നായകൻ രാത്രി മൂന്ന് മണിയ്ക്ക് വിളിച്ച് എന്റെ വീട്ടിലേക്ക് വാ എന്ന് പറഞ്ഞാൽ നിങ്ങൾ പോകണം...: മല്ലിക ഷെരാവത്ത്

Posted by santhisenanhs, 04 Aug, 2022

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മല്ലിക ഷെറാവത്ത്. ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിധ്യം അറിയിക്കാൻ മല്ലികയ്ക്ക് സാധിച്ചിരുന്നു. എന്നാൽ പിന്നീട് സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയായിരുന്നു മല്ലിക.

 

ഇപ്പോഴിതാ താരം തിരികെ എത്തിയിരിക്കുകയാണ്. ബോൾഡായ വേഷങ്ങളിലൂടെയായിരുന്നു മല്ലിക ഷെറാവത്ത് ബോളിവുഡിൽ ശ്രദ്ധ നേടുന്നത്. മർഡർ ആണ് മല്ലികയുടെ അരങ്ങേറ്റ ചിത്രം

 

ഇമ്രാൻ ഹാഷ്മിയായിരുന്നു ചിത്രത്തിലെ നായകൻ. ചിത്രം വൻ വിജയമായി മാറുകയായിരുന്നു. ചിത്രത്തിലെ മല്ലികയുടേയും ഇമ്രാന്റേയും ചൂടൻ രംഗങ്ങൾ തരംഗമായി മാറുകയായിരുന്നു. പിന്നീട് വന്ന സിനിമകളിലേയും മല്ലികയുടെ ബോൾഡ് രംഗങ്ങൾ വലിയ ചർച്ചയായി മാറിയിരുന്നു.

 

ഓൺ സ്‌ക്രീനിലെ ചൂടൻ പ്രകടനങ്ങളിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും എന്നും ചർച്ചയാകപ്പെട്ടിരുന്ന താരമായിരുന്നു മല്ലിക. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്ന ശീലക്കാരിയാണ് മല്ലിക.

 

ഇപ്പോഴിതാ സിനിമാ ലോകത്ത് നിലനിൽക്കുന്ന മോശം പ്രവണതകളെക്കുറിച്ച് മനസ് തുറക്കുകയാണ് മല്ലിക. സിനിമാ ലോകത്ത് നിലനിൽക്കണമെങ്കിൽ നായകന്മാരെ സന്തോഷിപ്പിച്ച് നിർത്തേണ്ടി വരുമെന്നാണ് മല്ലിക പറയുന്നത്. എല്ലാ എ ലിസ്റ്റ് നടന്മാരും എനിക്കൊപ്പം അഭിനയിക്കുന്നത് എതിർത്തു.

 

കാരണം ഞാൻ കോമ്പർമെെസിന് തയ്യാറാകില്ലെന്നതായിരുന്നു. കാര്യം ലളിതമാണ്, അവർക്ക് ഇഷ്ടം അവർക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന, അവരോട് കോമ്പർമൈസ് ചെയ്യുന്ന നടിമാരെയാണ്. ഞാൻ അതല്ല. അതല്ല എന്റെ വ്യക്തിത്വം. മറ്റൊരാളുടെ ആഗ്രഹത്തിന് അനുസരിച്ച് എനിക്ക് ജീവിക്കേണ്ട എന്നാണ് താരം പറയുന്നത്

 

എന്താണ് കോമ്പർമൈസ് എന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും മല്ലിക വ്യക്തമാക്കുന്നുണ്ട്. ഇരിക്ക്, നിൽക്ക്, എല്ലാം. നായകൻ രാത്രി മൂന്ന് മണിയ്ക്ക് വിളിച്ച് എന്റെ വീട്ടിലേക്ക് വാ എന്ന് പറഞ്ഞാൽ നിങ്ങൾ പോകണം. നിങ്ങൾ ആ സർക്കിളിലാണെങ്കിൽ, ആ സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിൽ പോകണം.

 

പോയില്ലെങ്കിൽ സിനിമയിൽ നിന്നും പുറത്താക്കും എന്നാണ് താരം പറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ ബോളിവുഡ് സിനിമകൾ കുറയ്ക്കുകയും പകരം ഹോളിവുഡ് സിനിമകളിൽ ശ്രദ്ധിക്കുകയാണെന്നുമാണ് മല്ലിക പറയുന്നത്.

 

മർഡറിന്റെ വിജയം തനിക്ക് രാജ്യാന്തര ശ്രദ്ധ നേടി തന്നുവെന്നും ഇതാണ് പിന്നീട് ജാക്കി ചാനൊപ്പം അഭിനയിക്കാനുള്ള അവസരം നൽകിയതെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയെ കാണാനുള്ള അവസരം നൽകിയതുമെന്നും മല്ലിക പറയുന്നുണ്ട്.

 

അതേസമയം ഇന്ത്യൻ സ്ത്രീകൾ തന്നെ എന്നും വിമർശിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മല്ലിക പറയുന്നുണ്ട്. എനിക്ക് തോന്നുന്നത് അവർക്ക് ഗ്ലാമർ എന്നത് അംഗീകരിക്കാൻ സാധിക്കാത്തതാണ്. ഞാൻ അതിൽ നാണിക്കുന്നില്ല.

 

ഞാൻ മർഡറിൽ ബിക്കിനി ധരിച്ചെത്തിയിരുന്നു. എനിക്കു മുമ്പും നായികമാർ ബിക്കിനി ധരിച്ചിരുന്നുവെങ്കിലും എന്നെപ്പോലെയായിരുന്നില്ല. എനിക്ക് നല്ല ശരീരമുണ്ടെന്ന പോലെയായിരുന്നു ഞാൻ പെരുമാറിയത് എന്നും മല്ലിക പറയുന്നു.

 

ബീച്ചിൽ സാരിയുടുക്കുമോ? ഇല്ല. ഞാൻ ബിക്കിനി ധരിക്കുകയും എന്റെ ശരീരത്തെ ആഘോഷിക്കുകയും ചെയ്യും. പക്ഷെ അത് ജനങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിലും അപ്പുറത്തായിരുന്നു.

 

പ്രത്യേകിച്ചും സ്ത്രീകൾക്ക്. പുരുഷന്മാർക്ക് എന്നോട് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യയിലെ പുരുഷന്മാർക്ക് എന്നെ ഇഷ്ടമാണ്. ഞാൻ അവരേയും ഇഷ്ടപ്പെടുന്നു. പക്ഷെ ചില സ്ത്രീകൾക്ക് എന്നോട് ദേഷ്യമാണ് എന്നും മല്ലിക പറയുന്നു

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids