പ്രേക്ഷകരെ ഫോട്ടോഷോപ്പ് പഠിപ്പിക്കാൻ മനോഹരം ടീം വെള്ളിയാഴ്ച എത്തുന്നു.....

Posted by Online desk , 24 Sep, 2019

 



 


ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന മനോഹരം 27 ന് തിയേറ്ററുകളിൽ എത്തുന്നു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം വിനീത് ശ്രീനിവാസന്‍ നായകനാവുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആര്‍ട്ടിസ്റ്റ് മനുവായാണ് വിനീത് ശ്രീനിവാസന്‍ എത്തുന്നത്. ഫോട്ടോഷോപ്പിന്റെ വരവോടെ ആര്‍ട്ട് ജോലികള്‍ ചെയ്തിരുന്ന മനു പ്രതിസന്ധിയിലാവുകയും തുടര്‍ന്ന് ഫോട്ടോഷോപ്പ് പഠിക്കാന്‍ പോകുന്നതുമാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ചിത്രത്തില്‍ അപര്‍ണ ദാസാണ് നായികയായി എത്തുന്നത്. ഇന്ദ്രന്‍സ്, ദീപക് പറമ്പോള്‍, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ്, ബോസില്‍ ജോസഫ് പ്രധാന വേഷങ്ങളിലെത്തുന്നു.ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കല്‍ സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജെബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സഞ്ജീവ് തോമസാണ്.

loading...

ഇതാ വീണ്ടും പ്രേക്ഷകരുടെ പ്രിയജോഡി

16 Nov, 2019

നസ്രിയയുടേയും ഫഹദിന്റേയും ചിത്രങ്ങളെല്ലാം തന്നെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഫഹദ് നസ്രിയയെ ചുംബിക്കുന്ന ചിത്രം വരെ പതിവ് തെറ്റിച്ചില്ല. ഇപ്പോഴിതാ ഇരുവരുടേയും സ്വിമ്മിംഗ്പൂള്‍ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നസ്രിയ തന്റെ പേഴ്സണല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളില്‍ ഒന്നാണ് ഫഹദും നസ്രിയയും.ഇരുവരുടെയും വിവാഹം സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചിരുന്നു. വിവാഹ ശേഷമുള്ള ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ

മാമാങ്കത്തിനൊപ്പം ലാലേട്ടന്‍ ചിത്രം പങ്ക് വച്ച് നിര്‍മാതാവ്

16 Nov, 2019

മാമാങ്കത്തിന്റെ പോസ്റ്ററിനോടൊപ്പം ലാലേട്ടന്‍ നില്‍ക്കുന്ന ഒരു ചിത്രം ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി തന്റെ അക്കൗണ്ടില്‍ കൂടി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ്. താങ്ക്യൂ ലാലേട്ടാ.. ലവ് യു എന്ന് ക്യാപ്ഷനോടുകൂടിയാണ് വേണു കുന്നപ്പള്ളി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് .ഈ പോസ്റ്ററും ചിത്രവും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

വൈറലായി സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്റെ ഷൂട്ടിംഗ് സ്റ്റില്ലുകള്‍

16 Nov, 2019

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തില്‍ കാറുകളോട് ഭ്രമമുളള ഒരു സൂപ്പര്‍ താരമായാണ് പൃഥ്വിരാജ് എത്തുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് ഹരീന്ദ്രന്‍ എന്നാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സാധൂരിക്കുന്ന ചില ഷൂട്ടിംഗ് സ്റ്റില്ലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സച്ചിയാണ്. 9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ലിസ്റ്റിന്‍

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram