നിക്ക് പ്രിയങ്ക വിവാഹ മാമാങ്കം : ഡിസംബര്‍ 2,3 തീയതികളില്‍

Posted by BINDU PP , 30 Nov, 2018

 

 

 

ഡിസംബര്‍ 2,3 തിയ്യതികളിലായി നടക്കുന്ന പ്രിയങ്ക ചോപ്ര നിക്ക് ജോനാസ് വിവാഹത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസിലാണ് വിവാഹാഘോഷങ്ങള്‍ നടക്കുക. നവംബര്‍ 29ന് ഉമൈദ് ഭവനില്‍ മെഹന്തി, സംഗീത് ചടങ്ങുകള്‍ നടക്കും. നവംബര്‍ 30നാണ് ഹാല്‍ദി ചടങ്ങുകള്‍ നടക്കുക.താരവിവാഹത്തിനായി പാലസ് അണിഞ്ഞൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.ഡിസംബര്‍ 2ന് ഉമൈദ് പാലസില്‍ വെച്ച്‌ പ്രിയങ്കയെ നിക് സ്വന്തമാക്കും.

 

ദീപിക രണ്‍വീര്‍ വിവാഹം പോലെ തന്നെ വധൂവരന്മാരുടെ പരമ്ബരാഗതമായ ആചാരങ്ങള്‍ക്ക് അനുസരിച്ച്‌ രണ്ട് രീതിയിലാണ് വിവാഹചടങ്ങുകള്‍ നടത്തുന്നത്. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവുമുള്ള ചടങ്ങുകള്‍ക്ക് ഉമൈദ് പാലസ് സാക്ഷിയാവും. നിക്കിന്റ കുടുംബാംഗങ്ങളും മറ്റും വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് എത്തിക്കഴിഞ്ഞു.

 

നാല് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ശേഷം വളരെ ആഡംബരമായി പ്രിയങ്കനിക്ക് വിവാഹം നടക്കും. വിവാഹത്തില്‍ പങ്കെടുക്കാനായി എത്തുന്ന അതിഥികള്‍ക്കായുള്ള സമ്മാന പൊതികളടക്കം ഒരുക്കി കഴിഞ്ഞു. നവംബര്‍ 30ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി കോക്ക്ടെയ്ല്‍ പാര്‍ട്ടിയും ഡ‍ിസംബര്‍ ഒന്നിന് ഹാല്‍ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

വിവാഹ ചടങ്ങിന് മുന്നോടിയായി പ്രിയങ്കയുടെ മുംബൈയിലെ ജുഹു വസതിയില്‍ വച്ച്‌ നടന്ന പൂജയില്‍ പങ്കെടുക്കാന്‍ പരമ്ബരാഗത വസ്ത്രമണിഞ്ഞ് ഇരുവരും എത്തിയിരുന്നു. പൂജയില്‍ പങ്കെടുക്കാനെത്തിയ ഇരുവരുടേയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചടങ്ങില്‍ ഗായകന്‍ അര്‍മാന്‍ മാലികിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram