കെട്ടുകഥകളിൽ മനുഷ്യനും മണ്ണും കൂടിച്ചേർന്ന രാഷ്ടീയം

Posted by santhisenanhs, 23 Oct, 2022

കാട് ജീവവായുവായ ഒരു ജനതയുടെ, കാടുമായി ചേർന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ദൈവിക സങ്കൽപ്പങ്ങളും ചേർത്തുനിർത്തുന്ന ഒരു കാലഘട്ടത്തിന്റെ കഥയാണ് കാന്താര. നിഗൂഢമായ വനമെന്നാണ് കാന്താര എന്ന വാക്കിന്റെ അർത്ഥം.

 

ഉത്തരകേരളത്തിന്റെ തെയ്യവും കർണാടകയുടെ ദൈവക്കോലവും ഇഴ ചേർന്ന തുളുനാടൻ സംസ്‌ക്കാരമുദ്രയാണ് കാന്താരയുടെ കാതൽ. മണ്ണു മുറുകെപ്പിടിക്കാൻ ഒരു ജനത നടത്തുന്ന പോരാട്ടവും അടിസ്ഥാനവർഗത്തിനു മേൽ അധികാരവർഗത്തിന്റെ കടന്നുകയറ്റവും അടിച്ചമർത്തലുമൊക്കെ കാന്താരയിൽ കാണാനാകും.

 

തീരദേശ കർണാടകയുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ മിത്തിന്റെ ചായം പൂശി കാന്താര അവതരിപ്പിക്കുന്നു. കേരളത്തിന്റെ തനതുരൂപമായ തെയ്യത്തിന്റെ മനോഹാരിത കാന്താര പകർത്തിയതു പോലെ മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് പറയേണ്ടി വരും.

 

കഥയിൽ പുതുമയേറെ അവകാശപ്പെടാനാകില്ലെങ്കിലും കഥ പറഞ്ഞ രീതിയും മേക്കിങ്ങുമാണ് കാന്താരയെ വേറിട്ടുനിർത്തുന്നത്. ഋഷഭ് ഷെട്ടിയിലെ ഫിലിം മേക്കറുടെ ദൃശ്യകാന്തി കാന്താരയിലൂടെ ഉയരങ്ങളിലേക്ക് എത്തുന്നു. അതിമനോഹരമാണ് കാന്താരയിലെ ഓരോ ഫ്രെയിമും.

 

ക്ലൈമാക്സ് അടുക്കുന്നതോടെ പ്രേക്ഷകർ കാഴ്ച്ചയുടെ വിസ്മയലോകത്തേക്ക് എറിയപ്പെടുന്നു.അരവിന്ദ് എസ്. കശ്യപിന്റെ സിനിമോട്ടോഗ്രഫി പ്രത്യേക കൈയ്യടി അർഹിക്കുന്നുണ്ട്.. ആ മാന്ത്രികതയുടെ പരമോന്നതിയിലേക്ക് എത്തിക്കുന്നതിൽ അജനീഷ് ലോക്നാഥിന്റെ പശ്ചാത്തല സംഗീതത്തിനും വലിയ പങ്കുണ്ട്. ഇവയെല്ലാം ചേർന്ന് മികച്ച ദൃശ്യാനുഭവമൊരുക്കുന്ന കാന്താര തിയേറ്ററിൽ തന്നെ ആസ്വദിക്കേണ്ട സിനിമയാണ്.

 

കാന്താരയുടെ മായികവലയത്തിലേക്ക് പ്രേക്ഷകനെ വലിച്ചിട്ടത് ഋഷഭ് ഷെട്ടി എന്ന കഥാകൃത്തിന്റെ, സംവിധായകന്റെ, അഭിനേതാവിന്റെ വിജയമാണ്. ശിവയെന്ന ധിക്കാരിയായ, ഉത്തരവാദിത്വമില്ലാത്ത യുവാവിൽനിന്ന് ദൈവക്കോലമായുള്ള ആ പകർന്നാട്ടം ഒറ്റവാക്കിൽ പറഞ്ഞൊതുക്കാനാവില്ല. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ എന്നിവരും മികച്ചുനിന്നു. പതിവു കന്നട സിനിമകളിൽനിന്ന് വേറിട്ടു നിൽക്കുന്നുണ്ടെങ്കിലും ബോഡി ഷെയിമിംഗ് തമാശകളുംചില പ്രണയരംഗങ്ങളും കല്ലുകടിയാണ്. വേറിട്ട രാഷ്ടീയം സംസാരിക്കുന്ന കലാമൂല്യമുള്ള സിനിമകൾ ഇനിയും വരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിൽ കന്നട സിനിമയും കടന്നുവരുന്നു എന്നത് ഏറെ പ്രതീക്ഷ പകരുന്നതാണ്.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids