റിലീസിന്റെ അന്‍പതാം ദിനത്തില്‍ ലൂസിഫര്‍ ആമസോണ്‍ പ്രൈമില്‍ !!!

Posted by ബിന്ദു, 15 May, 2019

 



 

തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരവെ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ആമസോണ്‍ പ്രൈമിലേക്ക്. റിലീസിന്റെ അന്‍പതാം ദിനത്തിലാണ് ആമസോണ്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്നത്. നാളെയാണ് (16 വ്യാഴം) ലൂസിഫര്‍ തീയേറ്ററുകളില്‍ അന്‍പത് ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.മലയാളത്തില്‍ കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം കാണാനാകുമെന്നും ട്വീറ്റില്‍ പറയുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. നൂറ്റമ്പതു കോടി കളക്ഷന്‍ നേടിയ ചിത്രം മാര്‍ച്ച് 28നാണ് റിലീസായത്.

Image result for lucifer movie

കേരളത്തില്‍ മാത്രം നാനൂറ്‌ തിയേറ്ററുകളിലാണ് ലൂസിഫര്‍ പ്രദര്‍ശിപ്പിച്ചത്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡും ലൂസിഫര്‍ സ്വന്തമാക്കിയിരുന്നു. ദുബായ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലും വന്‍ വരവേല്‍പ്പായിരുന്നു ചിത്രത്തിന് ലഭിച്ചത്. മുരളീ ഗോപി തിരക്കഥ രചിച്ച ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്. ഒരു മലയാളചിത്രത്തിന് സങ്കല്‍പിക്കാന്‍ കഴിയാതിരുന്ന തരത്തില്‍, വെറും 21 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത്. കേരളത്തിലും ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളിലും ഇപ്പോഴും പ്രദര്‍ശനങ്ങള്‍ തുടരുന്ന ചിത്രത്തിന്റെ പിന്നീടുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram