ഈശ്വരൻ പോറ്റിയായി ജഗതിശ്രീകുമാര്‍ !!!

Posted by Online Desk , 13 Apr, 2019

 

 

 

ഏഴു വര്ഷ്‌ത്തെ ഇടവേളക്ക് ശേഷം മലയാളത്തിന്റെ അമ്പിളിക്കലയായ, ജഗതിശ്രീകുമാര്‍ വീണ്ടും ക്യാമറക്കുമുന്നിലെത്തുന്നു. കബീറിന്റെ ദിവസങ്ങള്‍ എന്ന സിനിമയിലൂടെയാണ് മഹാനടന്‍ മടങ്ങിയെത്തുന്നത്.
ചന്ദ് ക്രിയേഷന്‌സിളന്റെ ബാനറില്‍ ശരത്ചന്ദ്രനും ശൈലജ ശരതും ചേര്ന്ന് നിര്മ്മി ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരത്ചന്ദ്രന്‍ തന്നെയാണ്.ചിത്രത്തിൽ ജഗതി ഈശ്വരൻ പോറ്റി എന്ന വേഷത്തിലാണ് എത്തുന്നത്.


വിഷ്ണുവിന്റെ അച്ഛന്‍ ഈശ്വരന്‌പോറ്റിയുടെ വേഷത്തിലാണ് ജഗതിശ്രീകുമാര്‍ അഭിനയിക്കുന്നത്. ജഗതിയും ശരത്ചന്ദ്രനും തമ്മിലുള്ള സൗഹൃദമാണ് ഈ രണ്ടാംവരവിനു കാരണമെന്ന് ശരത്ചന്ദ്രന്‍ പറഞ്ഞു. സിനിമയ്ക്ക് പുറത്താണ് ആ ബന്ധം തുടങ്ങിയത്. ഇരു കുടുംബങ്ങള്‍ തമ്മിലും അഗാധമായ സൗഹൃദമുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയപ്പോഴേ ജഗതി ചലച്ചിത്രാഭിനയത്തിലേക്ക് മടങ്ങിവരുന്നത് ഗുണം ചെയ്യുമെന്ന ഡോക്ടര്മാലര്‍ അഭിപ്രായപ്പെട്ടു. അതോടെയാണ് അദ്ദേഹത്തിന്റെ മടങ്ങിവരവ് തന്റെ സിനിമയിലൂടെയായിരിക്കണമെന്ന് ശരത്ചന്ദ്രന്‍ തീരുമാനിച്ചത്. ആ ആഗ്രഹം ജഗതിയുടെ കുടുംബത്തെ അറിയിച്ചപ്പോള്‍ അവര്ക്കും സമ്മതം. ഒരപകടത്തില്‌പ്പെിട്ട് വലതുകൈയ്ക്ക് പക്ഷാഘാതം സംഭവിച്ച് വീല്‌ചെിയറില്‍ ജീവിതം തള്ളിനീക്കുന്ന, യഥാര്ത്ഥ ജീവിതാവസ്ഥയുമായി അടുത്ത് നില്ക്കുന്നതാണ് ജഗതി അവതരിപ്പിക്കുന്ന ഈ കഥാപാത്രം. അഞ്ചുദിവസത്തെ ഷൂട്ടിംഗായിരുന്നു ജഗതിക്കുണ്ടായിരുന്നത്. ഇടവേളയ്ക്കുശേഷം മുഖത്ത് ചായംപൂശി, കത്തുന്ന ലൈറ്റുകളുടെ അകമ്പടിയില്‍, സംവിധായകന്‍ ആക്ഷന്‍ പറഞ്ഞപ്പോള്‍, ജഗതിക്കുണ്ടായ സന്തോഷം യൂണിറ്റിലുള്ളവരെ ആഹ്ളാദഭരിതരാക്കി. തുടര്ന്നു ള്ള ഷൂട്ടിംഗ് ദിനങ്ങള്‍ ജഗതിക്ക് നല്കിയത് ആത്മവിശ്വാസത്തിന്റെ പോസിറ്റീവ് എനര്ജിടയാണ്. അഗ്രഹാരവാസിയായ ഈശ്വരന്‍ പോറ്റിയെ, എല്ലാ അവശതകളും മാറ്റിവച്ച് ഗംഭീരമാക്കുകയായിരുന്നു ജഗതിയെന്ന് സംവിധായകന്‍ പറഞ്ഞു.

 

കൂടുതൽ വായിക്കുവാൻ.....

https://www.magzter.com/IN/Kalakaumudi-Publications-Pvt-Ltd/Vellinakshatram/Entertainment/

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram