താന്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെടുകയും വളച്ചൊടിക്കുകയും ചെയ്തിട്ടുണ്ട് ; നയന്‍താര

Posted by geethu nair, 26 Apr, 2020

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമാണ് നയന്‍താര. മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും തമിഴും തെലുങ്കുമെല്ലാം താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായി മുന്നേറുകയാണ് താരം ഇപ്പോള്‍. സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കാറുണ്ട് നയന്‍താര. ഷൂട്ടിംഗ് കഴിഞ്ഞതോടെ തന്റെ ജോലി തീര്‍ന്നുവെന്ന നിലപാടാണ് താരത്തിന്. പ്രമോഷണല്‍ പരിപാടികളിലൊന്നും താരം പങ്കെടുക്കാറില്ല. ഇതേക്കുറിച്ച് സിനിമാലോകത്തുള്ളവര്‍ക്ക് അറിയാവുന്നതാണ്. ഇടയ്ക്ക് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന കാര്യം കൂടിയായിരുന്നു ഇത്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പ്രമോഷനില്‍പ്പോലും താരം പങ്കെടുത്തിരുന്നില്ല.

അഭിനയത്തിന് പുറമെ നിര്‍മ്മാണവും കൂടി ഏറ്റെടുത്തതോടെ നയന്‍താരയുടെ നിലപാട് മാറിയെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള സിനിമയുമായാണ് താരമെത്തിയത്. പ്രമോഷണല്‍ പരിപാടികളോട് മുഖം തിരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. താനെന്താണ് ചിന്തിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് എല്ലാവരേയും അറിയിക്കുന്നതിനോട് താല്‍പര്യമില്ല. ജനങ്ങളുമായി അത്ര പെട്ടെന്ന് കൂട്ടാവാന്‍ തനിക്ക് കഴിയാറില്ല.
താന്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെടുകയും വളച്ചൊടിക്കുകയും ചെയ്തിട്ടുണ്ട്. അതത്ര നല്ല കാര്യമായി തോന്നുന്നില്ല. എന്റെ ജോലി അഭിനയമാണ്. സിനിമ തന്നെ സിനിമയെക്കുറിച്ച് സംസാരിച്ചോളും. ഇതായിരുന്നു നയന്‍താര പറഞ്ഞത്. ഭാവിയില്‍ പ്രമോഷണല്‍ പരിപാടികളില്‍ താരം നേരിട്ട് പങ്കെടുത്തേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരത്തോട് അടുത്ത വൃത്തങ്ങള്‍ ഇതേക്കുറിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.
താരം തീരുമാനം മാറ്റിയാല്‍ വളരെ നല്ലതാണെന്നാണ് സിനിമാലോകത്തെ സംസാരം.
അടുത്തിടെ രാധാരവി നയന്‍താരയെ രൂക്ഷമായി വിമര്‍ശിച്ച് എത്തിയിരുന്നു. പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ പ്രതിഫലവും കുറയ്ക്കണമെന്നായിരുന്നു രാധാരവി പറഞ്ഞത്. ഈ സംഭവത്തില്‍ പ്രതികരണവുമായി വിഘ്നേഷ് ശിവനും എത്തിയിരുന്നു. ഗോസിപ്പ് കോളങ്ങളിലെല്ലാം നിറഞ്ഞുനിന്നിരുന്ന പ്രണയമായിരുന്നു താരത്തിന്റേത്. സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള വിവാഹം വൈകാതെ നടന്നേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു.
നയന്‍സുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കി വിഘ്നേഷ് എത്തിയിരുന്നു. ഇടയ്ക്ക് ഇരുവരും ക്ഷേത്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ നയന്‍സ് പ്രണയത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയിരുന്നില്ല. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു താരം. പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ടും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ താരം നിലപാട് മാറ്റിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

 

loading...

വെന്‍പയായി കസറി ജ്യോതിക

29 May, 2020

ജ്യോതികയും പാര്‍ത്ഥിപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊന്‍മകള്‍ വന്താല്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തു. ജെ.ജെ ഫ്രെഡ്‌റിക്കിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം അതിഭാവുകത്വങ്ങളൊന്നുമില്ലാതെ കഥ പറയുന്ന ചിത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട ഒരുപാട് ചെറിയ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ സൈക്കോ ജ്യോതിയുടെ മരണത്തിന്റെ സത്യാവസ്ഥ തേടി നിയമയുദ്ധതിനിറങ്ങുകയാണ് അഡ്വക്കേറ്റ് വെന്‍പയും(ജ്യോതിക) കൂടെ പെത്തുരാജും (ഭാഗ്യരാജ്) .തുടര്‍ന്ന് ആ മരണത്തില്‍ ആരും അറിയാതെ പോയ കാര്യങ്ങള്‍

പൊന്മകള്‍ വന്താല്‍ വീട്ടിലിരുന്ന് ആസ്വദിച്ച് സൂര്യയും ജ്യോതികയും;ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

29 May, 2020

ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രം പൊന്മകള്‍ വന്താല്‍ ഇന്നലെ രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ചിത്രം വീട്ടില്‍ ഇരുന്ന് കണ്ടാസ്വദിക്കുന്നതിന്റെ ചിത്രം സൂര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ തീയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ടുള്ള ഒടിടി റിലീസിന് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടതായ വാര്‍ത്ത തമിഴ് സിനിമാലോകത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. 2ഡി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യ നിര്‍മ്മിക്കുന്ന

തൃഷയും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു

02 May, 2020

വിണ്ണൈതാണ്ടി വരുവായ, യെന്നൈ അറിന്താല്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ ഗൗതം മേനോനും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോക്ഡൗണിനിടെ ഗൗതം മേനോനുമായി വീഡിയോ കോളിലൂടെ സംസാരിച്ചതിനെ പറ്റിയാണ് തൃഷ പറയുന്നത്. ഐഫോണില്‍ സ്വയം ഷൂട്ട് ചെയ്യുന്ന കാര്യങ്ങളാണ് ഇരുവരും സംസാരിക്കുമ്പോള്‍ ലോക്ഡൗണ്‍ കാലത്ത് ഇരുവരുടെയും കോംമ്പോക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്തൊരു രസകരമായ പ്രഭാതം. ഞങ്ങള്‍ എന്താണ് ചിത്രീകരിച്ചത് എന്നത് നിങ്ങളെ കാണിക്കാന്‍ കാത്തിരിക്കാന്‍ വയ്യ

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram