നല്ല വിശേഷങ്ങളുമായി അജിതൻ

Posted by Uthara, 12 Nov, 2018

 

വികസനത്തിന്റെ പേരിൽ പ്രകൃതി ചൂഷണം നടത്തുന്നവർക്കെതിരെയുള്ള ശക്തമായ താക്കീതുമായെത്തുന്ന നല്ല വിശേഷം എന്ന ചിത്രത്തിന്റെ സംവിധായകൻ അജിതന് ഇത് സ്വപ്ന സാക്ഷാത്കാരത്തിന് മുഹൂർത്തമാണ് .

പത്രപ്രവർത്തന മേഖലയിലെ അനുഭവ  സമ്പത്ത് കരുത്താക്കിയാണ് അജിതൻ സംവിധാന രംഗത്ത് എത്തുന്നത് .യുവ ശബ്ദം ,മലയാളീ ന്യൂസ് ,സ്റ്റാർലൈറ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചിരുന്നു .ആസുരം ,അമ്മയെത്തേടി ,അന്തിവെളിച്ചം ,സ്ത്രീധനം ,ഈ മരം ,പുൽക്കൂട്ടിൽ പൂക്കാലം ,മാവേലി ഡോട്ട് കോം ,തുടങ്ങി നിരവധി ടെലിഫിലിമുകൾ സംവിധാനം ചെയ്തു .കൂടാതെ  കൊഞ്ച്  ദി ഫിഷർമെൻ ഓഫ് കുമരകം തുടങ്ങിയ ഡോക്യൂമെന്ററികളും ഡോ  ബാബു റാം ,ജോൺ ഫിലിപ്പോസ് തുടങ്ങിയവരെക്കുറിച്ചുള്ള പ്രൊഫൈൽ ഡോക്യൂമെന്ററികളും ഇതിനോടകം സംവിധാനം ചെയ്തിട്ടുണ്ട് .നിരവധി ദേശീയ ,അന്തർദേശിയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അജിതൻ പ്രവാസികളുടെ വിജയകഥ എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് .

പ്രവാസി ഫിലൻസിന്റെ ബാനറിൽ  ആണ് നല്ല വിശേഷം നിർമ്മിച്ചിരിക്കുന്നത് .പൂർണമായും ജനകീയ പങ്കാളിത്തത്തോടെ ചലച്ചിത്ര  മേഖലയിൽ സജീവമാകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി ഫിലിംസ് രൂപപ്പെട്ടിരിക്കുന്നത് .ചെലവു  ചുരുക്കി കലാമൂല്യമുള്ള ചിത്രങ്ങൾ പ്രേക്ഷക സമക്ഷങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ബാനറിനുള്ളത് .നല്ലവിശേഷത്തിന്റെ എക്സി .പ്രൊഡ്യൂസർ ശ്രീജി ഗോപിനാഥനാണ് . ശ്രീജി  ഗോപിനാഥന്‍ തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും .ഒപ്പം ബിജു സോപാനം ,ദിനേശ് പണിക്കർ ,ബാലാജി  അനീഷ സീനു ,സ്റ്റെല്ല രാജ ,തിരുമല രാമചന്ദ്രൻ ,നാരായണൻകുട്ടി ,രമേശ് വലിയശാല തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്  .ദൃശ്യങ്ങൾ ഒപ്പിയിരിക്കുന്നത്  നുറുദ്ധീൻ ബാവയും ,രചന നിർവഹിച്ചിരിക്കുന്നത് വിനോദ് വിശ്വം ആണ് .

ഡൽഹിയിലാണ് അജിതന്റെ സ്ഥിര താമസം .മദ്രാസ് എം ജി ആർ ടി വി ഫിലിംസ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും ചലച്ചിത്ര കോഴ്സ്  കഴിഞ്ഞ അജിതൻ ഈ അടുത്ത  സെല്ലിൽ സംഘടിപ്പിച്ച  ഓംചേരി   നാടകയരങ്ങിൽ  ഓംചേരിയുടെ തന്നെ വളരെ ശ്രദ്ധിക്കപ്പെട്ട പ്രളയം എന്ന നാടകം  സംവിധാനം ചെയ്ത് നാടകമേഖലയിലും ശ്രദ്ധ നേടി .


കേരളത്തിൽ എറണാകുളകം  മുളതുരുത്തിയാണ് സ്ഥലം .ഭാര്യ ലളിതാമണി  ഡൽഹി സർക്കാർ സർവീസിൽ (എം.സി.ഡി) ഡെപ്യൂട്ടി കൺട്രോളർ ആയി ജോലി  ചെയുന്നു .ഡൽഹിയിൽ തന്നെ വിദ്യാർത്ഥിയായ ഗൗരിലക്ഷ്മിയാണ് മകൾ .ജനുവരി 2019 തീയേറ്ററുകളിൽ എത്തുന്ന നല്ല വിശേഷത്തെ തുടർന്ന് ചലച്ചിത്ര സംവിധാന രംഗത്ത് കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് അജിതൻ.

 

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram