ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനിൽ കാലകേയൻ : ആകാംക്ഷയിൽ ആരാധകർ !!!

Posted by ബിന്ദു, 19 Feb, 2019

 


ജനപ്രിയ നായകൻ ദിലീപ് ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ്. ഒക്ടോബർ മാസം ഇരുപത്തിയേഴിനു ദിലീപിന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത്. കോടതി സമക്ഷം ബാലൻ വക്കീൽ എന്നാണ് ഈ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വിക്കനായ ഒരു വക്കീൽ ആയാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ കാലകേയൻ എന്ന സൂപ്പർ ഹിറ്റ് വില്ലൻ വേഷത്തിലൂടെ പ്രശസ്തനായ പ്രഭാകർ ദിലീപ് - ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.

 

 

 

 

ദിലീപ് ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. വയാകോം മോഷന്‍ പിക്ചേര്‍സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്.

 

 

 

 

 

പ്രിയ ആനന്ദ്, മമത മോഹന്‍ദാസ് എന്നിവരാണ് ഈ ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത്. ചിത്രം ഫെബ്രുവരി 21നു തിയേറ്ററുകളിൽ എത്തും.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram