സംസ്ഥാന അവാര്‍ഡിന് മത്സരിക്കാന്‍ 119 ചിത്രങ്ങള്‍

Posted by Online Desk, 19 Mar, 2020

 

അമ്പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറിയെ ഈയാഴ്ച തീരുമാനിക്കും. 120 ചിത്രങ്ങളാണ് അവാര്‍ഡ് പരിഗണനയ്ക്ക്  സമര്‍പ്പിക്കപ്പെട്ടത്. അതില്‍ 119 ചിത്രങ്ങള്‍ യോഗ്യത നേടി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ലൂസിഫര്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്നീ ബിഗ് ബജറ്റ് ചിത്രങ്ങള്‍ മോഹന്‍ലാലിന്റേതായി മത്സരിക്കാനെത്തുമ്പോള്‍ മമ്മൂട്ടിക്കുമുണ്ട് മൂന്നു പ്രധാന ചിത്രങ്ങള്‍. മാമാങ്കം, ഉണ്ട, പതിനെട്ടാംപടി.  പ്രിയദര്‍ശനാണ് മരയ്ക്കാര്‍ സംവിധാനം ചെയ്തത്. ചിത്രം ഈമാസം 26ന് റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ കൊറോണ വൈറസ് ഭീതിയെ  തുടര്‍ന്ന് തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിട്ടിരിക്കുകയാണ്. 31 ന് ചിത്രം എത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫര്‍.

20  സിനിമകളില്‍ ഒരു ചിത്രത്തെ ഒഴിവാക്കിയത് പ്രവേശന ഫീസ് അടയ്ക്കാത്തതും അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാത്തതും കാരണമാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ മുമ്പും സംസ്ഥാന അവാര്‍ഡിന് പരിഗണിച്ചെങ്കിലും ചെറിയ സിനിമകള്‍ നേട്ടം കൊയ്ത കാഴ്ചയാണ് മലയാളക്കര കണ്ടത്. ഇത്തവണത്തെ പ്രത്യേകതയെന്നു പറയുന്നത് പുതു തലമുറയിലെ നിരവധി സംവിധായകരും മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പം മത്സരിക്കുന്നു എന്നതാണ്. അതേസമയം ചില ചിത്രങ്ങള്‍ നിലവാരമില്ലാത്തവയാണെന്ന ആരോപണവും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

ചലച്ചിത്ര അക്കാഡമിക്ക് കീഴിലാണ് അവാര്‍ഡ് നിര്‍ണയമെന്നതുകൊണ്ടുതന്നെ ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രം അവാര്‍ഡിന് മത്സരിക്കുന്നതിന് സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ ജനുസ് മുഹമ്മദിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ നയണ്‍ - 9 എന്ന ഹൊറര്‍ ചിത്രം മത്സര രംഗത്തുണ്ട്.         സംവിധായകന്‍ എന്ന നിലയില്‍ കമലിനു മത്സരിക്കാനാവില്ലെങ്കിലും അദ്ദേഹത്തിന്റെ ചിത്രത്തിലെ മറ്റു മേഖലകളിലുള്ളവര്‍ക്കു മത്സരിക്കുന്നതിനു നിയമപരമായി തടസമില്ല. ചിത്രം പൂര്‍ണമായി ഒഴിവാക്കിയതോടെ ആ സിനിമയിലെ നായകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവാര്‍ഡിനുള്ള അവസരം നഷ്ടമായി.

 

മൂന്നു ഗ്രൂപ്പുകള്‍

ജൂറിയെ നിര്‍ണയിച്ചുകഴിഞ്ഞാല്‍ അവരെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കും. 119 സിനിമകളും കമ്മിറ്റി അംഗങ്ങള്‍ കാണുകയും അവയില്‍ നിന്നും മികച്ച ചിത്രങ്ങള്‍ രണ്ടാം റൗണ്ടിലേക്ക് പരിഗണിക്കുകയും ചെയ്യും. മുന്‍ വര്‍ഷങ്ങളിലെല്ലാം രണ്ടാം റൗണ്ടിലെത്തുന്ന സിനിമകളില്‍ നിന്നാണ് അവാര്‍ഡ് തീരുമാനിച്ചിരുന്നത്. ഇത്തവണയും ആ പതിവിന് മാറ്റമുണ്ടാകില്ല. എന്നാല്‍ സിനിമകളുടെ നിലവാരം മോശമെന്ന് വിലയിരുത്തി ആദ്യറൗണ്ടില്‍ ചിത്രങ്ങള്‍ തഴയപ്പെട്ടാല്‍ അതിന്റെ അണിയറ പ്രവര്‍ത്തകരുടെയും സാധ്യത മങ്ങും.

 

മത്സരിക്കുന്ന പ്രധാന ചിത്രങ്ങളും സംവിധായകരും

 

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ - എ.ഡി.ഗിരീഷ്, കുമ്പളങ്ങി നൈറ്റ്സ് -മധു സി.നാരായണന്‍ , ജല്ലിക്കട്ട് - ലിജോ ജോസ്പെല്ലിശേരി , വൈറസ് - ആഷിക്ക്അബു , വെയില്‍മരങ്ങള്‍ - ഡോ.ബിജു, കോളാമ്പി  - ടി.കെ.രാജീവ്കുമാര്‍, പ്രതി പൂവന്‍കോഴി - റോഷന്‍ ആന്‍ഡ്രൂസ്, ഉയരെ - മനു അശോകന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ - രതീഷ് പൊതുവാള്‍, അമ്പിളി - ജോണ്‍ പോള്‍ ജോര്‍ജ് , ഡ്രൈവിങ് ലൈസന്‍സ് - ജീന്‍ പോള്‍ ലാല്‍, തെളിവ് - എം. എ. നിഷാദ്, ജലസമാധി - വേണു നായര്‍, ഗ്രാമവൃക്ഷത്തിലെ കുയില്‍ - കെ.പി.കുമാരന്‍, ഫൈനല്‍സ് - പി.ആര്‍.അരുണ്‍-, അതിരന്‍ - വിവേക് തോമസ് വര്‍ഗീസ്, പൊറിഞ്ചു മറിയം ജോസ് -ജോഷി , വികൃതി - എം.സി.ജോസഫ് , ഹാസ്യം - ജയരാജ്, മൂത്തോന്‍ -ഗീതു മോഹന്‍ദാസ് , സ്റ്റാന്‍ഡ് അപ്പ് - വിധു വിന്‍സന്റ് , താക്കോല്‍ - കിരണ്‍ പ്രഭാകരന്‍, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ -  ജി. പ്രജിത്, കെഞ്ചീര - മനോജ് കാന, അഭിമാനിനി - എം.ജി.ശശി , കള്ളനോട്ടം - രാഹുല്‍ റിജി നായര്‍.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram