ഒരു പണിയുമില്ലാത്ത തെരുവ് നായ്ക്കൾ കുരയ്ക്കട്ടെ : നീരാളിയെ നശിപ്പിക്കാൻ തുനിഞ്ഞവർക്കുള്ള മറുപടിയുമായി നിർമ്മാതാവ്

Posted by BINDU PP, 17 Jul, 2018

 

 

മോഹൻലാൽ ചിത്രം നീരാളിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വരുന്ന മോശം പ്രതികരണങ്ങളോട് പ്രതികരിച്ച് നിർമ്മാതാവ് സന്തോഷ് ടി കുരുവിള. ചിത്രത്തെ വിജയിപ്പിക്കണമെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും വാർത്തകൾ വന്നിരുന്നു. വളരെ മോശം പ്രതികരണങ്ങളാണ് പലയിടങ്ങളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറര്‍ ജോയി താനുവേലിയുടെ മകന്‍ സന്തോഷ് താനവേലിയുടെ സിനിമയെ കൂട്ടായി വിജയിപ്പിക്കണമെന്നും മറ്റും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. വസ്തുനിഷ്ഠമായ സൈബർ പോസ്റ്റുകൾ ഉയർന്നുവന്നതിനെ തുടർന്നാണ് നിർമ്മാതാവ് ഇത്തരത്തിൽ പ്രതികരിച്ചത്. സിനിമാക്കതിരെ പ്രതിഷേധം നടത്തുന്നവരെ തെരുവുനായ്ക്കളോട് ഉപമിച്ചു സന്തോഷ് ടി കുരുവിള. ചിത്രം ഇപ്പോഴും തിയേറ്ററിൽ നിറഞ്ഞ കയ്യടിയോടെ മുന്നേറുകയാണ്.


സന്തോഷ് ടി കുരുവിളയുടെ പ്രതികരണം.....

എന്റെ പുതിയ സിനിമയായ നീരാളിക്കെതിരെ ശിഥിലമായ ചില പോസ്റ്റുകൾ പടരുന്നതായി കണ്ടു. നീരാളി എന്റെ ആറാമത്തെ ചിത്രമാണ്. ഇതിൽ നാല് സിനിമകൾ എന്റെ അച്ഛൻ ജോയ് താനവേലിയാണ് നിർമിച്ചത്. അദ്ദേഹം ഐപിസി ട്രെഷറർ ആയി തിരഞ്ഞെടുക്കുന്നതിന് മുമ്പാണ്. ഞാൻ എപ്പോഴും നല്ലൊരു മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. അല്ലാതെ മതപരമായ സംഘടനയുടെ ഭാഗമായല്ല. ഒരുപണിയുമില്ലാത്ത ചില തെരുവ് നായ്ക്കളാണ് എന്റെ നിഴലിനെ നോക്കി കുരയ്ക്കുന്നത്. എന്റെ തന്നെ യോഗ്യത കൊണ്ട് വിദേശത്തും ഇന്ത്യയിലും വിജയിച്ചുമുന്നേറുന്ന ബിസിനസ്സ്മാൻ ആണ് ഞാൻ. എന്റെ സിനിമകൾ ദേശീയ പുരസ്കാരവും സംസ്ഥാനപുരസ്കാരവും നേടി. അതിൽ അസൂയപൂണ്ട പലരും ഉണ്ടാകും. മാത്രമല്ല കൃത്യമായ ഇൻകം ടാക്സും ഞാൻ കെട്ടുന്നുണ്ട്.സ്വന്തമായി വ്യക്തിത്വമില്ലാത്ത ജോക്കറുകളാണ് പേരില്ലാതെ ഇത്തരം മോശം നിരൂപണങ്ങൾ എഴുതുന്നത്. സിനിമയ്ക്കെതിരെ വരുന്ന വീഡിയോസിനും നിരൂപണത്തിനും പിന്നിൽ ഫെയ്ക്ക് ഐഡന്റിറ്റികളാണ്. നല്ലതും ചീത്തയുമായ എല്ലാ നിരൂപണങ്ങളെയും ഞാൻ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എല്ലാവർക്കും വിമർശിക്കാനുള്ള അവകാശം ഉണ്ടെന്നും ഞാൻ വിശ്വസിക്കുന്നു ഫേസ്‌ബുക്കിലൂടെ സന്തോഷ് ടി കുരുവിള പ്രതികരിച്ചു.


നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന നീരാളി ഒരു സ്‌റ്റൈലൈസ്ഡ് ത്രില്ലറാണ്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. ദസ്തോല, എസ് ആർ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമയുടെ ആദ്യ മലയാളചിത്രമാണിത്.സിനിമയിൽ രണ്ട് പ്രധാന സ്ത്രീകഥാപാത്രങ്ങളാണുള്ളത്. നദിയാ മൊയ്തുവും പാർവതി നായരുമാണ് ഈ വേഷത്തിലെത്തുക. നാസർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റുതാരങ്ങൾ.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram