"കൈതി" യുടെ ഹിന്ദി റീമേക്ക് ഉടന്‍; അജയ് ദേവ്ഗണ്‍ നായകനാകുന്നു

Posted by online desk , 29 Feb, 2020

 

 

കോളിവുഡില്‍ വമ്ബന്‍ ഹിറ്റായിരുന്നു കൈതി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ നായകനായത് കാര്‍ത്തി ആയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുകയാണ്.തമിഴില്‍ കാര്‍ത്തി അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡ് റീമേക്കില്‍ അജയ് ദേവ്ഗണാണ് അവതരിപ്പിക്കുക.അജയ് ദേവ്ഗണ്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അതെ, തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ഞാന്‍ ചെയ്യുന്നുണ്ട്. 2021 ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും, എന്നുമാണ് അജയ് ട്വിറ്ററില്‍ കുറിച്ചത്.

 

 

റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്. അതേസമയം ആരായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന് വ്യക്തമായിട്ടില്ല. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ പിടിച്ചിരുത്തുന്ന രീതിയില്‍ അവതരിപ്പിച്ച കൈതി പ്രേക്ഷകരുടേയും നിരൂപകരൂടേയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗാനങ്ങളുണ്ടായിരുന്നില്ല. അന്‍പറിവ് ഒരുക്കിയ സംഘട്ടനരംഗങ്ങളും സാം സി.എസിന്റെ പശ്ചാത്തലസംഗീതവും ഏറെ കയ്യടി നേടിയിരുന്നു.

loading...

പ്രഭാസും സെല്‍ഫ് ക്വാറന്റൈനില്‍

22 Mar, 2020

നടന്‍ പ്രഭാസും സെല്‍ഫ് ക്വാറന്റൈനില്‍. വിദേശത്തെ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് പ്രഭസ് സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുന്നത്. നടന്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പ്രഭാസ് കുറിച്ചു. രാജ്യത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് സൂപ്പര്‍ താരം ഹോം ഐസോലേഷനില്‍ കഴിയാന്‍ തീരുമാനിച്ചത്. ജോര്‍ജ്ജിയയിലെ ചിത്രീകരണത്തിന് ശേഷമാണ് പ്രഭാസ് നാട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസമാണ് പ്രഭാസും സംഘവും ഹൈദരാബാദില്‍

പേരില്‍ മാത്രമല്ല അദ്ദേഹത്തിന്റെ നെഞ്ചിലും എനിക്കിടമുണ്ട് ; വിജയ് സേതുപതിയെകുറിച്ച് ഇളയദളപതി

16 Mar, 2020

വിജയ് സേതുപതിയുടെ പേരില്‍ മാത്രമല്ല അദ്ദേഹത്തിന്റെ നെഞ്ചിലും എനിക്കിടമുണ്ടെന്ന് വിജയ്. വിജയുടെ പുതിയ ചിത്രം മാസ്റ്ററില്‍ വില്ലന്‍ വേഷത്തിലാണ് മക്കള്‍ സെല്‍വന്‍ എ്ത്തുന്നത്. തമിഴിലെ മുന്‍നിര നായകനായ വിജയ് സേതുപതി ഈ ചിത്രത്തില്‍ വില്ലനായി അഭിനയിക്കാന്‍ തയ്യാറായത് എന്ത് കൊണ്ടാണ് എന്ന് തനിക്കു മനസ്സിലായില്ലായെന്നും, അത് അദ്ദേഹത്തോട് തന്നെ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി തന്നെ ഞെട്ടിച്ചു കളഞ്ഞു എന്നുമാണ് വിജയ് പറയുന്നത്. തന്റെ ചോദ്യത്തിന് മറുപടിയായി വിജയ് സേതുപതി തന്നോട്

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram