സസ്‌പെന്‍സ് ത്രില്ലറുമായി ശരവണന്‍; വീ പ്രദര്‍ശനത്തിനൊരുങ്ങുന്നു

Posted by mathew, 11 Feb, 2021

 

 

ട്രൂ സോള്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രൂപേഷ് കുമാര്‍ നിര്‍മിച്ച വീ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. തമിഴ്‌നാട്ടില്‍ 160ഓളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത് മികച്ച പ്രദര്‍ശന വിജയം നേടിയതിന് പിന്നാലെയാണ് ചിത്രം കേരളത്തിലുമെത്തുന്നത്.

വാരാന്ത്യം ആഘോഷിക്കാനായി അഞ്ച് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളും ഉള്‍പെടുന്ന സംഘം ബാംഗ്ലൂര്‍ നിന്നും യാത്ര പുറപ്പെടുന്നു. പ്രണയവും തമാശയുമൊക്കെയായി യാത്ര തുടരുന്നതിനിടെ സംഘത്തിലൊരാള്‍ പുതിയൊരു ആപ്പിനെപ്പറ്റി പറയുന്നു. ജനന തീയതി നല്‍കിയാല്‍ മരണ ദിവസം അറിയാന്‍ കഴിയുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. ഇത് സത്യമാണോ എന്നറിയാന്‍ അവര്‍ക്ക് പരിചയമുള്ള മരിച്ചു പോയ ചിലരുടെ ജനന തീയതി നല്‍കി പരിശോധിക്കുന്നു. ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ കൗതുകം തോന്നിയ അവര്‍ യാത്രയിലുള്ള പത്ത് പേരുടെയും ജനന തീയതി നല്‍കി നോക്കുന്നു. അപ്പോള്‍ അവര്‍ യാത്ര ചെയ്യുന്ന അതേ ദിവസം തന്നെ അവരുടെ മരണ തീയതിയായി കാണുന്നു. പിന്നീട് അവര്‍ ഉല്‍ക്കട്ടിലുള്ള ഒരു റിസോര്‍ട്ടില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് പകലും രാത്രിയുമായി ഉദ്വേഗജനകവും ഭയപ്പെടുത്തുന്നതുമായ അവസ്ഥകളിലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന ആ സംഘത്തിന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുടെ കഥയാണ് "വീ" എന്ന ചിത്രം പറയുന്നത്. ഒരു കൊമേര്‍സ്യല്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളോടും കൂടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു മിസ്റ്ററി സസ്‌പെന്‍സ് ത്രില്ലറാണ് "വീ". ധാരപുരം, കൊച്ചി, അട്ടപ്പാടി, എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഡാവിഞ്ചി ശരവണനാണ് ചിത്രത്തിന്റെ സംവിധായകന്‍. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രമേയത്തിലെ പുതുമ കണ്ടാണ് ചിത്രം നിര്‍മിക്കാന്‍ തയ്യാറായതെന്ന് ട്രൂ സോള്‍ പിക്‌ചേഴ് സിന്റെ ഉടമ രൂപേഷ് കുമാര്‍ പറയുന്നു. വ്യത്യസ്ത പ്രമേങ്ങള്‍ കണ്ടെത്തി സിനിമ നിര്‍മിക്കുക എന്ന ആഗ്രഹത്തോടെയാണ് രൂപേഷ് കുമാര്‍ ട്രൂസോള്‍ പിക്‌ചേഴ്‌സ് എന്ന നിര്‍മാണ - വിതരണ കമ്പനി ആരംഭിച്ചിരിക്കുന്നത്. അനില്‍. കെ. ചാമിയാണ് ഛായാഗ്രഹണം. ഇളങ്കോ കലൈവാണനാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. വി.ടി ശ്രീജിത്ത് ആണ് എഡിറ്റിംഗ്.മാർക്കറ്റിംഗ് ഡിസൈനർ - M. R. A. രാജ്.

രാഘവ്, ലതിയ, സബിത ആനന്ദ്, ആര്‍.എന്‍.ആര്‍ മനോഹര്‍, റിഷി, അശ്വനി, നിമ, സത്യദാസ്, ഫിജിയ,റിനീഷ്, ദിവ്യന്‍, ദേവസൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 

 ============================================

 സെക്കൻഡ് ഷോയുടെ 9 വർഷം, ഡിക്യുവിന്റെയും | Dulquer Salman VIDEO :-

 

 

 

വിവാഹത്തെകുറിച്ചും കുഞ്ഞുങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഭ്രാന്ത് പിടിപ്പിച്ചിരുന്നുവെന്ന് സമീറ റെഡ്ഡി

01 Mar, 2021

വാരണം ആയിരത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് സമീറ റെഡ്ഡി. അഭിനയം നിര്‍ത്തിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട് നടി. സമീറയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അതേസമയം സമീറ റെഡ്ഡിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ സ്ത്രീകള്‍ അനുഭവിക്കേണ്ട സമ്മര്‍ദ്ദത്തെ കുറിച്ച് പറഞ്ഞാണ് നടി എത്തിയത്. എന്നാണ് നിങ്ങള്‍ വിവാഹം കഴിക്കുക, എന്നാണ് കുഞ്ഞുങ്ങള്‍ ഉണ്ടാവുക, ഈ ചോദ്യങ്ങള്‍

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram