ഉപഭോക്തൃ സംസകാരത്തിനെതിരെ പൊരുതാൻ മലയാളിയുടെ ഫീച്ചർ ഫിലിം !!

Posted by online desk , 14 Jan, 2020

 

 


ആധുനികകാലത്ത് ലോകത്തെമ്പാടും ഉപഭോക്തൃ സംസ്‍കാരം വർധിച്ചു വരുകയാണ്. കൊച്ചു കേരളത്തിലും ഇതിനൊരു മാറ്റവുമില്ല. ഉപഭോക്തൃ സംസ്ക്കാരത്തിന്റെ കടന്നു കയറ്റം മനുഷ്യ ബന്ധങ്ങളിൽ വർധിക്കുമ്പോൾ രൂപപ്പെടുന്ന പ്രശ്നങ്ങളും അതിനെതിരായ പോരാട്ടവും ചിത്രീകരിക്കുന്നതാണ് ജല സമാധിയെന്ന ഫീച്ചർ ഫിലിം.

 

 


എഴുത്തു ക്കാരൻ സേതുവിൻറെ 2007ൽ പുറത്തിറങ്ങിയ അടയാളങ്ങൾ എന്ന നോവലിനെ ആസ്പദമാക്കി തിരുവന്തപുരത്തുക്കാരനായ വേണു നായർ ഒരുക്കിയതാണ് ജലസമാധി. തമിഴ് നാട്ടിലെ മീനാക്ഷി പാളയമെന്ന സാങ്കല്പിക ഗ്രാമത്തിൽ പിതാവിനെ തലയ്ക്കൂത്തലിന് വിധേയമാക്കി വധിച്ച് ജോലി സ്വന്തമാക്കാൻ ശ്രമിക്കുന്ന മകനെയും ഇതിനെതിരെ ഒരു കൂട്ടം ചെറുപ്പക്കാർ നടത്തുന്ന പോരാട്ടവും ചിത്രത്തിൽ ആവിഷ്കരിക്കുന്നു.