മുതലകളും പാമ്പുകളും കൊണ്ട് നിറഞ്ഞ കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷൻ വിശേഷങ്ങൾ.

Posted by uthara, 20 Jul, 2018

 

നിവിൻപോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നു . ഇതുവരെ കാണാത്ത മേക്കോവറിലാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. മലയാള സിനിമയെ അതിശയിപ്പിക്കുന്ന ആവിഷ്കാരങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് ചിത്രത്തിൽ കാണാൻ സാധിക്കും . ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചെലവ് 45 കോടിയാണ് .

 


കൊച്ചുണ്ണിയുടെ കഥയിൽ പലയിടത്തും അത് എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട് .അതിനുള്ള ഉത്തരം തേടൽ കൂടിയാണ് ഈ സിനിമ .കള്ളനാകുന്നതിനുമുൻപുള്ള കൊച്ചുണ്ണിയുടെ ജീവിതവും അതിജീവന ശ്രമങ്ങളും സാമൂഹിക സാഹചര്യങ്ങളും പ്രണയവും എല്ലാം ഉണ്ട് ഇതിൽ .മോസ്റ്റ് ഡൈൻജെറസ് മാൻ എന്നതാണ് ചിത്രത്തിന്റെ സബ് ടൈറ്റിൽ ചരിത്ര വിദ്യാർത്ഥികൾ അടക്കം 8 അംഗ സംഘത്തിന്റെ രണ്ടരവർഷത്തെ പഠനത്തിന് ശേഷമാണ് തിരക്കഥ രചിച്ചത് .


ചിത്രത്തിന്റെ ചിത്രീകരണവും വളരെ അധികം ശ്രമഫലവും സാഹസികതയും നിറഞ്ഞതായിരുന്നു . ഗോവ, ഉടുപ്പി, മംഗലാപുരം , കടബ ,ശ്രീലങ്ക ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം . ഐതിഹ്യമാലയിൽ പറയുന്ന കളരി പഠിക്കുന്ന ഇടത്തുള്ള മരത്തിന്റെ കാര്യം വരെ കൃത്യമായ പ്ലാനിങ്ങിലൂടെ ആയിരുന്നു .

ശ്രീലങ്കയിൽ വച് നിറയെ മുതലകൾ ഉള്ള സ്ഥലത്തു പോലും ഷൂട്ട് ചെയ്തിരുന്നു . മറ്റൊരു ലൊക്കേഷൻ അവിടെ അതുപോലെ ലഭിക്കില്ല എന്നുള്ളതുകൊണ്ട് എല്ലാ വിധ സുരക്ഷയോടും കൂടിയായിരുന്നു ചിത്രീകരണം . പാമ്പുകളും മുതലകളും ആനയും കാട്ടുപൊത്തുമെല്ലാം ഉള്ള ഒരു അവിസ്മരണീയ യാത്രയിലൂടെ ആണ് കൊച്ചുണ്ണിയെ വാർത്തെടുത്ത ലൊക്കേഷനുകൾ കണ്ടെത്തിയത് .ആ ഒരു മനോഹാരിത ചിത്രത്തിൽ കാണാൻ സാധിക്കും .

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram