ലാലേട്ടാ....അഭിജിത്തിന്റെ വിളി മോഹൻലാൽ കേട്ടു : അവനെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്താൻ ഇനി ലാലേട്ടനും!

Posted by BINDU PP , 10 Aug, 2018

 

 


മോഹൻലാൽ എന്ന നടൻ മലയാളികളുടെ സ്വകര്യ അഹങ്കാരമാണ്. മോഹൻലാലിന് എന്ന നടന് താരരാജാവെന്നതിൽ കുറവയൊന്നും വിശേഷിപ്പിക്കാൻ സാധിക്കില്ല. കേരളത്തിൽ ഏറ്റവും കൂടുതൾ ആരാധകരുള്ള നടനാണ് മോഹൻലാൽ. ആരാധകരോട് ഒരു ഏട്ടനെപ്പോലെയുള്ള മോഹൻലാലിന്റെ പെരുമാറ്റം തന്നെയാണ് ഇത്തരത്തിൽ അദ്ദേഹത്തിനുള്ള ആരാധകരുടെ എണ്ണംകൂടി. വില്ലനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടൻ പിനീട് മലയാളികളുടെ മുഴുവൻ നടനായി മാറുകയായിരുന്നു. ആരാധകരുടെ പല ആഗ്രഹങ്ങളും മോഹൻലാൽ സാധിച്ചുകൊടുത്തത് ആരാധകർ മുൻപും കണ്ടിട്ടുണ്ട്. എന്നാൽ ഇത്തവണ മോഹൻലാലിന്റെ ചെറിയൊരു ആരാധകന് അവന്റെ ആഗ്രഹം നടൻ സഫലമാക്കി കൊടുത്തു. കുഞ്ഞു ആരാധകൻ അഭിജിതിനാണ് മോഹൻലാലിനെ കാണണം എന്ന ആഗ്രഹം മോഹൻലാൽ നടത്തികൊടുത്തത്.

 

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അഭിജിതിന്റെ വീഡിയോ ഏറെ വൈറലായി. ഫേസ്ബുക്കിലും വാട്സാപ്പിലും അഭിജിത് ആയിരുന്നു നിറഞ്ഞു നിന്നത്. ഇരു വൃക്കകളും തകരാറിലായ അഭിജിത്തിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങൾ തന്റെ പ്രീയപ്പെട്ട ലാലേട്ടനെ ഒന്ന് നേരിൽ കാണാൻ എന്നും അദ്ദേഹത്തിന്റെ ഒപ്പം ഒരു ഫോട്ടോ എടുക്കണം എന്നുമായിരുന്നു. അഭിജിത് അത് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ മോഹൻലാലിന് മുന്നിൽ എത്തിച്ചേരുകയും അദ്ദേഹം തന്റെ കുരുന്നു ആരാധകനെ കാണാൻ എത്തണമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു. രണ്ടു ദിവസം മുൻപേ അദ്ദേഹം തന്റെ വാക്ക് പാലിക്കുകയും അഭിജിത്തിനെ പോയി കാണുകയും ആ കുട്ടിയോടും കുടുംബത്തിനും ഒപ്പം ഏറെ നേരം ചെലവിടുകയും ചെയ്തു.

 


അതിലും വലിയ സന്തോഷമാണ് അഭിജിത്തിന്റെ കുടുംബത്തിന് മോഹൻലാൽ നൽകിയത്. അഭിജിത്തിന്റെ ചികിത്സക്കായുള്ള മുഴുവൻ ചെലവുകളും മോഹൻലാൽ ഏറ്റെടുക്കയും ചെയ്തു. ഓൾ കേരള മോഹൻലാൽ ഫാൻസ്‌ വഴിയാണ് ഇക്കാര്യം ലാലേട്ടനെ അറിയിചത്. കുട്ടിയുടെ ചികിത്സക്കായി ആസ്റ്റർ മെഡി സിറ്റിയിൽ ഏർപ്പാടുകൾ ചെയ്യുന്നുണ്ട് എന്നും അവർ അറിയിച്ചു. മോഹൻലാൽ കൊച്ചിയിലെ ഉള്ളപ്പോൾ ആണ് വിവരങ്ങൾ അറിഞ്ഞത്. അഭിജിത്തിന്‌ യാത്ര ചെയ്യാൻ കഴിയാത്തതിനാൽ തിരുവനന്തപുരത്തു വരുമ്പോൾ കാണാം എന്ന് മോഹൻലാൽ പറയുകയും ചെയ്തിരുന്നു. ഏതായാലും തന്റെ വാക്ക് പാലിച്ച അദ്ദേഹം അഭിജിത്തിന്റെ ഏറ്റവും വലിയ സ്വപ്നം നടത്തി കൊടുത്തതിനൊപ്പം അവനെ ജീവിതത്തിലേക്ക് കൂടി കൈ പിടിച്ചു നടത്തുമെന്ന ഉറപ്പു കൊടുത്താണ് മടങ്ങിയത്. അഭിജിതുമായുള്ള ചിത്രങ്ങൾ മോഹൻലാൽ ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram