അമ്മയെ അറിയാൻ : തുറന്ന് പറഞ്ഞ് ഇടവേള ബാബു

Posted by BINDU PP, 10 Jul, 2018



 


നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത സാഹചര്യത്തില്‍ വിവാദ ഒഴുക്കിൽപ്പെട്ടിരിക്കുകയാണ് മലയാള സിനിമ. അമ്മയിൽ നിന്ന് നാല് നടിമാർ രാജിവെച്ച സംഭവം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടിമാരെ അറിയിച്ചു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. അമ്മയെ ജനങ്ങൾ പലവിധത്തിൽ വിമർശിച്ചിരുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടിമാരെ അറിയിച്ചു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഇത്തരത്തിൽ അമ്മയെ വിമർശിച്ച് ജനങ്ങൾ രംഗത്ത് വന്നിരുന്നു. എന്നാൽ ഇതിനുള്ള മറുപടിയുമായി ഇടവേള ബാബു രംഗത്ത് വന്നിട്ടുണ്ട്.

 

ഇടവേള ബാബുവിന്റെ വാക്കുകൾ ....

 

അമ്മ എന്ന സംഘടനയിൽ 484 അംഗങ്ങളാണ്. ഇതിൽ 248 പുരുഷന്മാരും 236 സ്ത്രീകളും.12 ഹോണററി അംഗങ്ങളും, 372 ലൈഫ് മെമ്പർമാരും അമ്മയിൽ ഉണ്ട്. അമ്മ ജനങ്ങൾക്ക് ഒട്ടേറെ സഹായങ്ങൾ ചെയ്യുന്നുണ്ട്. 1995 മുതൽ സിനിമ മേഖലയിൽ കഷ്ടതകൾ അനുഭവിക്കുന്ന സിനിമാക്കാരിലെ പത്ത് പേർക്ക് കൈനീട്ടം പോലെ 1000 രൂപ കൊടുത്തു തുടങ്ങിയത് ഈ ഓഗസ്റ്റ് 01 മുതൽ 143 പേർക്ക് മാസം തോറും 5000 രൂപ വീതം മരണം വരെ കൈനീട്ടം നൽകും. മറ്റൊരു സംഘടനകളിലും ഇത്തരത്തിലുള്ള സഹായങ്ങൾ ചെയ്യുന്നില്ല. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന സഹ പ്രവർത്തകർക്കും വളരെ മുതിർന്നവർക്കും പ്രവേശന ഫീസ് പൂർണമായും ഒഴിവാക്കി അമ്മയിൽ ഹോണററി അംഗത്വം നല്കുന്നതിനോടൊപ്പം കൈനീട്ടം അനുവദിക്കുകയും ചെയ്യുന്നുണ്ട്.

 

5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി വര്ഷങ്ങളായി നടപ്പിൽ വന്നിട്ട്. ഇതിനു പുറമെ, 10 ലക്ഷം രൂപയുടെ അപകട  മരണ ഇൻഷുറൻസ് നൽകുന്നുമുണ്ട്. കൂടാതെ, അപകടത്തിൽ പെട്ട് വിശ്രമകാലയളവിൽ ആഴ്ച തോറും 1500 രൂപ വീതം ഇൻഷുറൻസ് കമ്പനിയിൽ നിന്നും സാമ്പത്തിക സഹായം നൽകുന്നു. ഇതിനാവശ്യമായ അംഗങ്ങളുടെ പ്രീമിയം പൂർണമായും അമ്മയാണ് നൽകിവരുന്നത്. അമ്മയിലെ സഹപ്രവർത്തകർക്ക് ചികിത്സ ധനസഹായം അമ്മ നല്കുനുണ്ട്. അമ്മയുടെ നീക്കിയിരുപ്പിൽ നിന്ന് ഭരണത്തിലുള്ള സർക്കാറുകളെ സാഹായിക്കാറുണ്ട്. കാർഗിൽ യുദ്ധം, ലാത്തൂരിൽ ഭൂമികുലുക്കം ഉണ്ടായ സമയം, സുനാമി പുനരുദ്ധാരണ വേള അമ്മ സാമ്ബത്തിക സഹായം നൽകിയിരുന്നു. മരിച്ച നടനും തിരക്കഥാകൃത്തുമായ കൊച്ചിൻ ഹനീഫയുടെ മക്കളുടെ വിദ്യാഭ്യാസം നോക്കുന്നത് സംഘടനയാണ്. അമ്മ വീട് എന്ന പദ്ധതിയിലൂടെ സമൂഹത്തിലെ തീർത്തും നിര്ധനരായവർക്കു 5 ലക്ഷം രൂപയുടെ വീട് വെച്ച് കൊടുക്കുന്നു. കേരളത്തിന്റെ വിവിധയിടങ്ങളിൽ 6 അമ്മ വീടുകൾ പൂർത്തീകരിക്കുന്നു, ഒരെണ്ണത്തിന്റെ താക്കോൽ ദാനം കഴിഞ്ഞു. 6 എണ്ണം പണിപ്പുരയിൽ ആണ്. മാധ്യമ രംഗത്തെ പ്രശസ്ത പത്രമായ മാധ്യമ വും, അമ്മയും കൈകോർത്ത് അക്ഷര വീട് എന്ന പദ്ധതി നടത്തിവരുന്നു. തെരുവുകളിൽ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെയും അസുഖ ബാധിതരേയും കണ്ടെത്തി അവരെ ശുചിയാക്കി ആശുപത്രികളിൽ എത്തിച്ചു ചികിൽസ നൽകുന്ന തെരുവോരം മുരുകന് തന്റെ സൽക്കർമത്തിനു സഹായകമാകുന്ന രീതിയിൽ അമ്മ ശുചി മുറി അടക്കമുള്ള ആധുനിക സൗകര്യത്തോടു കൂടിയ ഒരു ആംബുലൻസ് വാങ്ങി നൽകി.

 

loading...
NEW GEN

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.