തിയറ്റര്‍ ഒഴിവാക്കിയുള്ള ഒടിടി റിലീസിന് മരയ്ക്കാര്‍ ഒരുങ്ങുമെന്ന് താന്‍ കരുതുന്നില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

Posted by Greeshma padma, 22 Oct, 2021

 

സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍.


തിയറ്റര്‍ ഒഴിവാക്കിയുള്ള ഒടിടി റിലീസിന് മരക്കാര്‍ ഒരുങ്ങുമെന്ന് താന്‍ കരുതുന്നില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. കേള്‍ക്കുന്ന വാര്‍ത്തയില്‍ വാസ്തവമൊന്നുമില്ല. അങ്ങനെയൊന്നും സംഭവിക്കുകയേയില്ല. തിയറ്റര്‍ റിലീസ് കഴിഞ്ഞ് 42 ദിവസത്തിനു ശേഷം സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കാമെന്നായിരുന്നു ഫിലിം ചേംബറിന്റെ നേരത്തെയുള്ള തീരുമാനം. എന്നാല്‍ ലോക്ക് ഡൗണ്‍ സമയത്ത് എടുത്ത പടങ്ങള്‍ക്ക് ആ ഇടവേള 30 ദിവസമാക്കി കുറച്ചിരുന്നു.

 

ചേംബര്‍ തീരുമാനം ലംഘിച്ചുകൊണ്ട് തിയറ്റര്‍ റിലീസിനു പിന്നാലെ രണ്ടാഴ്ച കഴിഞ്ഞ് ഒടിടി റിലീസിനു കൊടുത്താല്‍ ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ പറ്റില്ല. പക്ഷേ തിയറ്ററുകള്‍ക്ക് കൊടുക്കാതെ ഒടിടിക്ക് കൊടുത്താല്‍ തിയറ്ററുകാരെ വഞ്ചിക്കുന്നതിനോടൊപ്പം ചേംബറിന്റെ മാനദണ്ഡം പാടെ ലംഘിക്കലുമാവും. അവരത് ഒരിക്കലും ചെയ്യുമെന്ന് തോന്നുന്നില്ല, പ്രചരണത്തെക്കുറിച്ച് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.പ്രമുഖ മലയാളം മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മരക്കാര്‍ പ്രദര്‍ശിപ്പിക്കാനായി കേരളത്തിലെ 300ല്‍ അധികം തിയറ്ററുകള്‍ അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്നും ബഷീര്‍ പറയുന്നു മരക്കാര്‍ കേരളത്തിലെ തിയറ്ററുകളില്‍ നിന്നു വാങ്ങിയ അഡ്വാന്‍സ് തുക ആകെ 35 40 കോടി വരും. 10 ലക്ഷം, 15 ലക്ഷം, 25 ലക്ഷമൊക്കെയാണ് ഓരോ തിയറ്ററുകാരും നല്‍കിയിട്ടുള്ളത്. കൊവിഡ് ആദ്യ തരംഗത്തിനു മുന്‍പ് വാങ്ങിയതാണ് ഈ തുക, ലിബര്‍ട്ടി ബഷീര്‍ പറയുന്നു. 50 ശതമാനം പ്രവേശനം എന്നത് ഒരു ബിഗ് ബജറ്റ് ചിത്രത്തിന് ബാധ്യതയാവാതിരിക്കാനാണ് കേരളത്തിലെ എല്ലാ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം എടുത്തത്. മൂന്നാഴ്ചത്തെ ഫ്രീ റണ്ണും ഉറപ്പു കൊടുത്തിരുന്നു. അതുവഴി 100 ശതമാനം പ്രവേശനത്തിന്റെ ഗുണം ലഭിക്കുമായിരുന്നു, ലിബര്‍ട്ടി ബഷീര്‍ പറയുന്നു.


അതേസമയം തിയറ്ററിലും ഒടിടിയിലും ഒരേ ദിവസം റിലീസ് ചെയ്യുന്ന ഹൈബ്രിഡ് റിലീസ് രീതിയില്‍ ചിത്രം എത്തിയാലും തനിക്ക് അത്ഭുതമില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. തിയറ്റര്‍ റിലീസിനു ശേഷം കൊടുത്താല്‍ ഒടിടിയില്‍ നല്ല തുക കിട്ടില്ല. തിയറ്ററിലും ഒടിടിയിലും ഒരേ ദിവസം റിലീസ് എന്നത് സംഭവിച്ചുകൂടാത്ത കാര്യമൊന്നുമല്ല. തിയറ്റര്‍ റിലീസ് ആയാലും രണ്ടാഴ്ച കഴിഞ്ഞ് ഒടിടിയില്‍ വരും എന്നതില്‍ സംശയമില്ല, എന്നാല്‍ ഡയറക്റ്റ് ഒടിടി റിലീസിന് പ്രിയദര്‍ശന്‍ സമ്മതം നല്‍കുമെന്ന് താന്‍ കരുതുന്നില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids