ചരിത്ര നേട്ടത്തിൽ കായംകുളം കൊച്ചുണ്ണി : റിലീസിന് മുമ്പേ മുതൽമുടക്ക് കയ്യില്‍

Posted by Bindu PP , 03 Aug, 2018

 

 


മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി. ചരിത്രത്തിൽ ഇടം പിടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് റോഷൻ ആൻഡ്രൂസ് നിവിൻ പോളി ചിത്രം കായകുളം കൊച്ചുണ്ണി. ഓണം റിലീസിന് ഒരുങ്ങിയ ചിത്രം മലയാളികൾ ഏറെ ആകാംക്ഷയിലാണ് കാത്തിരിക്കുന്നത്. റീലിസിന് ഒരുങ്ങിയ ചിത്രത്തിന് ഇപ്പോൾ തന്നെ അതിന്റെ തൊണ്ണൂറ് ശതമാനം മുതൽമുടക്ക് തിരിച്ചുപിടിച്ചു എന്ന് റിപോർട്ടുകൾ.സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ്, ഓവർസീസ്‍, തിയറ്റർ അവകാശം, ഡബ്ബിങ് റൈറ്റ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ ചിത്രം വാരിക്കൂട്ടിയത് കോടികൾ. സിനിമയുടെ ആഗോള ഡിജിറ്റൽ അവകാശം ഇറോസ് ഇന്റർനാഷ്ണൽ സ്വന്തമാക്കി. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം റൈറ്റ്സ് ഇവർ നേടിയത്. മ്യൂസിക്ക് റൈറ്റ്സും ഓൾ ഇന്ത്യ തിയറ്റർ അവകാശവും ഇറോസിന്റേതാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിർമാതാവിനൊപ്പം പങ്കുവെയ്ക്കുന്ന രീതിയിലാണ് കരാർ.

 

 

 

ചിത്രത്തിന്റെ മേക്കിങ് മികവ് ഏറെ പ്രതിഫലിച്ചു കാണുന്നുണ്ട്. ഓവര്‍സീസ് റൈറ്റ്സിലും റെക്കോർഡ് തുകയാണ് കൊച്ചുണ്ണി സ്വന്തമാക്കിയത്. ഫാര്‍സ് ഫിലിംസ് ആണ് കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. അതും നാല് കോടി രൂപയ്ക്ക്. ഇതിലും റിലീസ് ശേഷം വരുന്ന ലാഭവിഹിതം നിർമാതാവിനും ലഭിക്കും. കൂടാതെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് നാല് കോടി. സാറ്റലൈറ്റ് റൈറ്റ്സ് ഏകദേശം പത്ത് കോടിക്ക് മുകളിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്. 40 കോടിക്ക് മുകളിൽ നിർമാണ ചെലവ് വരുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഗോകുലം പ്രൊഡക്ഷൻസ് ആണ്. മലയാളസിനിമയെ സംബന്ധിച്ചടത്തോളം സ്വപ്നം കാണാൻപോലും പറ്റാതിരുന്ന സാഹചര്യത്തിലാണ് കൊച്ചുണ്ണി ഈ നേട്ടം കൈവരിച്ചത്. ഗോകുലം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്ന സിനിമയും കൊച്ചുണ്ണി തന്നെയായിരിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നു.

 

 

ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെതാണ്‌ തിരക്കഥ. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ ചിത്രം നിർമിക്കും .ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാൻ ആണ് കൊച്ചുണ്ണിയുടെ ഛായാഗ്രാഹകൻ.മേക്കിങിലെ മേന്മയും സാങ്കേതിക മികവുകളുമാണ് കോർപറേറ്റ് ഗ്രൂപ്പുകളെ ഇത്തരം സിനിമകളിലേയ്ക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. നിവിൻ പോളി മോഹൻലാൽ എന്നീ വമ്പൻതാരനിര, സിനിമയുടെ മേക്കിങ് ശൈലി, സാങ്കേതികതികവ് എന്നിവ ഈ കൊച്ചുണ്ണിയെ വേറിട്ടതാക്കി. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ ദീർഘവീക്ഷണവും ആത്മവിശ്വാസവുമാണ് ഈ നേട്ടത്തിനൊരു കാരണമാണ്. വലുപ്പമുള്ള സിനിമകൾ മലയാളത്തിലും ഇനി ധൈര്യമായി ചെയ്യാം എന്ന് നിർമാതാക്കള്‍ക്കൊരു പ്രചോദനമാണ് കായംകുളം കൊച്ചുണ്ണി.

 

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram