മീശ പിരിക്കുന്ന തമ്പുരാന്‍ വേഷം ഒരിക്കല്‍ കൂടി ആടുമോയെന്ന് ചോദിച്ച ആരാധകന് ലാലേട്ടന്റെ മറുപടി

Posted by geethu nair, 22 May, 2020

കഴിഞ്ഞ ദിവസം അറുപതാം പിറന്നാള്‍ ആഘോഷിച്ച മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു ലോകം മുഴുവനുമുള്ള ആരാധകരും അമിതാബ് ബച്ചന്‍, രജനികാന്ത്, കമല്‍ ഹാസന്‍, ചിരഞ്ജീവി, മമ്മൂട്ടി തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളും അതുപോലെ ഒട്ടേറെ നടന്മാരും സംവിധായകരും പൊതു പ്രവര്‍ത്തകരും എത്തി. എല്ലാവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദിയും അറിയിച്ചു. തനിക്ക് നേരിട്ടു സന്ദേശമയച്ച ആരാധകര്‍ക്ക് പോലും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം നന്ദി പറഞ്ഞു തിരിച്ചു സന്ദേശമയച്ചത് അവരെ അത്ഭുതപ്പെടുത്തി. ഇപ്പോഴിതാ മോഹന്‍ലാലിന് ജന്മദിന സന്ദേശമയച്ച സന്ദീപ് വാര്യര്‍ എന്നൊരാരാധകന്‍ അദ്ദേഹത്തോട് ചോദിച്ചത്, വരിക്കാശ്ശേരി മനയിലെ പൂമുഖത്ത് ചാരു കസേരയില്‍ കസവുമുണ്ട് ഉടുത്തിരിക്കുന്ന മീശ പിരിക്കുന്ന തമ്പുരാന്‍ വേഷം ഒരിക്കല്‍ കൂടി ആടാമോ എന്നാണ്. അതിനു മോഹന്‍ലാല്‍ മറുപടി തരുമെന്ന് താനൊട്ടും പ്രതീക്ഷിച്ചില്ലെന്നും എന്നാല്‍ മോഹന്‍ലാല്‍ മറുപടി നല്‍കിയത് തന്നെ ഞെട്ടിച്ചുവെന്നും സന്ദീപ് പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടിയും സന്ദീപ് പങ്കു വെച്ചു.

സന്ദീപിന്റെ വാക്കുകള്‍ ഇങ്ങനെ, സത്യത്തില്‍ ഇന്നത്തെ ദിവസം ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കിയ ഒന്നാണ്. ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ അയച്ചുകൊടുത്തിരുന്നു. മറുപടി പ്രതീക്ഷിച്ചതേ ഇല്ല. റിലീസ് ദിവസം ഇടിച്ചു കുത്തി സിനിമ കണ്ടിരുന്ന ഈ പാവം ആരാധകനെ പരിഗണിക്കേണ്ട എന്തു കാര്യമാണ് ആ മഹാമനുഷ്യനുള്ളത്. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോഹന്‍ലാല്‍ എന്ന മഹാനടന്‍ മറുപടി സന്ദേശമയച്ചു.എന്റെ നാടിനെ കൃത്യമായി ഓര്‍ത്തെടുത്തുകൊണ്ട്. വെള്ളിനേഴിയും ഒളപ്പമണ്ണ മനയും മട്ടന്നൂരും കീഴ്പ്പടം കുമാരന്‍ നായരും എന്തിനേറെ എന്റെ അച്ഛന്റെ സുഹൃത്തായ ഇന്ദ്രന്‍ വൈദ്യരെ അദ്ദേഹം ഓര്‍ത്തെടുത്തു.
എന്നെ ടിവിയില്‍ കാണാറുണ്ടന്നും അടുത്തുതന്നെ നേരില്‍ കാണാനാവട്ടെ എന്നും പറഞ്ഞപ്പോള്‍ എന്റെ സന്തോഷം ഇരട്ടിച്ചു. വരിക്കാശ്ശേരി മനയിലെ പൂമുഖത്ത് ചാരു കസേരയില്‍ കസവുമുണ്ട് ഉടുത്തിരിക്കുന്ന മീശ പിരിക്കുന്ന തമ്പുരാന്‍ വേഷം ഒരിക്കല്‍ കൂടി ആടണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അത്തരമൊരു വേഷം ചെയ്യാന്‍ അടുത്തുതന്നെ ഭാഗ്യം ഉണ്ടാവട്ടെ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. നമസ്‌കരിക്കുന്നു ആ ലാളിത്യത്തിന് മുന്നില്‍. ലാലേട്ടന് സമം ലാലേട്ടന്‍ മാത്രം.

 

loading...

ആന്ധ്രയിലെ 10000 കുടുംബങ്ങളെ സഹായിച്ച് ജഗപതി ബാബു

31 May, 2020

ലോകമെങ്ങും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയില്‍ നിരവധി വ്യക്തികള്‍ ആണ് നമുക്ക് ചുറ്റും ദുരിതമനുഭവിക്കുന്നത്. സിനിമയിലെ തൊഴിലാളികള്‍ക്ക് പുറമെ ആന്ധ്ര പ്രദേശില്‍ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന 10000 കുടുംബങ്ങളെയും എല്ലാ ദിവസവും സഹായിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജഗപതി ബാബു. പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങളാണ് നടന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. താരത്തെ പ്രശംസിച്ച് നിരവധി വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്. 25 വര്‍ഷം നീണ്ട കരിയറില്‍ 120 ലധികം

നിരീശ്വരവാദിയായതിന് കാരണം തുറന്ന് പറഞ്ഞ് ശ്രദ്ധ

31 May, 2020

നേര്‍കൊണ്ട പാര്‍വൈ, വിക്രം വേദ, കാട്ര് വെളിയിടെ എന്നീ സിനിമകളിലൂടെ പ്രേക്ഷകമനസ്സില്‍ താരം ഇടംനേടിയ താരമാണ് ശ്രദ്ധ ശ്രീനാഥ്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് വൈറലാകുന്നത്. തന്റെ ജീവിതാനുഭവങ്ങളെ പറ്റിയാണ് താരം കുറിക്കുന്നത്. പതിനാലാം വയസില്‍ പൂജയ്ക്കിടെ ആര്‍ത്തവം ഉണ്ടായതിനെ തുടര്‍ന്ന് ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയതിനെ കുറിച്ചും ശ്രദ്ധ പറയുന്നു. ശ്രദ്ധ ശ്രീനാഥിന്റെ കുറിപ്പ്: എനിക്ക് പതിനാല് വയസായിരുന്നു. ഞാന്‍ കുടുംബത്തില്‍ നടന്ന പൂജയില്‍ പങ്കെടുക്കുമ്പോഴാണ് എനിക്ക്

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram