ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: നടന്‍ അനുപം ഖേറിനെതിരെ കേസ്

Posted by Online Desk , 04 Jan, 2019

 

പട്‌ന: ബോളിവുഡ് നടന്‍ അനുപം ഖേറിനെതിരെ കേസ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍ അഭിനയിച്ചതിനെ തുടര്‍ന്നാണ് കേസ്. ചിത്രം പ്രമുഖ വ്യക്തികളുടെ പ്രതിച്ഛായ തകര്‍ക്കുന്നെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ പരാതിയില്‍ മേലാണ് കോടതി കേസെടുത്തിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയും സുധീര്‍ പരാതി നല്‍കി.

 

ബീഹാറിലെ മുസാഫര്‍പൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയ്ക്ക് മുമ്പാകെയാണ് സുധീര്‍ പരാതി നല്‍കിയത്. ജനുവരി എട്ടിന് സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസില്‍ വാദം കേള്‍ക്കും. ഈ ചിത്രം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേശകനായ സഞ്ജയ് ബാരുവിന്റെയും പ്രതിച്ഛായ തകര്‍ക്കുന്നുണ്ടെന്ന് സുധീര്‍ പരാതിയില്‍ ആരോപിക്കുന്നു. കൂടാതെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരെയും സിനിമ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് സുധീറിന്റെ വാദം. അത് തന്നെയും മറ്റ് പലരേയും വേദനിപ്പിക്കുന്നുണ്ടെന്നും സുധീര്‍ പറയുന്നു. ചിത്രത്തില്‍ അക്ഷയ് ഖന്നയാണ് സഞ്ജയ് ബാരുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: നടന്‍ അനുപം ഖേറിനെതിരെ കേസ്
പട്‌ന: ബോളിവുഡ് നടന്‍ അനുപം ഖേറിനെതിരെ കേസ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍ അഭിനയിച്ചതിനെ തുടര്‍ന്നാണ് കേസ്. ചിത്രം പ്രമുഖ വ്യക്തികളുടെ പ്രതിച്ഛായ തകര്‍ക്കുന്നെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ പരാതിയില്‍ മേലാണ് കോടതി കേസെടുത്തിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയും സുധീര്‍ പരാതി നല്‍കി.

 

ബീഹാറിലെ മുസാഫര്‍പൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയ്ക്ക് മുമ്പാകെയാണ് സുധീര്‍ പരാതി നല്‍കിയത്. ജനുവരി എട്ടിന് സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസില്‍ വാദം കേള്‍ക്കും. ഈ ചിത്രം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേശകനായ സഞ്ജയ് ബാരുവിന്റെയും പ്രതിച്ഛായ തകര്‍ക്കുന്നുണ്ടെന്ന് സുധീര്‍ പരാതിയില്‍ ആരോപിക്കുന്നു. കൂടാതെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരെയും സിനിമ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് സുധീറിന്റെ വാദം.

 

അത് തന്നെയും മറ്റ് പലരേയും വേദനിപ്പിക്കുന്നുണ്ടെന്നും സുധീര്‍ പറയുന്നു. ചിത്രത്തില്‍ അക്ഷയ് ഖന്നയാണ് സഞ്ജയ് ബാരുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram