4 വര്‍ഷം മുന്‍പ് 500 രൂപ പോലുമില്ല, ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ താരം!!! വിജയ് ദേവരകൊണ്ട കഥ ഇങ്ങനെ.....

Posted by ബിന്ദു , 07 Feb, 2019

 

 

 

25ാം വയസിൽ അഞ്ഞൂറു രൂപ പോലും തികച്ചു കയ്യിലെടുക്കാൻ ഇല്ലാതിരുന്ന വിജയ് ദേവരകൊണ്ട എന്ന തെലുങ്ക് പയ്യൻ 29 വയസിൽ കോടിശ്വരനാണ്. സൂപ്പർതാരമാണ്. കടന്നു പോയ വഴികളെ കുറിച്ച് ഓർക്കാനും തുറന്നു പറയാനും മടിയില്ലാത്ത വിജയ് ഇന്ന് ഫോർബ്സ് മാസികയുടെ പട്ടികയിൽ തന്നെ ഇടം നേടി. സിനിമാകുടുംബങ്ങൾ കൊടികുത്തി വാഴുന്ന തെലുങ്ക് സിനിമയിൽ സ്വന്തമായി ഒരിടം കണ്ടെത്തുകയെന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ഇന്ന് സിനിമയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയെങ്കില്‍ നാല് വര്‍ഷം മുന്‍പത്തെ സ്ഥിതി ഇങ്ങനെയായിരുന്നില്ലെന്ന് താരം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. 30 വയസിന് താഴെയുള്ള സെലിബ്രിറ്റികളുടെ ഫോബ്‌സ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. ഈ അവസരത്തിലാണ് തനിക്ക് 25 വയസുള്ളപ്പോഴുള്ള അവസ്ഥയും ഇപ്പോഴക്കെ സ്ഥിതിയും ട്വിറ്ററിലൂടെ തുറന്ന് പറഞ്ഞത്.

 


എനിക്ക് 25 വയസുള്ളപ്പോള്‍ ആന്ധ്ര ബാങ്കിലെ അക്കൗണ്ടില്‍ 500 രൂപ മിനിമം ബാനലന്‍സ് പോലും സൂക്ഷിക്കാനാകത്തത് കൊണ്ട് ലോക്ക് ചെയ്യപ്പെട്ടിരുന്നു. 30 വയസിന് മുന്‍പ് സെറ്റില്‍ഡ് ആകണമെന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്. കാരണം മാതാപിതാക്കള്‍ ആരോഗ്യത്തോടെയും നമ്മള്‍ യുവത്വത്തോടെയും ഇരിക്കുമ്പോഴാണ് വിജയങ്ങള്‍ ആഘോഷിക്കേണ്ടതെന്നും താരം പറയുന്നത്.2011 ല്‍ രവി ബാബുവിന്റെ സംവിധാനത്തിലെത്തിയ നുവ്വില എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവ്‌രകൊണ്ട സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രം വിജയിച്ചതോടെയാണ് വിജയ് ദേവരകൊണ്ട പ്രശസ്തനാവുന്നത്. 2017ലെ മികച്ച നടനുള്ള സീ തെലുങ്ക് ഗോള്‍ഡന്‍ അവാര്‍ഡ്, മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, ബിഹൈന്റ്വുഡ് ഗോള്‍ഡ്‌മെഡല്‍ ദി സൗത്ത് സെന്‍സേഷന്‍ പുരസ്‌കാരം എന്നിങ്ങനെ അര്‍ജുന്‍ റെഡ്ഡിയിലൂടെ നിരവധി പുരസ്‌കാരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.

 

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram