ഞാന്‍ കഞ്ചാവ് ഉപയോഗിച്ചു, മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്നു; ദുരനുഭവം വെളിപ്പെടുത്തി നടി മോളി കണ്ണമാലി

Posted by Online Desk , 16 Mar, 2019

 




ചാള മേരി എന്ന ഒറ്റ കഥാപത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് മോളി കണ്ണമാലി. ഒട്ടേറെ ചിത്രങ്ങളിൽ നർമ്മ രസകരമായ കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടിയാണ്
ചാള മേരി.മകനു വീട് വയ്ക്കാന്‍ ഭാര്യ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നു കാട്ടി പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത് വാര്‍ത്തയായിരുന്നു. മകന്‍ ജോളിക്ക് വിവാഹ ശേഷം ഭാര്യ വീട്ടുകാര്‍ ചെല്ലാനം കണ്ടക്കടവില്‍ മൂന്ന് സെന്റ് സ്ഥലം നല്‍കിയ ഇടത്ത് വീട് വയ്ക്കാനുള്ള ശ്രമത്തെ ഭാര്യ വീട്ടുകാര്‍ തടയിടുകയാണെന്ന് മോളി പറയുന്നു. മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ലെന്ന് തുറന്നു പറയുന്ന താരം സംഭവം ചൂണ്ടിക്കാട്ടി പലതവണ പല പൊലീസ് സ്റ്റേഷനുകളും കയറിയിറങ്ങിയെന്നും പക്ഷേ നടപടിയായില്ലെന്നും പറയുന്നു. നടിക്കെതിരെ കള്ളക്കേസ് കൊടുക്കുയാണെന്ന പരാതിയും ഉയർന്നുവരുന്നുണ്ട്. നടി കഞ്ചാവടിച്ചും മദ്യപിച്ചും നടക്കുകയാണെന്ന തരത്തിൽ കള്ള പ്രചരണങ്ങ ളാണ് നടക്കുന്നതെന്ന് ചാള മേരി മാധ്യമങ്ങളോട് തുറന്നു പറയുന്നു.

 

ഗതികെട്ടാണ് താൻ പൊലീസ് സ്റ്റേഷന്റെ തിണ്ണകയറിയത്. അതിനു പകരം അവരെന്താണ് ചെയ്തതെന്ന് അറിയോ, ഞാൻ കഞ്ചാവ് ഉപയോഗിച്ചു, മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്നൊക്കെ പറഞ്ഞ് പൊലീസിൽ കേസ് കൊടുത്തു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കിയ ഇവരോടൊക്കെ ദൈവം പൊറുക്കുവോ?.മോളി പറഞ്ഞു.മകന് മൂന്ന് സെന്റ് സ്ഥലമാണ് സ്ത്രീധനമായി ലഭിച്ചത്. സ്ഥലത്തിന് പട്ടയംതരാം എന്നു പറയുന്നതല്ലാതെ തരുന്നില്ല. മുദ്രപേപ്പറില്‍ എഴുതി നല്‍കിയതാണ്. കഴിഞ്ഞ എട്ടു കൊല്ലമായി അവര്‍ അവിടെ ഷെഡ് കെട്ടിയാണ് താമസം.

ആ ഷെഡ് വെള്ളം കയറി നശിച്ചുപോയി. അത് പൊളിച്ച് ശേഷം തറവാട്ടു വീടായ എന്റെ വീട്ടിലാണ് അവര്‍ വന്നു താമസിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് ഒരു വീടു വച്ചു കൊടുക്കാമെന്നു കരുതി. എന്നാല്‍ മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ല. അവര്‍ തങ്ങള്‍ക്കെതിരെ എല്ലായിടത്തും കള്ളക്കേസ് കൊടുക്കുകയാണ്.മകനും ഭാര്യയ്ക്കും മൂന്ന് കുഞ്ഞുങ്ങളാണ് ഉള്ളത്. മകള്‍ എറെ മനോവിഷമത്തിലാണ്. അത് അവരുടെ അമ്മയുടെ സ്ഥലമാണ്. പെണ്‍കുട്ടിയുടെ അമ്മൂമ്മയാണ് ഇഷ്ടദാനമായി കൊടുത്തത്. എന്നിട്ടാണ് അവര്‍ കള്ളക്കളി മുഴുവന്‍ കളിക്കുന്നത്. മുദ്രപേപ്പറില്‍ എഴുതി തന്നിട്ടുണ്ട്. എങ്കിലും ആധാരം തന്നിട്ടില്ല.

ആ രേഖകളെല്ലാം എന്റെ പക്കലുണ്ട്. ആധാരം ചോദിച്ചിരുന്നുവെങ്കിലും തരാം എന്നു പറഞ്ഞതല്ലാതെ തന്നില്ല. എല്ലായിടത്തും പരാതി നല്‍കിയിട്ടുണ്ട്. കമ്മീഷണര്‍ക്കും മറ്റുമായി അഞ്ചെട്ടു കേസുകള്‍ കൊടുത്തിട്ടുണ്ട്. അവസാന വഴിയെന്നോണമാണ് ഇവിടേക്ക് വന്നത്. മോളി പറയുന്നു.മൂന്ന് സെന്റിൽ വീട് വയ്ക്കാനിറങ്ങി തിരിക്കുമ്പോഴാണ് പലരുടേയും തനി സ്വരൂപം കാണുന്നത്. ഭാര്യയുടെ അമ്മയുടെ ജ്യേഷ്ഠത്തിയാണ് പ്രധാനമായും ഇതിന് ഇടങ്കോലിട്ട് നിൽക്കുന്നത്. ഒരു വീടാകുന്നത്…തണലാകുന്നത് നിങ്ങളുടെ മകൾക്കു കൂടി വേണ്ടിയല്ലേ എന്ന് ചോദിച്ചിട്ടൊന്നും അവർ കൂട്ടാക്കുന്നില്ല. എന്തിനാണ് തടസം നിൽക്കുന്നതെന്ന് ചോദിച്ചു. അപ്പോഴും അവർക്ക് കൃത്യമായ ഉത്തരമില്ല. ആ സ്ഥലം കൂടി അവർക്ക് സ്വന്തമാക്കണം. അതിന് എന്റെ മകനെയും ഭാര്യയേയും ഒഴിവാക്കണം. അതാണ് അവരുടെ ഉദ്ദേശമെന്നും താരം കൂട്ടിച്ചേര്‍ത്തു.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram