ഈ താരപുത്രനൊപ്പം ഡേറ്റിങ്ങിന് റെഡിയെന്ന് തപ്‌സി പന്നു !!!

Posted by ബിന്ദു, 06 Mar, 2019



 


തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡിലേക്കെത്തിയ താരമാണ് തപ്‌സി പന്നു. തുടക്കം മുതല്‍ത്തന്നെ താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ഈ അഭിനേത്രി തുറന്നുപറയാറുണ്ട്. പ്രണയത്തെക്കുറിച്ചും മീ ടൂ മൂവ്‌മെന്റിനെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചുമൊക്കെ താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. അത്തരത്തിലുള്ളൊരു തുറന്നുപറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. തനിക്ക് ഡേറ്റിങ്ങ് നടത്താന്‍ ആഗ്രഹമുള്ളയാളെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.

 

 

Image result for taapsee pannu and taimoor

 

അത് മറ്റാരുമല്ല ബോളിവുഡിന്‍റെ സ്വന്തം താരപുത്രൻ തൈമൂറാണ്. തൈമൂറിനൊപ്പം ഡേറ്റിങ്ങ് നടത്താനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു തപ്‌സി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ബോളിവുഡ് സിനിമാലോകത്തുനിന്നും ഡേറ്റിങ്ങിനായി ആരെ തിരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂര്‍ അലി ഖാന്‍ പട്ടൗഡിയുമായി ഡേറ്റിങ്ങ് നടത്താനാവുമോയെന്നായിരുന്നു താരം അപ്പോള്‍ തിരിച്ച് ചോദിച്ചത്. തൈമൂര്‍ എന്ന കൊച്ചുസുന്ദരനെ കാണാനും സമയം ചെലവഴിക്കാനും ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കി. തൈമൂറിനൊപ്പം സമയം ചെലവഴിക്കണമെന്ന ആഗ്രഹവുമായി ബോളിവുഡ് താരം രണ്‍വീര്‍ സിംഗും പറഞ്ഞിട്ടുണ്ട്.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram