വിസ്മയം തീർക്കാൻ മാമാങ്കത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി !!!!

Posted by ബിന്ദു, 08 Jun, 2019

 

 

 

കേരളക്കരയിൽ വിസ്മയം തീർക്കാൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി . മമ്മൂട്ടി തന്നെയാണ് ആദ്യലുക്ക് പുറത്തുവിട്ടിരിക്കുന്നത്. നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു പോസ്റ്റർ. വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്ന കൊച്ചി നെട്ടൂരിലെ പടുകൂറ്റൻ സെറ്റിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അണിയറയിലെ അദ്‌ഭുതങ്ങൾ പുറത്തറിയാതിരിക്കാൻ അതീവരഹസ്യമായി ചിത്രീകരിച്ചുകൊണ്ടിരുന്ന മാമാങ്കത്തിന്റെ സെറ്റിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

 

 


കൊച്ചി നെട്ടൂരിലെ 20 ഏക്കറിൽ 10 കോടി ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന പടുകൂറ്റൻ സെറ്റിന്റെ ചിത്രമാണ് റിലീസ് ചെയ്തിരിക്കുന്നത്.ബാഹുബലിയെ വെല്ലുന്ന പടുകൂറ്റൻ കോട്ടയുടെ കവാടമാണ് റിലീസ് ചെയ്ത ചിത്രത്തിലുള്ളത്. കവാടത്തിനുള്ളിലൂടെ നിലപാട് തറ, മാമാങ്ക ചന്ത തുടങ്ങിയവും ദൃശ്യമാകുന്നുണ്ട്. മോഹന്‍ദാസ് ആണ് മാമാങ്കത്തിന്റെ കലാസംവിധായകന്‍.പത്തുകോടിയിലേറെ രൂപ ചെലവിട്ടാണ് ഇവിടെ പടുകൂറ്റൻ സെറ്റ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തിലേറെ തൊഴിലാളികൾ മൂന്നുമാസംകൊണ്ട് നിർമിച്ച കൂറ്റൻ സെറ്റ് ഇന്ത്യൻ സിനിമാചരിത്രത്തിലെതന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

 

 


മാമാങ്കത്തിന്റെ സെറ്റുകൾ നിർമിക്കാനായി പത്ത്‌ ടൺ സ്റ്റീലും രണ്ടായിരം ക്യുബിക് മീറ്റർ തടിയും ഇതിനകം ഉപയോഗിച്ചിട്ടുണ്ട്. 300 വർഷം മുൻപത്തെ കാലഘട്ടം പുനഃസൃഷ്ടിക്കുന്നതിനായി മുള, പനയോല, പുല്ല്, കയർ തുടങ്ങിയവയും ടൺകണക്കിന് ഉപയോഗിച്ചിട്ടുണ്ട്. 40 ദിവസം നീണ്ടുനിൽക്കുന്ന അവസാനപാദ ചിത്രീകരണം പൂർണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലാണ്.ഇതിനായി മാത്രം പ്രതിദിനം 2000 ലിറ്റർ വിളക്കെണ്ണയാണ് ഉപയോഗിക്കുന്നത്. നെട്ടൂരിലെ അവസാനഘട്ട ചിത്രീകരണത്തിൽ 3000 ആളുകൾവരെ പങ്കെടുക്കുന്ന രംഗങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. ഡസൻകണക്കിന് ആനകളും കുതിരകളും അവസാനഘട്ട ചിത്രീകരണത്തിൽ പങ്കെടുക്കും. കണ്ണൂർ, അതിരപ്പിള്ളി, വാഗമൺ, ഒറ്റപ്പാലം വരിക്കാശ്ശേരിമന, കളമശ്ശേരി വനമേഖല എന്നിവിടങ്ങളിലെ ചിത്രീകരണം കഴിഞ്ഞാണ് നെട്ടൂരിൽ അവസാന ഷെഡ്യൂൾ തുടങ്ങിയിരിക്കുന്നത്.

loading...

വീണ്ടും തരംഗമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മഞ്ജുവിന്റെ നൃത്തം

09 Dec, 2019

മലയാള സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ഓരോ ദിവസം കഴിയുംതോറും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റേഞ്ച് റോവര്‍ കാര്‍ ഓടിച്ച് കൊണ്ട് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ എത്തുകയും വിദ്യാര്‍ഥികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് ഞെട്ടിക്കുകയും ചെയ്തിരുന്നു. ഡാന്‍സിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് മഞ്ജുവിപ്പോള്‍. വീണ്ടും മഞ്ജു വാര്യര്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇത്തവണ സിഎംഎസ് കോളേജിലെ വിദ്യാര്‍ഥിനികള്‍ക്കൊപ്പമായിരുന്നു മഞ്ജുവിന്റെ ഡാന്‍സ്.

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram