മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന് ഇന്ന് പിറന്നാൾ, ആശംസകളുമായി ആരാധകർ :വീഡിയോ വൈറൽ

Posted by Online Desk , 10 Jan, 2019



 

അന്നും ഇന്നും മലയാളിയുടെ മനസ്സില്‍ ഇടംപിടിച്ച ശബ്ദത്തിന്റെ ഉടമ ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസ്. ഭാഷയുടെ അതിര്‍വരമ്പുകളും പ്രായവ്യത്യാസവുമില്ലാതെ സംഗീത പ്രേമികള്‍ നെഞ്ചിലേറ്റിയ ആ ശബ്ദമാധുരിയുടെ തമ്പുരാന് ഇന്ന് 79 മാം പിറന്നാൾ. പിന്നിട്ട വഴികളിള്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത ആ ശബ്ദമാധുരിക്ക് മുമ്പില്‍ മംഗളാശംസകളോടെ ശിരസ്സ് കുനിക്കുകയാണ് മലയാളം. മലയാളത്തിന്റെ സ്വന്തം ദാസേട്ടന്‍. 79 ന്റെ നിറവിലും ഗാന ഗന്ധര്‍വ്വനെ വ്യത്യസ്തനാക്കുന്നത് ആത്മ സമര്‍പ്പണവും വിനയവും തന്നെ. ഒപ്പം ഇടമുറിയാത്ത ജീവിത ചിട്ടകളും.

 

 

 

ഗാനഗന്ധർവ്വന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആദരവുമായി പ്രിയ ആരാധകർ സച്ചിൻ വർമ്മയും, ശ്രീജി ഗോപിനാഥും .യേശുദാസ് ആലപിച്ച നാല് (ഹിന്ദി ,തമിഴ് ,മലയാളം ,തെലുങ്ക്, )ഭാഷകളിലെ ഗാനങ്ങൾ കോർത്തിണക്കി അദ്ദേഹത്തിന് വേണ്ടി ഗാനം ആലപിച്ച് ഉത്തരാഖണ്ഡ് സ്വദേശി സച്ചിൻ വർമ്മ കൂടെ തബലകൊണ്ട് താളം തീർത്ത് ശ്രീജി ഗോപിനാഥ് . പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന സിനിമയുടെ കഥ പറയുന്ന നല്ല വിശേഷം എന്ന ചിത്രത്തിലെ നടനും ,നിർമ്മാതാവുമാണ് ശ്രീജി ഗോപിനാഥ് . പ്രേക്ഷകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രം ജനുവരി 25 ന്‌ തീയറ്ററുകളിലെത്തും .

 


ലോകത്തെവിടെയുമുള്ള മലയാളികളുടെ ആത്മാവിന്റെ ഭാഗമാണു ഗാനഗന്ധര്‍വൻ യേശുദാസിന്റെ നാദം.ഏറ്റവും മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ഏറ്റവും കൂടുതല്‍ തവണ ലഭിച്ചത് ഈ അനുഗൃഹീത ഗായകനാണ്. ലോകത്തെവിടെയുമുള്ള മലയാളികളുടെ ആത്മാവിന്റെ ഭാഗമാണു ഗാനഗന്ധര്‍വ നാദം. ഗാന ഗന്ധര്‍വ്വന്റെ ഓരോ പാട്ടിനും വേണ്ടി മലയാളികള്‍ കാതോര്‍ത്തിരിക്കുകയാണ്. തിരക്കു പിടിച്ച ജീവിതത്തില്‍ എല്ലാം മറന്നിരിക്കാന്‍, ആ ശബ്ദ മാധുരി ശ്രവിക്കാന്‍, അനുഭവിക്കാന്‍ മലയാളികള്‍ കാതോര്‍ത്തിരിക്കുന്നു.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram