മോഹന്‍ലാല്‍ രാവണന്റെ പുനര്‍ജന്മമോ ? ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Posted by geethu nair, 22 May, 2020

മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ന് ഫേസ്ബുക്കില്‍ വൈറലാകുന്നത് അദ്ദേഹത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ്. സിനിമാഗ്രൂപ്പില്‍ ഒരാള്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലായത്. മോഹന്‍ലാല്‍ രാവണന്റെ പുനര്‍ജന്മമാണെന്നും അവര്‍തമ്മിലുള്ള സാമ്യതകളുമാണ് പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റ് വായിക്കാം


പുരാണകഥകളില്‍ രാവണനും ഇന്‍ഡ്യന്‍ സിനിമയില്‍ മോഹന്‍ലാലുമാണെന്റെ ഹീറോസ്..

സീ ദ ഐറണി ഡോണ്ട് യൂ...?

രണ്ട് പേരും വില്ലന്മാരായാണ് അവതരിച്ചത്..
വെറുപ്പിന്റെ ചാട്ടവാറടി കൊണ്ട് കൊണ്ടാണവര്‍ നായകന്റെ സിംഹാസനത്തിലേക്ക് നടന്ന് കയറിയത്..
തീക്ഷ്ണമായ ആരാധനയുടെ നെടുങ്കന്‍ കോട്ടകളില്‍ ചക്രവര്‍ത്തിമാരായി അവരോധിക്കപ്പെട്ടത്...
ലങ്കാധിപതിയായിരുന്ന രാക്ഷസരാജാവ് രാവണന്റെ പുനര്‍ജന്മമാണ് മോഹന്‍ലാല്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..?
ഇനിയങ്ങോട്ട് ശ്രദ്ധിച്ച് വായിക്കുക...!
മോഹന്‍ലാലില്‍ ഒളിച്ചിരിക്കുന്ന രാവണനെ കാണാം..
അര്‍ദ്ധസഹോദരനും ലങ്കയുടെ രാജാവുമായിരുന്ന കുബേരന്റെ ആശ്രിതത്വത്തില്‍ അവഗണനയും ദാരിദ്ര്യവും ഭുജിച്ച് കഴിഞ്ഞ രാവണന്‍ അധികാരം പിടിച്ചെടുത്ത് ലങ്കേശനായി മാറിയത് നിയോഗമായിരുന്നു...
ദേവകുലവുമായി നിരന്തരം പോര്‍വിളിച്ച് നിന്ന അസുരവംശത്തിന് ശക്തനായ ഒരു നേതാവിനെ ആവശ്യമുണ്ടായിരുന്നു..
പത്ത് തലകളും ഇരുപത് കൈകളുമുള്ള രാവണന്റെ അധീശത്വത്തിനു കീഴിലായിരുന്നു ലങ്കയുടെ എക്കാലത്തെയും സുവര്‍ണകാലം..
സമാനമാണ് മോഹന്‍ലാലിന്റെ കിരീടധാരണവും..
നിലവിലുണ്ടായിരുന്ന നായകന്മാരുടെ ഉപരിപ്ലവമായ നാടകീയാഭിനയങ്ങളില്‍ ചുറ്റിക്കറങ്ങി വീര്‍പ്പുമുട്ടിയ മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ ഒരു അഭിനയ പ്രതിഭയെ അത്യാവശ്യമായിരുന്നു...
അന്യഭാഷാ ചിത്രങ്ങളിലെ മികച്ച നടന്മാരുടെ പ്രകടനങ്ങളുമായുള്ള താരതമ്യങ്ങളില്‍ അന്നുവരെ തലതാഴ്ത്തി നിന്ന മലയാള സിനിമ പത്ത് മുഖങ്ങളും നൂറ് ഭാവങ്ങളുമുള്ള മോഹന്‍ലാല്‍ എന്ന തനിരാവണന്റെ നെഞ്ചൂക്കില്‍ തലയുയര്‍ത്തി നിന്നു തുടങ്ങി...
മലയാള സിനിമയുടെ ചരിത്രം ലാലിന്റെ ഉദയത്തിനു മുന്‍പും ശേഷവും എന്ന് എക്കാലവും രണ്ടായി വിഭജിക്കപ്പെട്ട് തന്നെ കിടക്കും...
രാവണനും മോഹന്‍ലാലിനുമിടയില്‍ വേറെയുമൊരുപാട് ഏകതാനതകളുണ്ട്..
ദശമുഖനായ രാവണന്റെ പത്ത് തലകള്‍ പത്ത് ഇന്ദ്രിയങ്ങളാണെന്ന് പറയപ്പെടുന്നു..
ഒന്‍പത് തലകളില്‍ ഉരുത്തിരിയുന്ന ചപല ചിന്തകളെ രാവണന്റെ പത്താമത്തെ ഇന്റലക്ച്വല്‍ തലയാണ് നിയന്ത്രിച്ച് വിവേകമുള്ള തീരുമാനമാക്കി മാറ്റുന്നത്..
മോഹന്‍ലാലിനും അദൃശ്യമായ ഒമ്പത് തലകളടക്കം പത്ത് തലകളും പത്ത് മുഖങ്ങളുമുണ്ട്..
അദൃശ്യമായ ഒമ്പത് മുഖങ്ങളില്‍ ഞൊടിയിടയില്‍ മിന്നിമറയുന്ന ഭാവരസങ്ങളെ പത്താമത്തെ നമ്മള്‍ കാണുന്ന മുഖത്ത് പ്രതിഫലിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടാണ് ലാല്‍ ഇന്‍ഡ്യയിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയില്‍ പതിറ്റാണ്ടുകളായി തുടരുന്നത്..
ലാലിന്റെ ഇടത് തോളിന്റെ ചരിവും ഇതുമായി ബന്ധപ്പെട്ടാണ്..
നമുക്ക് കാണാന്‍ പറ്റാത്ത ഒമ്പത് തലകളില്‍ അഞ്ചെണ്ണം ഇടത് ഭാഗത്തും നാലെണ്ണം വലതുഭാഗത്തുമാണ് ..
സ്വാഭാവികമായും അഞ്ച് തലകളുള്ള ഇടത് ഭാഗത്ത് ഭാരക്കൂടുതല്‍ ഉണ്ടാവുകയും ഇടത് തോള്‍ അല്പം ചരിയുകയും ചെയ്യും...
ജന്മം കൊണ്ട് പാതി ബ്രാഹ്മണനും പാതി അസുരനുമാണ് രാവണന്‍...
ബ്രാഹ്മണന്റെ സാത്വികതയില്‍ നിന്നും അസുരന്റെ ക്രൗര്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ ഭാവമാറ്റങ്ങള്‍ അതിവേഗത്തിലായിരുന്നു...
മോഹന്‍ലാലിലുള്ള ഈ രാവണന്‍ ഫാക്റ്ററാണ് കിലുക്കത്തിലെ നിഷ്‌കളങ്കനായ ജോജിയില്‍ നിന്നും അസുരാംശമുള്ള ഫ്യൂഡല്‍ തെമ്മാടി മംഗലശേരി നീലകണ്ഠനായും അവിടെ നിന്ന് കുടുംബസ്‌നേഹിയായ ജോര്‍ജ്ജ്കുട്ടിയായുമുള്ള വിസ്മയിപ്പിക്കുന്ന പകര്‍ന്നാട്ടം സാധ്യമാക്കുന്നത്..
രാവണന്‍ നല്ല ഒരു ആയുര്‍വേദ ഗവേഷകനും വൈദ്യശിരോമണിയുമായിരുന്നു..
ആയുര്‍വേദത്തെ ആസ്പദമാക്കി ചില ആധികാരിക ഗ്രന്ഥങ്ങളും രാവണന്‍ രചിച്ചിട്ടുണ്ട്...
മോഹന്‍ലാലും ആയുര്‍വേദത്തില്‍ അതീവ തല്പരനാണെന്നറിയാമല്ലോ..
ഉള്ളിലെ രാവണനാണ് അദ്ദേഹത്തെ പങ്കജകസ്തൂരിയുടെ ബ്രാന്‍ഡ് അംബാസിഡറും ഓഹരിയുടമയും ഒക്കെയാക്കി മാറ്റുന്നത്..
അഗാധ ജ്ഞാനമുള്ള ഒരു സംഗീതജ്ഞന്‍ കൂടിയായിരുന്നു രാവണന്‍..
രാവണവീണ എന്ന സംഗീതോപകരണം അദ്ദേഹം വികസിപ്പിച്ചെടുത്തതാണ്..
പൂര്‍വജന്മത്തിലെ ആ സംഗീത അഭിരുചിയാണ് ലാലിന് ലഭിച്ചിരിക്കുന്നത്..
പാടിയ എല്ലാ പാട്ടുകളും ഹിറ്റാക്കിയ ഒരേയൊരു ഗായകന്‍ കൂടിയാണ് മോഹന്‍ലാല്‍...
രാവണന്‍ നല്ലൊരു ഭാരവാഹിയും എണ്ണം പറഞ്ഞ നയതന്ത്രജ്ഞനുമായിരുന്നു...
രാവണന്‍ മരണാസന്നനായി കിടക്കുമ്പോള്‍ ശ്രീരാമന്‍ ലക്ഷ്മണനോട് അദ്ദേഹത്തില്‍ നിന്നും ഭരണതന്ത്രങ്ങള്‍ സ്വീകരിക്കാന്‍ ഉപദേശിച്ചിരുന്നു...
അമ്മ സംഘടനയില്‍ അഭിപ്രായ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ എല്ലാവരും മോഹന്‍ലാലിനെ ഉറ്റുനോക്കുന്നത് മറ്റൊന്നും കൊണ്ടല്ല..
പത്ത് തലയുളള തനി രാവണന്റെ നിര്‍ദ്ദേശത്തിലേക്കാണ് അവര്‍ പ്രതീക്ഷയൂന്നുന്നത്...
അതുകൂടാതെ താന്ത്രികവിദ്യയിലും അഗ്രഗണ്യനായിരുന്നു രാവണന്‍..
യുദ്ധം മൂര്‍ഛിക്കുമ്പോള്‍ എതിരാളികളെ ഹിപ്‌നോട്ടൈസ് ചെയ്ത് ചില മായികവലയങ്ങള്‍ സൃഷ്ടിച്ച് അതില്‍ പെടുത്തി പരാജയത്തിലേക്ക് തള്ളിയിടാറുണ്ടായിരുന്നു രാവണന്‍..
മോഹന്‍ലാല്‍ കഥാപാത്രമായി പരകായപ്രവേശം ചെയ്ത് കഴിയുമ്പോള്‍ ഒരു പരിണിതപ്രജ്ഞനായ മാന്ത്രികനായി മാറി പ്രേക്ഷകരെ മായാവലയത്തില്‍ അകപ്പെടുത്തുന്നു...
അത് കൂടാതെ ഇന്റര്‍വ്യുകളിലും മറ്റും കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ വരുമ്പൊള്‍ ലാലേട്ടനിലെ രാവണന്‍ ഉണര്‍ന്നെണീറ്റ് താന്ത്രികസംഹിതകളിലെ നിഗൂഡമായ പദാവലികളാല്‍ ഉത്തരം നിര്‍മിച്ച് ചോദ്യകര്‍ത്താവിനെയും കേള്‍വിക്കാരെയും ചിന്താക്കുഴപ്പത്തിലാക്കും..
അല്ലേ..? അങ്ങനെയല്ലേ..?
ദേവനും അസുരനും മനുഷ്യനുമെല്ലാം ഒന്നായിച്ചേര്‍ന്ന ഒരപൂര്‍വ നിര്‍മിതിയാണ് മോഹന്‍ലാല്‍..
മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന്,
മലയാള സിനിമയുടെ മഹാരാവണന്,
പിറന്നാള്‍ ആശംസകള്‍.....

 

loading...

ആന്ധ്രയിലെ 10000 കുടുംബങ്ങളെ സഹായിച്ച് ജഗപതി ബാബു

31 May, 2020

ലോകമെങ്ങും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയില്‍ നിരവധി വ്യക്തികള്‍ ആണ് നമുക്ക് ചുറ്റും ദുരിതമനുഭവിക്കുന്നത്. സിനിമയിലെ തൊഴിലാളികള്‍ക്ക് പുറമെ ആന്ധ്ര പ്രദേശില്‍ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന 10000 കുടുംബങ്ങളെയും എല്ലാ ദിവസവും സഹായിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജഗപതി ബാബു. പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങളാണ് നടന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. താരത്തെ പ്രശംസിച്ച് നിരവധി വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്. 25 വര്‍ഷം നീണ്ട കരിയറില്‍ 120 ലധികം

നിരീശ്വരവാദിയായതിന് കാരണം തുറന്ന് പറഞ്ഞ് ശ്രദ്ധ

31 May, 2020

നേര്‍കൊണ്ട പാര്‍വൈ, വിക്രം വേദ, കാട്ര് വെളിയിടെ എന്നീ സിനിമകളിലൂടെ പ്രേക്ഷകമനസ്സില്‍ താരം ഇടംനേടിയ താരമാണ് ശ്രദ്ധ ശ്രീനാഥ്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് വൈറലാകുന്നത്. തന്റെ ജീവിതാനുഭവങ്ങളെ പറ്റിയാണ് താരം കുറിക്കുന്നത്. പതിനാലാം വയസില്‍ പൂജയ്ക്കിടെ ആര്‍ത്തവം ഉണ്ടായതിനെ തുടര്‍ന്ന് ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയതിനെ കുറിച്ചും ശ്രദ്ധ പറയുന്നു. ശ്രദ്ധ ശ്രീനാഥിന്റെ കുറിപ്പ്: എനിക്ക് പതിനാല് വയസായിരുന്നു. ഞാന്‍ കുടുംബത്തില്‍ നടന്ന പൂജയില്‍ പങ്കെടുക്കുമ്പോഴാണ് എനിക്ക്

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram