നരേന്ദ്ര മോദിയാവാൻ വിവേക് ഒബ്‌റോയ് :ചിത്രീകരണം ഉടൻ !!!

Posted by Online Desk , 04 Jan, 2019

 



 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം പരാമര്‍ശിക്കുന്ന ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന് ചിത്രത്തിന് പിന്നാലെ മോദിയുടെ ജീവിതവും സിനിമയാകുന്നു. വെള്ളിത്തിരയില്‍ മോദിയായി എത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ്. 2017ൽ നരേന്ദ്ര മോദിയായി അക്ഷയ് കുമാർ വെള്ളിത്തിരയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.സൂപ്പര്‍ ഹിറ്റ് ചിത്രം മേരി കോം ഒരുക്കിയ ഒമംഗ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. പിഎം നരേന്ദ്ര മോഡി എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമ വരുന്നു. ഒരു പക്ഷെ ആദ്യമായിട്ടാവാം ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കേ അദ്ദേഹത്തിന്റെ ജീവിത കഥ സിനിമയാവുന്നത്. ബോംബെ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് പ്രോജക്‌ട് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സന്ദീപ് സിംഗ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈ മാസം ഏഴാം തീയ്യതി പുറത്തുവിടും. ഗുജറാത്ത്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം.അതേ സമയം ചിത്രത്തിനെതിരെയും വിവേക് ഒബ്‌റോയിയെ തെരഞ്ഞെടുത്തതിനെയിരെയും നിരവധി വിമര്‍ശനങ്ങളാണ് ട്വിറ്ററില്‍ വരുന്നത്.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram