ആദ്യദിനം റെക്കോര്‍ഡിട്ട് മധുരരാജ !!! ആദ്യദിന ഗ്രോസ് കളക്ഷൻ 9 .12 കോടി

Posted by ബിന്ദു, 13 Apr, 2019

 

 2010 ല്‍ വൈശാഖിന്റെ സംവിധാനത്തിലെത്തിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമായി ഒരുക്കിയതാണെങ്കിലും അതിനെ കടത്തിവെട്ടുന്ന പ്രകടനമാണ് മധുരരാജ സമ്മാനിച്ചത്.അവധിക്കാലം ലക്ഷ്യമാക്കി തിയറ്ററുകളിലേക്ക് എത്തിയ സിനിമ തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ് . ലൂസിഫറിനെ പോലെ തന്നെ പ്രത്യേക പ്രദര്‍ശനങ്ങള്‍ മധുരരാജയ്ക്ക് വേണ്ടിയും ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. ആദ്യദിനം മധുരാജ തകര്‍ത്ത റെക്കോര്‍ഡുകള്‍ ഇതൊക്കെയാണ്. ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആദ്യ ദിന ഗ്രോസ് കളക്ഷനിൽ കേരളത്തിൽ ആകെമൊത്തത്തിൽ 4 .2 കോടി, കേരളത്തിന് പുറത്ത് 1 .4 കോടി , ജി സി സി 2 .9 കോടി, യു എസ്എ 21 ലക്ഷം, യൂറോപ്പ് 11 ലക്ഷം , ഇതിനുപുറമെ 30 ലക്ഷം. ആകെമൊത്തം 9 .12 കോടിയായതിന്റെ സന്തോഷത്തിലാണ് മധുരരാജ ടീം.

 

 

അനുശ്രീ,മഹിമ നമ്പിയാര്‍,ഷംന കാസിം എന്നിവരാണ് ചിത്രത്തിന്റെ നായികയായി എത്തിയത്. മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളെല്ലാം ഏറെ പ്രശംസ വാരികൂട്ടിയിരിക്കുന്നു. ലൂസിഫറിന് കടുത്ത എതിരാളിയായി എത്തിയത് ഇപ്പോഴാണ്. കേരളക്കരയിൽ മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും യുദ്ധത്തിനുള്ള പുറപ്പാടിലാണ്. ആക്ഷനും , ഇമോഷണലും എല്ലാം ചേർന്ന അതി ഗംഭീര ബിഗ് ബജറ്റ് ചിത്രമാണ് മധുരരാജാ. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിത്തി നിറഞ്ഞ കൈയ്യടിനേടി . തെലുങ്ക് താരം ജഗപതി ബാബുവാണ് വില്ലന്‍. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരന്നിട്ടുണ്ട്. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നത്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram