പേട്ടയും വിശ്വസവും 100 കോടി ബോക്സ് ഓഫീസ് ക്ലബിൽ ഇടം നേടി ..

Posted by Online Desk, 15 Jan, 2019

സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം പേട്ട ആഗോള ബോക്സ്‌ഓഫീസിൽ 100 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ കരസ്ഥമാക്കി. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം നാല് ദിവസം കൊണ്ടാണ് 100 കോടി ബോക്സ് ഓഫീസിൽ എത്തിയത്. സൺ പിക്ചർസിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അടുത്ത കാലത്ത് ഇറങ്ങിയതിൽ ഏറ്റവും മികച്ച രജനി മാസ്സ് ചിത്രം എന്ന പ്രതികരണമാണ് എല്ലായിടതെന്നും കിട്ടികൊണ്ടിരിക്കുന്നത്.

 

 

 

തൃഷയും സിമ്രാനും നായികമാരായി എത്തുന്ന ചിത്രത്തിൽ നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, ശശികുമാർ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. അഞ്ച് ദിവസം കൊണ്ട് പേട്ട 127.35കോടി രൂപ ഗ്രോസ് നേടി. പ്രിത്വിരാജ് പ്രൊഡക്ഷനും മാജിക്ക് ഫ്രെയിംസും ചേർന്നാണ് പേട്ട കേരളത്തിൽ വിതരണം ചെയ്തത്.

 

 

 

 

 


ഈ വർഷത്തെ പൊങ്കൽ റിലീസായി എത്തിയ മറ്റൊരു സൂപ്പർ താര ചിത്രമാണ് വിശ്വാസം. തമിഴ് നാട്ടിൽ എന്നത് പോലെ കേരളത്തിലും ചിത്രത്തിന് മികച്ച വരവേൽപ് ലഭിച്ചു. ശിവ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന് മാസ്സ് ഇമോഷണൽ ചിത്രമെന്ന പ്രശംസ ആദ്യ പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോൾ ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ചിത്രത്തിന് അഞ്ച് ദിനങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്നും 109.7കോടി കളക്ഷൻ ലഭിച്ചു. അജിത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഇനിഷ്യൽ കളക്ഷൻ ആണിത്.

 

 

 

 

 

 

നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ശിവ, അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. മുൻപ് ഇറങ്ങിയ വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങളും ബോക്സ് ഓഫിസിൽ ഹിറ്റായിരുന്നു. മുളകുപ്പാടം ഫിലിംസാണ് വിശ്വാസം കേരളത്തിൽ വിതരണം ചെയ്തത്.