"ഇത് നല്ല ഒന്നാന്തരം ഇടിപ്പടം.."!! എബ്രിഡ് ഷൈൻ വിശ്വസിക്കാവുന്ന ഒരു ബ്രാൻഡ് ആണെന്ന് സജീവ് പാഴൂർ

Posted by BINDU PP, 27 Jan, 2020

 

 

 

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കാൻ എത്തിയ "ദി കുങ്ഫു മാസ്റ്റർ" തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്. നീത പിള്ളൈ, ജിജി സ്കറിയ, സനൂപ് ഡി എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മാർഷ്യൽ ആർട്സിനു പ്രാധാന്യം നൽകിയ ഒരു ആക്ഷൻ റിവഞ്ച് ഡ്രാമയാണ്.കഴിഞ്ഞ ദിവസം ഈ ചിത്രത്തിന് പ്രശംസയുമായി പ്രശസ്ത യുവ താരം നിവിൻ പോളി മുന്നോട്ടു വന്നിരുന്നു. അത്ര ഗംഭീരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് നിവിൻ പറഞ്ഞത്. ഇപ്പോഴിതാ പ്രശസ്ത രചയിതാവായ സജീവ് പാഴൂരും ഈ ചിത്രത്തേയും എബ്രിഡ് ഷൈനേയും അഭിനന്ദിച്ചു മുന്നോട്ടു വന്നിരിക്കുകയാണ്.

 

 

തന്റെ ഫേസ്ബുക് പേജിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇപ്രകാരം, വിശ്വസിക്കാവുന്ന ബ്രാൻഡാണ് എബ്രിഡ് ഷൈൻ. നാല് സിനിമകൾ, അത്‌ നാല് തരം. ഇതിപ്പോ നല്ല ഒന്നാന്തരം ഇടിപ്പടം, കുങ്ങ് ഫു മാസ്റ്റർ. ച റ പറ ഷോട്ടുകൾ വെട്ടിമുറിക്കാതെ, സ്റ്റണ്ട് മാസ്റ്ററില്ലാതെ സംവിധായകൻ തന്നെ കോറിയോഗ്രഫി ചെയ്ത ഇടിയുടെ വെടിക്കെട്ടാണ്‌ രണ്ടാം പകുതി. നിത, എന്തൊരു കമിറ്റഡായ ആർട്ടിസ്റ്റാണ്. സ്റ്റണ്ട് മാസ്റ്ററില്ലാതെ എബ്രിഡ് ഷൈൻ തന്നെയാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് എന്നത് ഈ പോസ്റ്റ് കണ്ടപ്പോഴാണ് പലർക്കും മനസ്സിലായത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങൾ രചിച്ച ആളാണ് സജീവ് പാഴൂർ.

 

ഹിമാലയന്‍ താഴ്‌വരകള്‍ പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകന്‍ മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ്. മഞ്ഞ് മൂടിക്കിടക്കുന്ന ഹിമാലയന്‍ മലനിരകളിലെ ക്ലൈമാക്‌സ് സംഘട്ടനം മികച്ച കാഴ്ചാനുഭവമാകുന്നുണ്ട്. പശ്ചാത്തല സംഗീതം പല രംഗങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുന്നുണ്ട്. ഇഷാന്‍ ഛബ്രയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.സനൂപ് ഡി, സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രൻ, രാമമൂർത്തി, രാജൻ വർഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫുൾ ഓൺ സ്റ്റുഡിയോ ഫ്രെയിംസാണ് ചിത്രം നിർമിക്കുന്നത്. അർജുൻ രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാൻ ഛബ്രയാണ്.ചിത്രത്തിന്റെ എഡിറ്റിംഗ്‌ കെ ആർ മിഥുൻ.

loading...

ശില്‍പ ഷെട്ടി വീണ്ടും അമ്മയായി

21 Feb, 2020

ബോളിവുഡ് താരം ശില്‍പ ഷെട്ടി വീണ്ടും അമ്മയായി. വാടകഗര്‍ഭപാത്രത്തിലൂടെയാണ് ശില്‍പയ്ക്കും രാജ് കുന്ദ്രയ്ക്കും മകള്‍ പിറന്നത്. ശില്‍പ്പയും രാജും മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര് സമിഷ എന്നാണ്. ഫെബ്രുവരി 15നായിരുന്നു സമിഷയുടെ ജനനം. പുതിയ അതിഥി കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കിട്ടു. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഒരത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നു.ഞങ്ങളുടെ മാലാഖ സമിഷ ഷെട്ടി കുന്ദരയുടെ വരവ് ഞങ്ങള്‍ സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഞങ്ങളുടെ മാലാഖയെ അനുഗ്രഹിക്കൂ,ശില്‍പ്പ ഇന്‍സ്റ്റഗ്രാം

എല്ലാം സമയമാകുമ്പോള്‍ അറിയിക്കാമെന്ന് ചെമ്പന്‍ വിനോദ്

21 Feb, 2020

ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിലൂടെ പുറത്ത് വനന്നത്. കോട്ടയം സ്വദേശി മറിയം തോമസ് ആണ് താരത്തിന്റെ വധു. ഇപ്പോഴിതാ വാര്‍ത്തയുടെ സത്യാവസ്ഥ താരം തന്നെ വെളിപ്പെടുത്തുകയാണ്. സൈക്കോളജിസ്റ്റായ മറിയവുമായുള്ള വിവാഹം സത്യം തന്നെയാണെന്നും പക്ഷേ രജിസ്ട്രേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് എങ്ങനെയാണെന്ന് തനിക്കറിയില്ലെന്നും താരം ചൂണ്ടിക്കാട്ടി. വിവിവാഹം അടുത്തമാസം ആണ്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹത്തോടനുബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും സത്യമല്ലെന്നും അതെല്ലാം തന്റെ അറിവോടെ

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram