ബറോസ് അവസാന ഷെഡ്യൂൾ തായ്ലന്‍ഡില്‍ ആരംഭിച്ചു

Posted by santhisenanhs, 25 Jun, 2022

ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധേയമാകുന്നത് തായ്ലന്‍ഡില്‍ നിന്നുള്ള മോഹൻലാലിൻറെ ചിത്രങ്ങളാണ്. തന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. ബറോസിന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ് താരം തായ്ലന്‍ഡില്‍ എത്തിയത്.

 

മരക്കാർ സിനിമയിലെ ചിന്നാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയ് ജെ. ജാകൃത് ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. നടന്‍ ആദ്യമായി ആക്ഷന്‍ ഡിസൈനര്‍ ആയ സിനിമ കൂടിയായിരുന്നു മരക്കാർ. ഇതിനു അവസരം നല്‍കിയ മോഹന്‍ലാലിന് നന്ദി പറഞ്ഞു കൊണ്ടാണ് ജാകൃത് മോഹൻലാലിനും മകൾ വിസ്മയക്കും രാജീവ് കുമാറിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്.

 

ബറോസിലെ ഒരു ഗാനരംഗം മാത്രമാണ് ഇനി ചിത്രീകരിക്കാന്‍ ബാക്കി ഉള്ളതെന്ന് നേരത്തെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ പറഞ്ഞിരുന്നു. തായ്ലന്‍ഡില്‍ വെച്ച് ചിത്രീകരിക്കാനാണ് പദ്ധതിയിടുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

 

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തുതന്നെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണിത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24നായിരുന്നു.

 

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ഭൂതത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids