയിൽ പതിനായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. 76 രാജ്യങ്ങളിൽ നിന്നുള്ള 200 ചലച്ചിത്രങ്ങൾ മേളയിൽ വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്നു. മത്സര വിഭാഗത്തിൽ മലയാളത്തിൽ നിന്നും ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട് ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മേളയിൽ രജത മയൂരം പുരസ്കാരവും മികച്ച നടനുള്ള പുരസ്കാരവും ലിജോ ജോസ് പെല്ലിശേരിയുടെ ഈമയൗ നേടിയിരുന്നു. 15 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്. ഓസ്കാർ അവാർഡ് നിർണയിക്കുന്ന അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സിന്റെ മുൻ പ്രസിഡന്റും ഛായാഗ്രാഹകനുമായ ജോൺ ബെയ്ലിയാണ് ജൂറി ചെയർമാൻ. ഇന്ത്യൻ പനോരമ ജൂറി ചെയർമാൻ സംവിധായകൻ പ്രിയദർശനാണ്.


ഇത്തവണ മേളയുടെ ഭാഗമായി തത്സമയ സിനിമാ നിർമ്മാണവും നടക്കുന്നു. രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഗോവയിൽ നിന്നുള്ളവർക്കും സംസ്ഥാന തലത്തിൽ മത്സരിക്കാം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ദേശീയ വിഭാഗത്തിൽ മത്സരിക്കാം. മേളയുടെ ഭാഗമായാണ് ചിത്രം നിർമ്മിക്കേണ്ടത്. 72 മണിക്കൂർ കൊണ്ട് നിർമ്മാണം പൂർത്തിയാക്കി മത്സരത്തിന് അയക്കം. അവസാന ദിവസം വിധി നിർണയിക്കും. സനിമയുടെ എല്ലാ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പുരസ്കാരം നൽകും. ആദ്യമായാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ മേളകളിൽ പുരസ്കാരം ലഭിച്ച സിനിമകളുടെ പ്രത്യേക വിഭാഗവും ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ്, ഓസ്കാർ അവാർഡ് നേടിയ ചിത്രങ്ങളുടെ പാക്കേജും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.


അമ്പത് വനിത സംവിധായകരുടെ സിനിമകൾ പ്രദർശിപ്പിക്കപ്പെടുന്നു എന്നതാണ് ഐഎഫ്എഫ്ഐ 2019 ന്റെ മറ്റൊരു ആകർഷണം. അന്താരാഷ്ട്ര തലത്തില്‍ അംഗീകാരങ്ങള്‍ നേടിയ, വനിത സംവിധായകരുടെ മികച്ച 50 ചിത്രങ്ങളാണ് വ്യത്യസ്ത വിഭാഗങ്ങളിലായി പ്രദർശിപ്പിക്കപ്പെടുക. ഹികാരി സംവിധാനം ചെയ്ത ജപ്പാനീസ് ചിത്രം 37 സെക്കന്റ്‌സ്, കാന്‍ ചലച്ചിത്ര മേളയില്‍ ക്വീര്‍ പാം പുരസ്‌കാരം നേടിയ ഫ്രഞ്ച് സംവിധായിക സെലിന്‍ സിയാമയുടെ പോര്‍ട്ടറേറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍; തുടങ്ങിയ ചിത്രങ്ങളും ഇതിൽപ്പെടും.

 

ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്നുള്ള മനു അശോകന്റെ ഉയരെ, ടി കെ രാജീവ് കുമാറിന്റെ കോളാമ്പി എന്നിവ പ്രദർശിപ്പിക്കും. മലയാളിയായ വിജേഷ് മണി ആദിവാസി ഭാഷയായ ഇരുളയിൽ സംവിധാനം ചെയ്ത നേതാജിയും പനോരമയിൽ പ്രദർശിപ്പിക്കും. പ്രമുഖ വ്യവസായി ഗോകുലം ഗോപാലാനാണ് നേതാജി സുഭാഷ് ചന്ദ്രബോസായി അഭിനയിക്കുന്നത്. നോൺ ഫീച്ചർ വിഭാഗത്തിൽ ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പയും നൊവിൻ വാസുദേവിന്റെ ഇരുളിലും പകലിലും ഒടിയൻ എന്നിവയും പ്രദർശിപ്പിക്കുന്നുണ്ട്. 28നാണ് സമാപനം സുവർണ, രജത മയൂരം പുരസ്കാരങ്ങൾ അടക്കമുള്ള പുരസ്കാരങ്ങൾ അന്ന് സമ്മാനിക്കും. പുരസ്കാര വിതരണത്തിന് ശേഷം മക്മൽ ബഫിന്റെ മാർഗെ ആൻഡ് ഹിസ് മദർ പ്രദർശിപ്പിക്കും.

 

loading...

കൗതുകം ലേശം കൂടുതലാണ് ; ജുവല്‍ മേരി

11 Jul, 2020

അവതാരകയായും അഭിനേത്രിയായും മുന്നേറുന്ന താരമാണ് ജുവല്‍ മേരി.ജോണ്‍ സക്കറിയയാണ് താരത്തിന്റെ ഭര്‍ത്താവ്. ഭാര്യയുടെ കാലജീവിതത്തിന് ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കുന്നത്. ഇപ്പോഴിതാ താരം തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജുവലിന്റെ വാക്കുകള്‍ യുകെജിയില്‍ പഠിക്കുന്ന സമയത്ത് എനിക്കൊരു പയ്യനുണ്ടായിരുന്നു ഒരുകൊച്ചുപയ്യന്‍. എല്ലാ ക്ലാസുകളിലും എനിക്കൊരു ക്രഷ് ഉണ്ടായിരുന്നു. നമ്മള്‍ ഭയങ്കര സുന്ദരിയായത് കൊണ്ടൊന്നുമല്ല അത്. എല്ലാത്തിലുമൊരു കൗതുകം, അതുകൊണ്ടാണ്. കൗതുകം ലേശം

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram