ചരിത്രമാവാൻ നാളെ വരുന്നു സാഹോ !!!

Posted by Online desk , 29 Aug, 2019

 

 

ബാഹുബലിയെന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യമെമ്ബാടും ആരാധകരെ സൃഷ്ടിച്ച പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രം സാഹോയ്ക്കായുള്ള കാത്തിരിപ്പിന് വിരാമം. മലയാളം ഉള്‍പ്പെടെ നാലുഭാഷകളിലായി ചിത്രം നാളെ തിയറ്ററുകളിലെത്തും. ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം തിയറ്ററുകളില്‍ ചരിത്രം കുറിക്കുമെന്നതില്‍ ആരാധകര്‍ക്ക് സംശയമില്ല.

 

രണ്ടുവര്‍ഷത്തിന് ശേഷം തങ്ങളുടെ പ്രിയതാരത്തെ വെള്ളിത്തിരയില്‍ വീണ്ടും കാണുവാനുള്ള ആവേശത്തിലാണ് ആരാധകര്‍. പ്രദര്‍ശനത്തിന് മുമ്ബേ ശ്രദ്ധ പിടിച്ചുപറ്റിയ സാഹോയില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണ്.റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് അണിയിച്ചൊരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ മലയാളം സിനിമാ താരം ലാലും എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരുടെ അഭിനയവും ചിത്രത്തിന്റെ മാറ്റുകൂട്ടും.

 

ത്രില്ലര്‍ ചിത്രമെന്ന ഖ്യാതിയോടെയാണ് സാഹോയെത്തുന്നതെങ്കിലും പ്രണയത്തിനും നല്ല പങ്കുണ്ട്. ശ്രദ്ധയും പ്രഭാസും തമ്മിലുള്ള പ്രണയ ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച വരവേല്‍പ്പും സാഹോ ചരിത്രം തിരുത്തിക്കുറിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

 

ആക്ഷന് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കെന്നി ബേറ്റ്സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വാംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ കലാസംവിധായകന്‍ സാബു സിറിലാണ് .ഛായാഗ്രഹണം: ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട് ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്:ഗോപി കൃഷ്ണ, അജയ് സുപാഹിയ.കോസ്റ്റിയൂം ഡിസൈന്‍ തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍ സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്‌സ്‌ പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍.

loading...

മാധവനും അനുഷ്‌കയ്ക്കും ഒപ്പം മൈക്കല്‍ മാഡ്‌സണും

21 Nov, 2019

മാധവനും അനുഷ്‌കയും ഒന്നിക്കുന്ന നിശബ്ദത്തില്‍ ഹോളിവുഡ് താരം മൈക്കല്‍ മാഡ്‌സണും ഒരു പ്രധാനവേഷത്തില്‍ എത്തുന്നു. ഹോളിവുഡ് സൂപ്പര്‍ ചിത്രങ്ങളായ കില്‍ ബില്‍, സ്പീഷ്യസ് തുടങ്ങിയ ചിത്രങ്ങളിലെ താരമാണ് മൈക്കല്‍ മാഡ്‌സണ്‍. പോലീസ് ക്യാപ്റ്റനായ റിച്ചാര്‍ഡ് ഡിക്കന്‍സ് എന്ന കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തില്‍ മാധവന്‍ അഭിനയിക്കുന്നത്. തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന

നയന്‍സിനെ നായികയാക്കാന്‍ മടി കാരണം തുറന്ന് പറഞ്ഞ് നിര്‍മാതാക്കള്‍

17 Nov, 2019

നയന്‍താരയെ നായികയാക്കാ അഭിനയിപ്പിക്കാന്‍ ഇപ്പോഴും പല നിര്‍മാതാക്കളും മടി കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആരാധക ബലം കൊണ്ടും അഭിനയ സമ്പത്ത് കൊണ്ടും മറ്റു നടിമാരേക്കാള്‍ കൂടുതല്‍ മുന്നിലാണ് നയന്‍താര. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധക ബലമുള്ള നടി ഏത് എന്ന് ചോദിച്ചാല്‍ ഏവര്‍ക്കും ഒരേ ഉത്തരം ആയിരിക്കും. എന്നിട്ടും നിര്‍മാതാക്കള്‍ക്കെന്താണ് നയന്‍സിനോട് ഇത്ര വെറുപ്പ്. എങ്കിലിതാ കേട്ടോളു താരത്തിന്റെ കഴുത്തറപ്പന്‍ പ്രതിഫലം തന്നെയാണ് നിര്‍മാതാക്കളില്‍ അതൃപ്തിയുണ്ടാക്കുന്ന കാരണം. ആറുകോടിക്ക് മുകളിലാണ് ഒരു

ഈ ആകാശവും അവളുടെ ചിരിയും സ്വപ്‌നതുല്യം

17 Nov, 2019

തമിഴകത്തിന്റെ ഹൃദയം കവര്‍ന്ന ജോഡികളാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും. ഇരുവരുടേയും പ്രണയം തുളുമ്പുന്ന ചിത്രങ്ങള്‍ക്കും ആരാധകരേറെയാണ്. അമേരിക്കയില്‍ നിന്നുള്ള ഇവരുടെ പ്രണയചിത്രവും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഈ ആകാശവും അവളുടെ ചിരിയും സ്വപ്‌നതുല്യം എന്നാണ് ചിത്രത്തിനൊപ്പം വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്. നവംബര്‍ 18ന് അതായത് നാളെ നയന്‍താരയുടെ പിറന്നാളാണ്. തന്റെ പ്രിയപ്പെട്ടവളുടെ 35ാം ജന്മദിനം ആഘോഷിക്കാനാണ് അമേരിക്കയിലേക്ക് പോയിരിക്കുന്നത്. ഇരുവരും അവധി ആഘോഷിക്കാന്‍ ഇടയ്ക്കിടെ എത്തുന്ന ഇടം കൂടിയാണ് അമേരിക്ക. അന്തരിച്ച

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram