Posted by BINDU PP, 23 Nov, 2019
നാളെയുടെ ഫിലിം മേക്കറാണ് നിമിഷ സജയന് എന്ന് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. നിമിഷ സജയനും ജോജു ജോര്‍ജും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചോല ഡിസംബര്‍ ആറിന് തീയ്യറ്റേറിലെത്താനിരിക്കെയാണ്
നടിയെ പ്രശംസിച്ച് സംവിധായകൻ രംഗത്ത് എത്തിയിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്ബോഴും ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷക്കെന്ന് അദ്ദേഹം പറയുന്നു...
പോസ്റ്റിന്റെ പുര്‍ണരൂപം
നിമിഷ സജയന് നാളെയുടെ ഫിലിം മേക്കറാണ്. അവരുടെ വരകളിലും വരികളിലും അത് പ്രകടമാണ്. അപാരമായ ഫ്രെയിംമിംഗ് സെന്സുള്ള സ്ത്രീ. ചോലയില്‍ അവര്‍ ശ്രദ്ധയില്‍ പെടുത്തിയ ഒരു ഷോട്ടുണ്ട്. സൂക്ഷ്മതയെ ഒപ്പിയെടുക്കാനുള്ള അഭിനിവേശം ആ ചൂണ്ടിക്കാട്ടലിലുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്ബോഴും ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷക്ക്. സെക്സി ദുര്‍ഗ തിയേറ്ററില്‍ നിന്നും കണ്ട ഏക മലയാള ചലച്ചിത്ര പ്രവര്‍ത്തക അവരായിരിക്കും. ഏറെമുന്‍പ് എഴുതി നടന്ന് തളര്ന്നുപേക്ഷിച്ച ഒരു സ്ക്രിപ്ടിനെക്കുറിച്ച് വീണ്ടും ഓര്‍ക്കുന്നതു തന്നെ സെക്സി ദുര്‍ഗയുടെ പ്രദര്‍ശനം എറണാകുളത്തെ ഒരു തിയേറ്ററില്‍ നടക്കുമ്ബോള്‍ അവിടെ വെച്ച് അവരെ കാണുമ്ബോഴാണ്.
ഈടയും തൊണ്ടിമുതലും കണ്ടിഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അവരെ ഉള്‍പെടുത്തി ഒരു സിനിമ ചെയ്യണമെന്നൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. പക്ഷെ സെക്സി ദുര്‍ഗ തിയേറ്ററില്‍ നിന്നു കാണണമെന്ന് അവര്‍ക്ക് തോന്നി എന്നത് ഇവരോടൊപ്പം സിനിമ ചെയ്യണമല്ലോ എന്ന ഒരാഗ്രഹമുണ്ടാക്കി. അങ്ങനെയാണ് ചോലക്ക് ജീവന് വെക്കുന്നത്. നിമിഷക്ക് ചോലയില്‍ അങ്ങനെയൊരു റോളുണ്ടായിരുന്നെന്ന് നിമിഷക്കറിയില്ല ഇതുവരെ. ജനങ്ങള്‍ കാണും മുന്‍പേ തന്നെ ചോല, നിമിഷ സജയന് എന്ന നടിയെ എക്കാലത്തേക്കും അടയാളപ്പെടുത്തി എന്നതില്‍ വലിയ സന്തോഷമുണ്ട്. ഡിസംബര്‍ 6 ന് അവര്‍ കാണികളുടെ ഹൃദയം കീഴടക്കും.
08 Dec, 2019
08 Dec, 2019
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids
Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.