Posted by Sivi Sasidharan, 27 Apr, 2019
ഒരു വ്യത്യസ്തമായ പ്രണയകഥയുമായി യുവ താരം ദുൽഖർ സൽമാൻ അഭിനയിച്ച ഒരു യമണ്ടന്‍ പ്രേമകഥ ഏപ്രില്‍ 25ന് റിലീസ് ചെയ്തിരുന്നു. ആദ്യദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ച ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ബി സി നൗഫൽ ആണ്. ബിബിൻ ജോർജ് , വിഷ്ണു ഉണ്ണികൃഷ്ണൻ, എന്നിവർ ചേർന്ന് തിരകഥ എഴുതിയ ഈ ചിത്രം ഒരു പക്കാ മാസ്സ് കോമഡി എന്റർടൈനേർ ആണ്. ഒന്നര വർഷത്തിന് ശേഷം മലയാളത്തില്‍ റീലീസ് ചെയ്യുന്ന ദുല്‍ഖര്‍ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ദുൽഖർ സൽമാൻ ആരാധകർക്ക് ആവേശം നൽകുന്ന രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. മലയാളം ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ഒരു യമണ്ടന്‍ പ്രേമകഥയിലെ അഭിനയത്തിന് ദുല്‍ഖറിനെ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ദുൽഖർ സൽമാന്റെ ഈ ചിത്രത്തിലെ പ്രകടനം കണ്ട് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് മലയാള സിനിമയുടെ താര രാജാവായ മോഹൻലാൽ ആണ്. ഒരു യമണ്ടന്‍ പ്രേമകഥ കണ്ട മോഹൻലാൽ ദുൽഖറിനെ നേരിട്ടു വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്.
കുടുംബ പ്രേക്ഷകരെയും അതുപോലെ തന്നെ ദുല്‍ഖര്‍ ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു കുടുംബ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ഏതായാലും മലയാള സിനിമയിലേക്കുള്ള തന്റെ മടങ്ങി വരവ് ഒരു മഹാ വിജയത്തോടെ ഗംഭീരമാക്കിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സംയുക്ത മേനോനും നിഖില വിമലും നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേര്‍ന്നാണ്. ദുൽഖറിന് ഒപ്പം വളരെ രസകരമായ പ്രകടനം കാഴ്ച്ചവെച്ച്കൊണ്ട് സൗബിൻ ഷാഹിർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സലിം കുമാർ, ധർമജൻ ബോള്‍ഗാട്ടി, ഹാരിഷ് കണാരൻ, രഞ്ജി പണിക്കർ, ബൈജു, ദിലീഷ് പോത്തൻ, സുരാജ്, സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ എന്നിവര്‍ പ്രേക്ഷകരുടെ പ്രശംസനേടിയിരുന്നു.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids