ഏലംപടി ഏലേലെലോ .. .. ഒരു കുട്ടനാടൻ ബ്ലോഗിലെ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്

Posted by BINDU PP , 11 Aug, 2018

 

 


ഏലംപടി ഏലേലെലോ ...ഒരു കുട്ടനാടൻ ബ്ലോഗിലെ ആദ്യ ഗാനമാണ് ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി നിൽക്കുന്നത്. മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഓണം ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗ്. തിരകഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. അച്ചായൻസ് എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി തിരക്കഥ രചിച്ചത്. അബ്രഹാമിന്റെ സന്തതികൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. കോമഡി, ഫാമിലി എന്നിയ്‌വ്‌ക്ക് പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഒരു കുട്ടനാടൻ ബോഗിന്റെ ആദ്യ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനമാണ് യൂ ട്യൂബിൽ തരംഗം സൃഷ്ട്ടിച്ചു മുന്നേറുന്നത്.

 

 

 

കിടിലം നൃത്തചുവടുമായാണ് മമ്മൂക്ക ഇതിൽ എത്തിയിരിക്കുന്നത്.ഈ ഗാനം പാടിയിരിക്കുന്നത് അഭിജിത് കൊല്ലം, രഞ്ജിത് ഉണ്ണി, ശ്രീനാഥ് ശിവശങ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ്. തിരക്കഥാകൃത്തായ സേതുവാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സേതുവിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും. ശ്രീനാഥ് ശിവശങ്കരന്‍റേതാണ് സംഗീതം. ജയറാം ചിത്രം ആകാശമിഠായി എന്ന ചിത്രത്തിൽ ഗാനം ആലപിച്ചു അന്താരാഷ്ട്ര ലെവെയിൽ അവാർഡ് കരസ്ഥമാക്കിയ അഭിജിത്താണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പുത്തൻ സംവിധായകരെ മാത്രമല്ല പുത്തൻ ഗായകരെയും മമ്മൂട്ടി ചിത്രത്തിലൂടെ കടന്നുവരുന്നത്.

 

സേതു തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ഷംന കാസിം, അനു സിത്താര, ലക്ഷ്മി റായ് തുടങ്ങിയവർ ചിത്രത്തിൽ നായികമാരായി വേഷമിടുന്നുണ്ട്. ജേക്കബ് ഗ്രിഗറി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ്, സഞ്ജു ശിവാറാം, ജൂഡ് ആന്റണി തുടങ്ങിയവർ മമ്മൂട്ടിയോടൊപ്പം എപ്പോഴും കൂടെയുള്ള യുവാക്കളായി ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്, ഇവരെ കൂടാതെ നെടുമുടി വേണു, സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, തെസ്നി ഖാൻ, നന്ദൻ ഉണ്ണി, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മെമ്മറിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുരളി ഫിലിംസിന്റെ ബാനറിൽ പി.കെ മുരളീധരനും ശാന്ത മുരളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓണത്തിന് ചിത്രം പ്രദർശനത്തിനെത്തും.

 

 

loading...
NEW GEN

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.