ടൊവിനൊ തോമസിന്റെ ത്രില്ലർ ചിത്രം "കള"യുടെ ടീസർ പുറത്തിറങ്ങി.

Posted by Meghina, 22 Jan, 2021

 
 
 
ടൊവിനൊ തോമസിനെ നായകനാക്കി  രോഹിത് വി എസ് സംവിധാനം ചെയ്യുന്ന "കള"യുടെ ടീസർ ടോവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. 
 
 
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രോഹിത് വി എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് "കള". ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്.
 
ടൊവിനോ തോമസിനൊപ്പം ലാൽ,ദിവ്യ പിള്ള,ആരിഷ്, 18ആം പടി ഫെയിം നൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 ഭാര്യയും, അഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
 
ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും "കള" എന്നാണ് ടീസർ നൽകുന്ന സൂചന. 
 
 
യദു പുഷ്പകരനും, രോഹിത് വി എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 
അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും,നേവിസ് സേവ്യറും ചേർന്ന് നിർമ്മിക്കുന്നു. സഹ നിർമ്മാതാക്കൾ ടൊവിനോ തോമസ്, രോഹിത് വി എസ്, അഖിൽ ജോർജ്.
 
ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ചാമൻ ചാക്കോ, ശബ്ദസംവിധാനം ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ ജ്യോതിഷ് ശങ്കർ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് ആർ ജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയകൃഷ്ണ,ആക്ഷൻ കൊറിയോഗ്രഫി ഭാസിദ് അൽ ഗാസ്സലി, ഇർഫാൻ അമീർ, സ്റ്റണ്ട് ഫോണിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ. പിആർഒ മഞ്ജു ഗോപിനാഥ്.

ഉമ്മര്‍ മുഖ്താറിനെ അഭിനന്ദിക്കാന്‍ ഡോ. ബോബി ചെമ്മണൂര്‍ എത്തി

25 Feb, 2021

വേങ്ങര: തോട്ടില്‍ മുങ്ങിത്താഴ്ന്ന രണ്ടു പേരെ മരണക്കയത്തില്‍ നിന്നും രക്ഷപെടുത്തിയതിന് ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ ഉമ്മര്‍ മുഖ്താറിനെ ഡോ. ബോബി ചെമ്മണൂര്‍ സ്വര്‍ണപ്പതക്കം നല്‍കി ആദരിച്ചു. വേങ്ങരയിലെ വീട്ടിലെത്തിയ ഡോ. ബോബി ചെമ്മണൂരിനെ ഉമ്മര്‍ മുഖ്താറും കുടുംബാങ്ങങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.പഠനത്തോടൊപ്പം തന്റെ കൂടെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ഉമ്മര്‍ മുഖ്താര്‍ സമയം ചെലവഴിക്കണമെന്ന് ഡോ. ബോബി ചെമ്മണൂര്‍ അഭ്യര്‍ത്ഥിച്ചു. തോട്ടില്‍ മുങ്ങിത്താഴുന്ന ബന്ധുക്കളായ രണ്ടു കുട്ടികളെ അതിസാഹസികമായി രക്ഷിച്ചതിനാണ് ഉമ്മര്‍ മുഖ്താര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനായത്. മലപ്പുറം വേങ്ങരയിലെ അഞ്ചുകണ്ടം വീട്ടില്‍ അബ്ബാസിന്റെയും സമീറയുടെയും മകനാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉമ്മര്‍ മുഖ്താര്‍.

ആസിഫ് അലിയും നിവിന്‍ പോളിയും ഒന്നിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം; "മഹാവീര്യര്‍" ആരംഭിച്ചു

25 Feb, 2021

ആസിഫ് അലിയും നിവിന്‍ പോളിയും ഒന്നിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം രാജസ്ഥാനില്‍ ആരംഭിച്ചു. മഹാവീര്യര്‍ എന്നാണ് ചിത്രത്തിന്റെ പേര്. എബ്രിഡ് ഷൈന്‍ തന്നെയാണ് സിനിമയുടെ സ്വിച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ രാജസ്ഥാനിലാണ്. ആക്ഷന്‍ ഹീറോ ബിജു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഔട്ട്ഡോര്‍ ഷൂട്ടിനു പുറമെ ഒരു ഗാനരംഗവും രാജസ്ഥാനില്‍ ചിത്രീകരിക്കുമെന്നാണ് വിവരം. ശാന്തിമാസ്റ്ററാണ് കോറിയോഗ്രാഫര്‍. രാജസ്ഥാന്‍ ഷെഡ്യൂളിന് ശേഷം തൃപ്പൂണിത്തുറയില്‍ ഷൂട്ടിംഗ് പുനരാരംഭിക്കും. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെയും ബാനറില്‍ നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക്, കന്നട ചിത്രങ്ങളിലൂടെ പ്രശസ്തയായ ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക. ഷാന്‍വിയുടെ ആദ്യ മലയാള സിനിമയാണ് മഹാവീര്യര്‍. നടന്‍ സിദ്ദിഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram