നാലാം ക്ലാസില്‍ പഠനം നിര്‍ത്തി, പതിനേഴില്‍ വിവാഹം, ടച്ച് അപ് ഗേളായി സിനിമയില്‍, മാദകസുന്ദരിയായി ഉറക്കം കെടുത്തി, മദ്യത്തിനും വിഷാദത്തിലും മുങ്ങി ഒടുവില്‍ അകാലമരണം, വിജയലക്ഷ്മിയില്‍ നിന്ന് സില്‍ക്കിലേക്കുള്ള ദൂരം

Posted by Kavitha H, 07 Oct, 2021

 


കവിത എച്ച്.

 

ആരാധനകളൊക്കെയും അര്‍ത്ഥമില്ലാത്തവയെന്ന് മരണം കൊണ്ട് തെളിയിച്ച അഭിനേത്രി. അതായിരുന്നു സില്‍ക്ക് സ്മിത.

 

സില്‍ക്ക് സ്മിതയുടെ ജീവിതം 2011 ല്‍ ഡേര്‍ട്ടി പിക്ചേഴ്സ് എന്ന പേരില്‍ സിനിമയായി. സിനിമ പൂര്‍ണ്ണ വിജയമായിരുന്നു. സില്‍ക്ക് സ്മിതയുടെ വ്യക്തിജീവിതത്തോടും സിനിമാ ജീവിതത്തോടും നീതി പുലര്‍ത്തിയ ഈ സിനിമയില്‍ വിദ്യാബാലന്‍ തന്മയത്വത്തോടെ തന്നെ സ്മിത എന്ന കഥാപാത്രത്തെ അനശ്വരമാക്കി. മിലന്‍ ലൂത്രിയയുടെ സംവിധാന മികവും സിനമയെ ശ്രദ്ധേയമാക്കി. വിദ്യാബാലന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

 

കാലവും സമൂഹവും നന്ദികേട് കാണിച്ച സ്ത്രീ ജീവിതം. മറ്റുള്ളവരുടെ നൈമിഷികമായ ആഗ്രഹങ്ങള്‍ക്കുമപ്പുറം ഒട്ടും അംഗീകരിക്കപ്പെടാതെയും ബഹുമാനിക്കപ്പെടാതെയും പോയ വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിത കാലം തെറ്റി പിറന്ന ഒരു നഷ്ട നായിക തന്നെയാണ്.

 

1960 ഡിസംബര്‍ 2 ന് ആന്ധ്രാപ്രദേശിലെ എള്ളൂര്‍ എന്ന ഗ്രാമത്തില്‍ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച വിജയലക്ഷ്മി എന്ന പെണ്‍കുട്ടി മലയാളം, തമിഴ്, തെലുങ്ക് കന്നഡ തുടങ്ങി ബോളിവുഡ് വരെ എത്തിയതിന് പിന്നില്‍ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും തീവ്ര യാഥാര്‍ത്ഥ്യങ്ങളുടെ കഥയുണ്ട്. 35 ാം വയസ്സില്‍ ഒരു സാരിത്തുമ്പില്‍ അവസാനിച്ച ആ ജീവിതം കാലങ്ങള്‍ക്കിപ്പുറം ഒരു നഷ്ടമായി അവശേഷിക്കുന്നു.

 

വിജയലക്ഷ്മിയും അച്ഛനും അമ്മയും അനിയനുമടങ്ങുന്ന കുടുംബമായിരുന്നു അവളുടേത്. ബാല്യത്തില്‍ തന്നെ അച്ഛന്‍ ഉപേക്ഷിച്ച് പോയി. അയല്‍ക്കാരിയായ ഒരു സ്ത്രീയില്‍ നിന്നും സിനിമകളെക്കുറിച്ചറിഞ്ഞ അവള്‍ക്ക് സിനിമാ മേഖല ഇഷ്ടമായിരുന്നു. ദാരിദ്ര്യത്തിന്റെ തീച്ചൂളില്‍ നാലാം ക്ലാസ്സോടെ പഠനം നിര്‍ത്തിയ വിജയലക്ഷ്മി വളരെ ചെറുപ്പത്തില്‍ പതിനേഴാം വയസ്സില്‍ത്തന്നെ വിവാഹിതയായി. എന്നാല്‍ മദ്യപാനിയായ ഭര്‍ത്താവിന്റെ കൊടും ക്രൂരതകളനുഭവിക്കേണ്ടി വന്ന വിജയലക്ഷ്മി പിന്നീട് ആ ബന്ധത്തില്‍ നിന്നും മോചിതയായി.

 

ദാരിദ്ര്യത്തില്‍ നിന്ന് മോചനം ആഗ്രഹിച്ച വിജയലക്ഷ്മി സിനിമാസ്വപ്നങ്ങളുമായി 1977 ല്‍ മദിരാശിയിലേക്ക് പോയി. സിനിമാനടിമാരുടെ ജോലിക്കാരിയായി നിന്ന വിജയലക്ഷ്മി ടച്ച് അപ്പ് ഗേള്‍ ആയി സിനിമാമേഖലയിലേക്ക് കടന്നുവന്നു. ആന്റണി ഈസ്റ്റ്മാന്റെ ഇണയെത്തേടി എന്ന സിനിമയില്‍ നായികയായി, 1979 ല്‍ രംഗപ്രവേശം ചെയ്തു. ഇങ്ങനെ പത്തൊമ്പതാം വയസ്സില്‍ വിജയലക്ഷ്മി സ്മിതയായി മാറി.

 

 

ഇണയെത്തേടി എന്ന സിനിമ ഒരു പരാജയമായിത്തീര്‍ന്നു. പിന്നീട് തിരുപ്പൂര്‍മണിയുടെ വണ്ടിച്ചക്രം എന്ന സിനിമയിലെ സില്‍ക്ക് എന്ന ബാര്‍ഡാന്‍സറുടെ കഥാപാത്രം സ്മിതയെത്തേടിയെത്തുന്നു. സ്മിത അങ്ങനെ സില്‍ക്ക് സ്മിതയായി മാറി. സ്മിതയുടെ പ്രസിദ്ധി തെക്കേ ഇന്ത്യ മുഴുവന്‍ വ്യാപിച്ചു. ഈ കാലഘട്ടത്തില്‍ സ്മിതയുടെ അനേകം സിനിമകള്‍ ഇറങ്ങി. സില്‍ക്ക് സ്മിതയുടെ നൃത്തം ഇല്ലാത്ത സിനിമകള്‍ വളരെ വിരളമായി. എന്നാല്‍ സ്വഭാവ കഥാപാത്രങ്ങളൊന്നും സില്‍ക്ക് സ്മിതയെ തേടിയെത്തിയില്ല. സ്മിത എന്ന സ്ത്രീയുടെ ശരീരസൗന്ദര്യം മാത്രമായിരുന്നു അക്കാലത്ത് പ്രേക്ഷകരും സംവിധായകരും, സിനിമാ നിര്‍മ്മാതാക്കളും ആഗ്രഹിച്ചിരുന്നത്.

 

അന്നത്തെ സിനിമാലോകം അവളുടെ സൗന്ദര്യത്തെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്തു. സ്മിതയെ കാണുവാനായി മാത്രം ആളുകള്‍ തിക്കിത്തിരക്കി തീയേറ്ററുകളിലെത്തി. സ്മിതയെ മാത്രം സില്‍ക്ക് സില്‍ക്ക് സില്‍ക്ക് എന്ന പേരില്‍ സിനിമ ഇറങ്ങി. രജനീകാന്ത്, കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശിവാജി ഗണേശന്‍, ചിരഞ്ജീവി തുടങ്ങിയ പ്രധാന നടന്മാരോടൊപ്പം അഭിനയിക്കുവാനുള്ള അവസരം സ്മിതയ്ക്ക് ലഭിച്ചു. സ്മിതയുടെ തീയതിക്കായി സംവിധായകരും നിര്‍മ്മാതാക്കളും കാത്തുനിന്നു. സില്‍ക്ക് സ്മിത കടിച്ച ആപ്പിള്‍ ലേലത്തില്‍ വയ്ക്കുന്ന തരത്തില്‍ അവളുടെ പ്രസിദ്ധി ഉയര്‍ന്നു. അന്ന് സ്മിതയുടെ മിനുട്ടുകള്‍ക്ക് ലക്ഷങ്ങളുടെ വിലയുണ്ടായി.

 

 

ഉയര്‍ച്ചയ്ക്ക് ശേഷമുള്ള പതനവും വളരെ വേഗമായിരുന്നു. പുതിയ ഐറ്റം ഡാന്‍സുകാരുടെ കടന്നുവരവോട് കൂടി സ്മിതയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു. ഈ വീഴ്ച സിനിമാ നിര്‍മ്മാണരംഗത്ത് ചുവടുവയ്ക്കാന്‍ സ്മിതയെ പ്രേരിപ്പിച്ചു. മൂന്ന് സിനിമകള്‍ നിര്‍മ്മിച്ചു. സബാഷ് എന്ന സിനിമയില്‍ സ്മിതയായിരുന്നു പ്രധാന കഥാപാത്രം. എന്നാല്‍ ഈ മൂന്ന് സിനിമകലും പരാജയപ്പെടുകയും കോടികളുടെ നഷ്ടം ഉണ്ടാവുകയും ചെയ്തു. ഇതോടെ വിഷാദത്തിനും മദ്യത്തിനും അടിമപ്പെട്ടു പോയി അവര്‍. യുവ സംവിധായകനുമായി ഉണ്ടായ പ്രണയവും അതിന്റെ തകര്‍ച്ചയും നിരാശയുടെ ആക്കം കൂട്ടി. 1996 സെപ്റ്റംബര്‍ 23 ന് ചെന്നൈയില്‍ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ചുകൊണ്ട് ജീവിത പരാജയങ്ങളില്‍ നിന്നും അവര്‍ രക്ഷപ്പെട്ടു.

 

മരണശേഷം പോലും ആ മൃതശരീരത്തിന്റെ നഗ്‌നത പ്രദര്‍ശിപ്പിക്കുവാന്‍ തിരക്ക് കൂട്ടിയ മാധ്യമങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അവര്‍ക്കായി കരഞ്ഞതേ ഇല്ല. സിനിമാലോകത്തെ ഉയര്‍ച്ചയ്ക്കായി കാന്തികശക്തിയുള്ള അവളുടെ കണ്ണുകളെയും മാദകസൗന്ദര്യത്തെയും ഉപയോഗിച്ചവര്‍ ഒന്ന് കാണാന്‍ പോലും കൂട്ടാക്കിയില്ല. ആരാധകരും കാണുവാന്‍ എത്തിയിരുന്നില്ല. ആ നിര്‍ജ്ജീവമായ ശരീരം അനാഥമായി അങ്ങനെ കിടന്നു. ആകസ്മികമായ ആ മരണം കോടാമ്പാക്കം എന്ന സിനിമാനഗരത്തില്‍ ചര്‍ച്ച പോലുമായില്ല എന്നത് വിരോധാഭാസം തന്നെയാണ്.

 

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids