പതിനൊന്നു പേരും അജ്ഞാതനും, ട്വല്‍ത്ത് മാന്‍ സസ്‌പെന്‍സ് ത്രില്ലന്‍

Posted by Web Desk, 20 May, 2022

 

മാധ്യമ പ്രവര്‍ത്തനം പഠിച്ച ശേഷം സിനിമ ചെയ്യണമെന്ന ആഗ്രഹവുമായാണ് കൃഷ്ണകുമാര്‍ അഡ്വര്‍ടൈസിംഗ് കമ്പനി തുടങ്ങുന്നത്. അതുകൊണ്ടുതന്നെ മാധ്യമ രംഗത്ത് അധികമൊന്നും പ്രാക്റ്റീസ് ചെയ്തതുമില്ല. എന്നാല്‍ പലപല തിരക്കുകള്‍ കാരണം കൃഷ്ണകുമാര്‍ സിനിമയിലെത്താന്‍ വൈകി. 20 വര്‍ഷത്തോളം അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ജോലി ചെയ്തു. സിനിമയ്ക്കു വേണ്ടി അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. കൃഷ്ണകുമാറിന്റെ തീരുമാനത്തിന് വീട്ടുകാരും കട്ട സപ്പോര്‍ട്ടായിരുന്നു. അങ്ങനെ അദ്ദേഹം എത്തിപ്പെട്ടത് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച ഒരു കൂട്ടുകെട്ടിലേക്കാണ്. തന്റെ ആദ്യ തിരക്കഥയിലൊരുങ്ങിയ ട്വല്‍ത്ത് മാന്‍ എന്ന സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുകയാണ്. മോഹന്‍ലാല്‍-ജീത്തു ജോസഫ്ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടിലേക്ക് എത്തുമ്പോള്‍ വളരെയേറെ പ്രതീക്ഷയാണ് കൃഷ്ണകുമാറിന്. തന്റെ ആദ്യ തിരക്കഥയെ കുറിച്ച് അദ്ദേഹം വെള്ളിനക്ഷത്രത്തോട് സംസാരിക്കുന്നു.

 

ബി.വി. അരുണ്‍ കുമാര്‍

 

ദൃശ്യം കോമ്പോയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

 

അങ്ങനെയൊന്നുമില്ല. ഞാന്‍ ഈ കഥ ജീത്തുവിനോടു പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ലാലേട്ടന്റെ പേര് സജസ്റ്റ് ചെയ്തു. ഞാനും ഓകെ പറഞ്ഞു. അങ്ങനെയാണ് ഈ കോമ്പോയിലേക്ക് എത്തിയത്. മാത്രമല്ല ദൃശ്യം പോലൊരു വമ്പന്‍ ഹിറ്റിനു ശേഷം ആ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഞങ്ങള്‍ ആദ്യം കൂമന്‍ എന്ന സിനിമ ചെയ്യാനായിരുന്നു പ്ലാനിട്ടിരുന്നത്. 2020 ജൂലൈയില്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ ആ സമയത്ത് കോവിഡ് വന്നു. കൂമന് ഒന്നിലധികം ലൊക്കേഷനും കൂടുതല്‍ ആര്‍ട്ടിസ്റ്റുളുമുണ്ട്. അതിനാല്‍ കോവിഡിനു ശേഷം നിയന്ത്രണങ്ങളൊക്കെ മാറിയ ശേഷം ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു. ഈ സമയത്താണ് ഞാന്‍ ട്വള്‍ത്ത് മാന്റെ എഴുത്തിലേക്കു കടന്നത്. ഈ സമയം ദൃശ്യം രണ്ടിന്റെ ഷൂട്ടിംഗിനായി ജീത്തുവും തയാറായിരിക്കുകയായിരുന്നു.

 

 

12ാമന്‍ എന്ന സിനിമയിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?

 

മുംബൈയിലെ ഒരു പ്രൊഡ്യൂസറുമായി ചേര്‍ന്ന് സിനിമ ചെയ്യാനായിരുന്നു പ്ലാനിട്ടിരുന്നത്. ഹിന്ദിയിലും തെലുങ്കിലും അവര്‍ക്ക് സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. അവര്‍ക്കു വേണ്ടിയാണ് ഈ സിനിമ ചിന്തിച്ചത്. ഒറ്റ ലൊക്കേഷനില്‍ നടക്കുന്ന സിനിമയായതിനാല്‍ വിവിധ ഭാഷകളില്‍ ചെയ്യാന്‍ പ്രയാസമില്ല. നിര്‍മാതാവിനും അതാണ് നല്ലത്. ജീത്തുവിനോട് കഥ നേരത്തെ പറഞ്ഞിരുന്നു. നമ്മള്‍ തമ്മിലുള്ള ഡിസ്‌കഷന്‍ സമയത്താണ് ലാലേട്ടനോട് കഥ സംസാരിക്കട്ടേയെന്ന് ജീത്തു ചോദിച്ചത്. അങ്ങനെ ആന്റണി പെരുമ്പാവൂരിനോടും അവിടെ നിന്ന് ലാലേട്ടനിലേക്കും എത്തി. ലാലേട്ടന്‍ അടുത്തെങ്ങാനും ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ് ഇതിലുള്ളത്.

 

കോവിഡ് കാലത്തെ ഷൂട്ടിംഗ് വെല്ലുവിളിയായിരുന്നോ?

 

ചിത്രത്തിന്റെ തൊണ്ണൂറു ശതമാനവും ഒറ്റ ലൊക്കേഷനിലാണ്. ഒരു റിസോര്‍ട്ടിലാണ്. അതുകൊണ്ടുതന്നെ കൊവിഡ് കാലഘട്ടത്തില്‍ ചെയ്യാന്‍ പറ്റുന്ന സിനിമയായിരുന്നു ട്വല്‍ത്ത് മാന്‍.

 

കഥ എഴുതുമ്പോള്‍ ലാലേട്ടനായിരുന്നോ നായകസ്ഥാനത്ത്?

 

ഈ കഥയുടെ ഐഡിയ ജീത്തുവിനോടു പറയുമ്പോള്‍ ലാലേട്ടനായിരുന്നില്ല മനസില്‍. കഥ മാത്രമായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്. ജീത്തുവിനോട് ചര്‍ച്ചകള്‍ പൂര്‍ത്തിയായപ്പോഴാണ് ലാലേട്ടനിലേക്കെത്തിയത്. ഈ സിനിമയുടെ ഫസ്റ്റ് ഫ്രെയിം ആയപ്പോഴാണ് ലാലേട്ടനോട് കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ ലാലേട്ടന് ഇഷ്ടപ്പെട്ടു. ഇതിന്റെ സ്‌ക്രിപ്റ്റ് ആകട്ടെ നോക്കാമെന്നു പറഞ്ഞു. അങ്ങനെ ഞാന്‍ ഫുള്‍ സ്‌ക്രിപ്റ്റിലേക്കു കടന്നു. അപ്പോഴേക്കും രണ്ടാമത്തെ ലോക്ക്ഡൗണുമായി. അപ്പോള്‍ ലാലേട്ടന്‍ ചെന്നൈയിലായിരുന്നു. അദ്ദേഹത്തിന് സ്‌ക്രിപ്റ്റ് അയച്ചുകൊടുക്കുകയാണ് ചെയ്തത്. അതു വായിച്ച് ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് പറയുകയും ചെയ്തു.

 

മള്‍ട്ടി ലാംഗ്വേജിലേക്ക് ഈ സിനിമ ചെയ്യുന്നുണ്ടോ?

 

അന്യഭാഷയിലേക്കും ഈ സിനിമ ചെയ്യാനായിരുന്നു പരിപാടി. കോവിഡും മറ്റും വന്നപ്പോള്‍ പതിയെ ചെയ്യാമെന്നു കരുതി. കാരണം ഇത്രയും ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവന്ന് ചെയ്യണമെങ്കില്‍ കോവിഡ് കാലത്ത് നടക്കില്ല. അതിനാലാണ് അന്ന് അത് ഡ്രോപ് ചെയ്തത്. പിന്നീട് അത് ചെയ്യാമെന്ന രീതിയിലേക്ക് ഞങ്ങള്‍ എത്തുകയായിരുന്നു. അതിനായി മുംബൈയിലെ പ്രൊഡ്യൂസറോട് അക്കാര്യം സംസാരിച്ചിട്ടുണ്ട്. ലാലേട്ടനാണ് മലയാളത്തില്‍ ഈ സിനിമ ചെയ്യുന്നത് എന്നു പറഞ്ഞപ്പോള്‍ അവര്‍ക്കും ഏറെ സന്തോഷമായി. ഹിന്ദി, തെലുങ്ക് ഭാഷകളിലേക്ക് ഈ ചിത്രം ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

 

സസ്പെന്‍സ് ഇട്ടാണല്ലോ ട്രെയ്ലര്‍ ഇറങ്ങിയത്?

 

സസ്പെന്‍സാണ് സിനിമയുടെ പ്രത്യേകത. ഇതൊരു ക്രൈം ത്രില്ലര്‍ എന്നതിലുപരി സസ്പെന്‍സ് ത്രില്ലര്‍ സിനിമ എന്നു വിളിക്കുന്നതാകും നല്ലത്. അതിനാലാണ് സസ്പെന്‍സ് കീപ്പ് ചെയ്ത് ഞങ്ങള്‍ ആദ്യമേ ട്രെയ്ലര്‍ പുറത്തിറക്കിയത്.

 

എന്താണ് ട്വല്‍ത്ത് മാന്‍?

 

ആ പേരുപോലെ തന്നെയാണ്. 11 പേരടങ്ങുന്ന സുഹൃത്ത് സംഘത്തില്‍ അജ്ഞാതനായ ഒരാള്‍ വന്നുചേരുന്നു. അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്. അതില്‍ ഒരു ക്രൈമുണ്ട്. അതിനു പിന്നില്‍ ഒരു മിസ്ട്രിയുണ്ട്. അത് റിവീല്‍ ചെയ്യുന്ന സസ്പെന്‍സാണ് സിനിമയിലുള്ളത്. കൂടുതല്‍ പറഞ്ഞാല്‍ സസ്പെന്‍സ് പൊളിയും. എല്ലാവരും സിനിമ കണ്ട് സസ്പെന്‍സ് എന്താണെന്നു മനസിലാക്കട്ടെ.

 

ദൃശ്യം സിനിമയുമായി ബന്ധമുണ്ടോ?

 

ഒരിക്കലുമില്ല. അത് വേറൊരു ലെവല്‍ സിനിമയാണ്. ട്വള്‍ത്ത് മാന്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട സംഭവം തന്നെയാണ്. അതൊക്കെ പ്രേക്ഷകര്‍ സിനിമ കണ്ടിട്ടു പറയട്ടെ.

 

കഥ കേട്ടപ്പോള്‍ ലാലേട്ടന്റെ അഭിപ്രായം എന്തായിരുന്നു?

 

ഈ സിനിമയുടെ കഥ പൂര്‍ണ രൂപത്തില്‍ പറയാന്‍ പടാണ്. അതിനാല്‍ ഇതിന്റെ ഒരു തോട്ടാണ് അദ്ദേഹത്തോടു പറഞ്ഞത്. കഥ കേട്ടപ്പോള്‍ ലാലേട്ടനും ആന്റണി പെരുമ്പാവൂരും താത്പര്യം പ്രകടിപ്പിച്ചു. സ്‌ക്രിപ്റ്റ് പൂര്‍ണ രൂപത്തില്‍ ആയശേഷം മറ്റു ചര്‍ച്ചകള്‍ നടത്താമെന്നാണ് ലാലേട്ടന്‍ പറഞ്ഞത്.

 

ആദ്യ തിരക്കഥയെ എങ്ങനെ നോക്കിക്കാണുന്നു?

 

വലിയ പ്രതീക്ഷയോടെയാണ് ഈ സിനിമയെ നോക്കിക്കാണുന്നത്. ദീര്‍ഘനാളത്തെ സ്വപ്നമാണ് ഈ സിനിമ. പത്രപ്രവര്‍ത്തനം പഠിച്ച ശേഷം ഒരു അഡ്വര്‍ടൈസിംഗ് കമ്പനി തുടങ്ങി അവിടെ ജോലി ചെയ്തിരുന്ന ആളാണ് ഞാന്‍. പത്രപ്രവര്‍ത്തന രംഗത്ത് വളരെ കുറച്ചു മാത്രമേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളു. സിനിമ ചെയ്യണമെന്ന ആഗ്രഹമാണ് അഡ്വര്‍ടൈസിംഗ് മേഖലയിലേക്ക് എന്നെ തിരിച്ചത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ വൈകിപ്പോയി. 20 വര്‍ഷത്തോളം അഡ്വര്‍ടൈസിംഗ് ഏജന്‍സി നടത്തിയിരുന്നു. അതിനു ശേഷമാണ് തിരക്കഥാ മേഖലയിലേക്ക് എത്തുന്നത്. പിന്നെ മോഹന്‍ലാല്‍-ജീത്തുജോസഫ്-ആന്റണി പെരുമ്പാവൂര്‍ കോമ്പോയുടെ കൂടെ ഒരു സിനിമ ചെയ്യുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് ഞാന്‍.

 

സംവിധാനമായിരുന്നോ തിരക്കഥയായിരുന്നോ മനസില്‍?

 

എഴുത്തുകാരനാകണമെന്നുതന്നെയായിരുന്നു ആഗ്രഹം. ജീത്തു ജോസഫുമായി വളരെ നേരത്തെ സൗഹൃദമുണ്ട്. പണ്ടും പല കഥകളും പറഞ്ഞിട്ടുണ്ടെങ്കിലും തിരക്കുകള്‍ കാരണം അതു നടന്നില്ല. പത്രപ്രവര്‍ത്തനം എന്നത് എന്റെ മനസില്‍ ഇപ്പോഴില്ല. ക്രിയേറ്റീവ് റൈറ്റിംഗിലായിരുന്നു എനിക്കു താത്പര്യം.

 

 

ഈ സിനിമയിലെ കാസ്റ്റിംഗ് എങ്ങനെയായിരുന്നു?

 

ലാലേട്ടന്‍ പറഞ്ഞതനുസരിച്ച് സിനിമയുടെ സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്കി. അതിനുശേഷം അദ്ദേഹവും ജീത്തു ജോസഫുമായി കൂടിയാലോചിച്ചാണ് കാസ്റ്റിംഗ് നടത്തിയത്. ലാലേട്ടനു പുറമെ മറ്റു 11 പേരും ഈ സിനിമയിലെ നായികാ നായകന്‍മാരാണ്. അവര്‍ക്ക് നന്നായി പെര്‍ഫോം ചെയ്യാനുള്ള കഥയാണിത്. ഓരോ കാരക്റ്ററും വായിക്കുമ്പോള്‍ ആര് ചെയ്യും എന്ന ചോദ്യമായിരുന്നു ഞങ്ങള്‍ക്ക്. ആ കഥാപാത്രങ്ങള്‍ക്ക് ജീത്തുവും ലാലേട്ടനും ചില സജഷന്‍സ് പറഞ്ഞു. അങ്ങനെയാണ് മറ്റുള്ളവരിലേക്ക് ഞങ്ങള്‍ എത്തിയത്.

 

വീട്ടുകാരുടെ സപ്പോര്‍ട്ട്?

 

നല്ല സപ്പോര്‍ട്ടാണ് എനിക്കു കിട്ടുന്നത്. പരസ്യ മേഖലയില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷം അത് പൂര്‍മായും നിര്‍ത്തിയാണ് തിരക്കഥയിലേക്കു കടന്നത്. അങ്ങനെയുള്ളൊരു സമയത്ത് കുടുംബത്തിന്റെ പിന്തുണയില്ലാതെ ഒന്നും പറ്റില്ല. റിസ്‌കിയായ തീരുമാനമായിരുന്നു അത്.

 

ഈ ചിത്രം എന്തുകൊണ്ടാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നത്?

 

നമ്മള്‍ കോവിഡ് സമയത്താണ് ഈ ചിത്രം ചെയ്തത്. അന്ന് കോവിഡിന്റെ ഭീകരത വലുതായിരുന്നു. തിയേറ്ററിന്റെ അവസ്ഥ എന്താകുമെന്ന ധാരണ ആര്‍ക്കും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ആദ്യമേ ഈ ചിത്രം ഒടിടിയിലേക്ക് റിലീസ് ചെയ്യാമെന്നു തീരുമാനിച്ചത്. പക്ഷേ ഇപ്പോഴത്തെ സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ തീര്‍ച്ചയായും തിയേറ്ററിലേ ട്വല്‍ത്ത് മാന്‍ റിലീസ് ചെയ്യുമായിരുന്നുള്ളു.

 

 

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids