കണിമംഗലം കോവിലകത്തിന്റെ പടിപ്പുര കടന്ന് ജഗന്നാഥനും പൂവള്ളി ഇന്ദുചൂഢനും എത്തുന്നു!

Posted by RK, 28 Sep, 2021

ജഗന്നാഥന്‍, കണിമംഗലം കോവിലകത്തിന്റെ പടിപ്പുര വാതില്‍ തുറന്നുകയറിയത് മലയാളി സിനിമാ ആസ്വാദകരുടെ മനസ്സിലേക്കാണ്. ചിത്രം വെള്ളിത്തിരയില്‍ എത്തിയിട്ട് കാല്‍നൂറ്റാണ്ടാകുമ്പോഴും ഷാജി കൈലാസ്, രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തുവന്ന ആറാം തമ്പുരാന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ്. ഉണ്ണിമായയും കുളപ്പുള്ളി അപ്പന്‍ തമ്പുരാനുമെല്ലാം തലമുറകള്‍ കടന്നും സജീവമായി നില്‍ക്കുന്നു.

 

നടനവിസ്മയം മോഹന്‍ലാലും ഹൈവോള്‍ട്ടേജ് സിനിമകളിലൂടെ തിയേറ്ററുകളെ ഇളക്കിമറിച്ച സംവിധായകന്‍ ഷാജി കൈലാസും ആദ്യമായി ഒരുമിച്ച ചിത്രം. ഇവര്‍ക്കൊപ്പം മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ മംഗലശ്ശേരി നീലകണ്ഠനെ അക്ഷരങ്ങളില്‍ വരച്ചിട്ട രഞ്ജിത്തും ഒന്നിച്ചപ്പോള്‍ പിറന്നത് മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ മൂവി!

 

മംഗലശ്ശേരി നീലകണ്ഠന്റെ ഫ്‌ളേവറില്‍ സൃഷ്ടിച്ച ജഗന്നാഥനും തിയേറ്ററുകളില്‍ തരംഗമായി മാറി. ഒപ്പം മലയാള സിനിമയില്‍ ഒരു സൂപ്പര്‍ ഹിറ്റ് ടീമും പിറന്നു.

 

2000 ല്‍ പുറത്തുവന്ന നരസിംഹം മോഹന്‍ലാല്‍, ഷാജി കൈലാസ്, രഞ്ജിത്ത് കൂട്ടുകെട്ടിന്റെ കൊട്ടിക്കലാശമായിരുന്നു. ചിത്രത്തിലെ പൂവള്ളി ഇന്ദുചൂഢന്‍ ആരാധകര്‍ സെലിബ്രേറ്റ് ചെയ്ത മോഹന്‍ലാല്‍ കഥാപാത്രമാണ്. ഉത്സവത്തിന്റെ വര്‍ണ്ണപ്പകിട്ടും ആവേശവും നിറയ്ക്കുന്ന നരസിംഹം മോഹന്‍ലാല്‍ എന്ന താരത്തിന്റെ മൂല്യം ഉയര്‍ത്തുകയും നടന് ബാധ്യതയുമായി.

 

തുടര്‍ന്ന് താണ്ഡവം, നാട്ടുരാജാവ്, ബാബ കല്യാണി, അലിഭായ്, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളും മോഹന്‍ലാല്‍, ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തുവന്നു. എന്നാല്‍, ഈ ചിത്രങ്ങള്‍ക്കൊന്നും ആറാം തമ്പുരാന്‍, നരസിംഹം റേഞ്ചിക്ക് ഉയരാന്‍ കഴിഞ്ഞില്ല.

 

12 വര്‍ഷത്തിനു ശേഷം സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ട് ഒരുമിക്കുന്നു. പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. മറ്റൊരു നരസിംഹത്തില്‍ കുറഞ്ഞതൊന്നും പ്രേക്ഷകരെ തൃപ്തിപ്പെടുത്തില്ല എന്ന വെല്ലുവിളിയാണ് സൂപ്പര്‍ നടനും സൂപ്പര്‍ സംവിധായകനും മുന്നിലുള്ളത്.

 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദിന്റെ 30 ാം ചിത്രമാണിത്. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

 

 

 

 

 

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids