ഇഷ്ടവിഭവങ്ങള്‍ കണ്ടാല്‍ സിനിമാ നടനാണെന്നോ വയര്‍ ചാടുമെന്നോ മോഹന്‍ലാല്‍ ചിന്തിക്കില്ല;മനസ്സ് തുറന്ന് മണിയന്‍പിള്ള രാജു

Posted by geethu nair, 31 May, 2020

മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒരു ചിത്രമായിരുന്നു ചോട്ടാമുംബൈ. ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, പാവാട തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളോടൊപ്പം ചോട്ടാമുംബൈയും നമുക്ക് സമ്മാനിച്ചത് മണിയന്‍പിള്ള രാജു എന്ന നിര്‍മ്മാതാവാണ്. 90 വയസ്സ് പിന്നിടുന്ന മലയാള സിനിമ മേഖലയില്‍ 44 വര്‍ഷത്തോളം പ്രവര്‍ത്തി പരിചയം ഉള്ള മണിയന്‍പിള്ള രാജു ഒരു നടന്‍ എന്നതിലുപരി ഒരു നിര്‍മ്മാതാവ് കൂടിയാണ് എന്ന് ഈ ചിത്രങ്ങളിലൂടെ തെളിയിച്ചിട്ടുള്ളതാണ്. അദ്ദേഹം നിര്‍മ്മിച്ച ഏറ്റവും പുതിയ ചിത്രമാണ് രജീഷ വിജയനും മണിയന്‍പിള്ള രാജുവിന്റെ മകനുമായ നിരഞ്ജന്‍ രാജുവും നായിക നായക വേഷത്തില്‍ എത്തിയ ഫൈനല്‍സ്.

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മണിയന്‍പിള്ളരാജു. കേരളകൗമുദിക്കു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മോഹന്‍ലാല്‍ ഒരു ഭക്ഷണപ്രിയന്‍ ആണെന്നും ഡയറ്റ് ഒന്നും അദ്ദേഹം നോക്കാറില്ല എന്നും സിനിമാനടന്‍ ആണെങ്കിലും ഇഷ്ടവിഭവങ്ങള്‍ കണ്ടാല്‍ വയറ് ചാടുന്നതിനെ പറ്റി ചിന്തിക്കാറില്ല എന്നും മണിയന്‍പിള്ള രാജു പറയുന്നു.
അദ്ദേഹം സദ്യ കഴിച്ച് കഴിഞ്ഞാല്‍ ഇല കഴുകേണ്ട ആവശ്യമില്ല. അത്രയ്ക്ക് വൃത്തിയാക്കി വെച്ചിട്ടുണ്ടാവും. വേറൊരാള്‍ക്ക് അതിലുണ്ണാം. അത്രയ്ക്ക് വൃത്തിയായാണ് ഭക്ഷണം കഴിക്കുന്നത്. അദ്ദേഹം നല്ല ഒരു പാചകവിദഗ്ധന്‍ ആണ്. ഭക്ഷണം കഴിക്കുന്നതിനുള്ള വൃത്തി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളിലും ഉണ്ട്. പുറത്തുപോയാല്‍ അദ്ദേഹം വ്യത്യസ്ഥമായ ഭക്ഷണങ്ങള്‍ കഴിക്കുകയും മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുകയും ചെയ്യും. മുമ്പ് ഉരുളയൊക്കെ ചോദിക്കുമ്പോള്‍ ഞാന്‍ സാമ്പാറും തോരനും മോരനുമൊക്കെ ചേര്‍ത്ത് ഉരുട്ടിക്കൊടുക്കും. അതൊക്കെ പുള്ളി ആസ്വദിച്ച് കഴിക്കും. വലിയ നടന്‍ ആണെങ്കിലും മോഹന്‍ലാലിന് യാതൊരു ഭാവവ്യത്യാസവും ഇല്ല. അന്ന് മുന്നില്‍ നിന്ന് ആറാം ക്ലാസുകാരനായ കുസൃതിക്കുട്ടന്‍ തന്നെയാണ് ഇപ്പോഴുമെന്നും മണിയന്‍പിള്ള രാജു പറയുന്നു.

loading...

നമ്മളോട് ചിരിച്ച്‌ മറ്റുള്ളവരോട് കുറ്റം പറയുന്നവരെ തനിക്കിഷ്ടമല്ല : മനസ് തുറന്ന് അനുപമ പരമേശ്വരൻ

11 Jul, 2020

നേരെ വാ നേരെ പോ എന്ന രീതിയില്‍ പെരുമാറുന്നവരെയാണ് എനിക്ക് ഇഷ്ടം. ഫ്രാങ്കായിരിക്കുക. സത്യസന്ധരാകുക. ഇതാണ് ജീവിതത്തിൽ ഏറ്റവും വേണ്ട ഗുണങ്ങള്‍. അല്ലാതെ നമ്മളോട് ചിരിച്ച്‌ മറ്റുള്ളവരോട് കുറ്റം പറയുന്നവരെ തനിക്ക് ഇഷ്ടമല്ല. അതുപോലെ നന്നായി ജീവിക്കുന്നതിനോടൊപ്പം തന്നെ മറ്റുള്ളവരേയും ജീവിക്കാന്‍ അനുവദിക്കുകയും വേണമെന്നുള്ള അഭിപ്രായവും തനിയ്ക്കുണ്ട്. ഏത് ആള്‍ക്കൂട്ടവുമായും പെട്ടെന്ന് ഇണങ്ങി ചേരും. ഇത് പോസിറ്റീവായും നെഗറ്റീവായും വന്നിട്ടുണ്ടെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram