പ്രിയങ്കയുടെ പ്രവര്‍ത്തിക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Posted by geethu m nair, 25 Mar, 2020

കൊറോണയെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും നടക്കുകയാണ്. കൊറോണ പകരുന്ന വിധം അടക്കമുള്ള തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പലയിടത്തും പ്രചരിക്കുന്നത്. ജനങ്ങള്‍ക്കിടെ ഇത്തരത്തിലുള്ള മെസ്സേജുകള്‍ ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. ഇങ്ങനെയൊരു അവസരത്തില്‍ ബോളിവുഡ് നടി പ്രിയങ്ക ചൊപ്രയുടെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ്. ബന്ധപ്പെട്ടവരില്‍ നിന്ന് തന്നെ ശരിയായ കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള അവസരമാണ് പ്രിയങ്ക ചൊപ്ര ഇപ്പോഴുണ്ടാക്കിയിരിക്കുന്നത്.

പ്രിയങ്ക ഇന്‍സ്റ്റഗ്രാം ടി.വി. ലൈവിലൂടെ ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാരായ ടെഡ്രോസ്, മരിയ വാന്‍ കെര്‍ഖോവ് എന്നിവരുമായി സംസാരിക്കുന്ന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍. ആരാധകര്‍ അയച്ച തന്ന ചോദ്യങ്ങളും പൊതുവെ ജനങ്ങള്‍ക്കിടയില്‍ ഈ അസുഖവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകളും നടി ഡോക്ടര്‍മാരുമായി ചര്‍ച്ചചെയ്യുന്നത് വീഡിയോയില്‍ കാണാനാകും.
വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. കോവിഡ്-19-മായി ബന്ധപ്പെട്ട് നിരവധി വ്യാജ വിവരങ്ങളാണ് പ്രചരിക്കുന്നത്. വസ്തുതയാണ് എല്ലാവരും തിരയുന്നത്. എനിക്ക് കൊറോണയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍കുന്ന ഡോക്ടറുമാരുമായി ഇങ്ങനെയൊരു ആശയവിനിമയത്തിന് അവസരമൊരുക്കിയത് ലോകാരോഗ്യ സംഘടനയിലും ഗ്ലോബല്‍ സിറ്റിസണിലും പ്രവര്‍ത്തിക്കുന്ന ചില സുഹൃത്തുക്കളാണെന്നും തീര്‍ച്ചയായും എല്ലാവരും ഈ വീഡിയോ കാണണമെന്നും നിങ്ങളില്‍ പലരും അയച്ച് തന്ന ചോദ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയിലെ ഡോ. ടെഡ്രോസ്, ഡോ, മരിയ എന്നിവര്‍ മറുപടി പറയുന്നുവെന്നും കുറിച്ചിരിക്കുന്നു പ്രിയതാരം.
പ്രിയങ്ക കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭര്‍ത്താവും പോപ് ഗായകനുമായ നിക്ക് ജോനാസിനൊപ്പം ന്യൂയോര്‍ക്കിലാണ് ഇപ്പോഴുള്ളത്. ഇരുവരും ക്വാറന്റൈനില്‍ കഴിയുകയാണ് അവിടെ. യുണിസെഫിന്റെ ഗുഡ്വില്‍ അംബാസഡര്‍ കൂടിയായ പ്രിയങ്ക ഒരുക്കിയ ഈ പ്രവര്‍ത്തിക്ക് സോഷ്യല്‍ മീഡിയ കൈയ്യടി നല്‍കുകയാണ് ഇപ്പോള്‍.

 

loading...

നൊസ്റ്റാള്‍ജിയ പങ്ക് വച്ച് ദുല്‍ഖര്‍ സല്‍മാന്‍

30 Mar, 2020

അരിനെല്ലിക്കയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിനൊപ്പം നടന്‍ കുറിച്ച കാര്യങ്ങളും ഇപ്പോള്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. നെല്ലിക്കയും ചാമ്പയ്ക്കയും കഴിക്കാത്ത കുട്ടിക്കാലം ആര്‍ക്കുമുണ്ടാവില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. എല്ലാവരുമൊത്ത് പച്ചമാങ്ങ പറിച്ചതൊക്കെ മറക്കാന്‍ പറ്റില്ല. ഞാന്‍ താമസിക്കുന്ന എല്ലാ വീട്ടിലും ഒരു നെല്ലിക മരം ഉണ്ടാവാറുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. വളരെ യാദൃശ്ചികമാണത്. എന്റെ കുട്ടിക്കാലം പ്രത്യേകിച്ച അമ്മ വീട്ടിലെ ഓര്‍മ്മകളില്‍ കൂടുതലും ഈ നെല്ലിക്കയും ചാമ്പക്കയ്ക്കും

ഒഴിവ് സമയം ബാഡ്മിന്റണില്‍ മുഴുകി ചാക്കോച്ചന്‍

30 Mar, 2020

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് കുഞ്ചാക്കോ ബോബന്‍. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടന്‍ പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ കൊറോണ ബോധവല്‍ക്കരണവുമായും നടന്‍ എത്താറുണ്ട്. സിനിമകള്‍ക്കൊപ്പം ബാഡ്മിന്റണിലും താല്‍പര്യമുളള താരമാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോക്ഡൗണ്‍ സമയത്ത് വീടിനുളളിലെ ഭീത്തിയില്‍ കോര്‍ക്ക് അടിച്ച് ബാഡ്മിന്റണ്‍ കളിക്കുകയാണ് താരം. ഇതിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ പറ്റാത്തതിനാല്‍ വീട്ടിനുളളില്‍

NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram