കിലുക്കം 25

Posted by online desk , 16 Aug, 2016


മലയാളസിനിമയിലെ ഒന്നാം നമ്പര്‍ സംവിധായകന്‍ താനാണെന്ന് കാണിച്ചുകൊടുക്കണം തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചവരെക്കൊണ്ട് തിരുത്ത് എഴുതിക്കണം– അതൊരു ശക്തമായ തീരുമാനമായിരുന്നു. വല്ലാത്തൊരു വാശിയായിരുന്നു തന്നോടുതന്നെയുള്ള ഒരു വെല്ലുവിളിയായിരുന്നു. പ്രിയദര്‍ശന്റെ കരള്‍ കിലുങ്ങി. അത് മുകളിലൊരാള്‍ കണ്ടു. അങ്ങനെ കിലുക്കം മണിക്കിലുക്കമായി. മലയാളികളുടെ മനസ്‌സിലെ ചില്ലിട്ട ഫ്രെയിമിലെ മനോഹരചിത്രമായി...


മലയാളത്തിലെ എല്ലാ റെക്കാര്‍ഡുകളും കിലുക്കം തകര്‍ത്തു. വീണ്ടും വീണ്ടും കാണാന്‍ കൊതിപ്പിക്കുന്ന ചിത്രമായി. ടി.വി ചാനലുകളില്‍ ഏറ്റവും കൂടുതല്‍ പുനഃസംപ്രേഷണം നടന്ന സിനിമയായി. പ്രിയന്റെ കിലുക്കം അല്ല ജഗതിയുടെയും മോഹന്‍ലാലിന്റെയും തിലകന്റെയും രേവതിയുടെയും ഇന്നസന്റെയും കിലുക്കം ചിത്രം റിലീസായിട്ട് ആഗസ്റ്റ് 15-ാം തീയതി 25 വര്‍ഷമാകുന്നു. 1991 ആഗസ്റ്റ് 15നാണ് കിലുക്കം റിലീസായത്.

ഊട്ടിയുടെ പശ്ചാത്തലത്തിലാണ് കിലുക്കം ഒരുങ്ങിയത്. ഗുഡ്‌നൈറ്റ് മോഹന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സ്‌ക്രിപ്ട് വേണുനാഗവള്ളിയുടേതാണ്. കിലുക്കം ഹിറ്റാക്കണമെന്നത് പ്രിയന്റെ വാശിയായിരുന്നു. അതിനുകാരണം ആ കാലത്ത് പ്രിയനുണ്ടായ ചില തിരിച്ചടികളാണ്.


ജോജി അനാഥനാണ്. സ്വന്തമെന്നു പറയാന്‍ ആരുമില്ല. ഓര്‍മ്മയില്‍ അച്ഛന്റെയോ അമ്മയുടെയോ മുഖം പോലുമില്ല. ഊട്ടിയില്‍ സഞ്ചാരികള്‍ക്ക് സ്ഥലം കാണിച്ചുകൊടുക്കുന്ന ഗൈഡാണ്. ജസ്റ്റിസ് പിള്ളയുടെ ആശ്രിതനുമാണ്. നിശ്ചലിന്റെ വീട്ടിലാണ് താമസം. നിശ്ചല്‍ ഫോട്ടോഗ്രാഫറാണ്. ഒരു പൊട്ടിപ്പൊളിഞ്ഞ ക്യാമറയുമായി ജീവിക്കുന്ന നിശ്ചലിന്റെ വരുമാനം വല്ലപ്പോഴും കിട്ടുന്ന യുവമിഥുനങ്ങളുടെയും മറ്റും ഫോട്ടോയെടുപ്പാണ്.

കൊട്ടാരം പോലുള്ള വീട്ടില്‍ ജസ്റ്റിസ് പിള്ള ഒറ്റയ്ക്കാണ്. ഏകസഹായി കിട്ടുണ്ണി. ആ വീട്ടിലെ സകല പണിയും കിട്ടുണ്ണിയാണ് ചെയ്യുന്നത്. പിള്ളയ്ക്ക് ഭാര്യയും മക്കളും മരുമക്കളുമൊക്കെയുണ്ട്. പക്ഷേ, ആരുമായും സ്വരച്ചേര്‍ച്ചയിലല്ല. പിള്ളയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടേല്‍ ജോജി അവിടെ ഓടിയെത്തും. പക്ഷെ അവിടെ താമസിക്കാനൊന്നും പറ്റില്ല.


അങ്ങനെയിരിക്കെ ഒരു പുലര്‍ച്ചെ സുന്ദരിയായ ഒരു പെണ്ണ് ഊട്ടിയില്‍ ട്രെയിനിറങ്ങി. കറുത്ത കൂളിങ് ഗ്‌ളാസും മിഡിയും ടോപ്പും കാലന്‍കുടയും ഒക്കെക്കൂടി കണ്ടാല്‍ ഏതോ വലിയ കൊട്ടാരത്തിലെ തമ്പുരാട്ടിക്കുട്ടിയാണെന്ന് ഒറ്റനോട്ടത്തില്‍ പറയും. പാവം ജോജിയും അതു തന്നെ ധരിച്ചു. ഒത്തുകിട്ടിയ വലിയ കോള് ജോജി മുറുകെ പിടിച്ചു. ഊട്ടിയിലെ മുന്തിയ ഹോട്ടലില്‍ ജോജി അവള്‍ക്കൊരു മുറിയെടുത്തു കൊടുത്തു. പക്ഷേ, അധികം വൈകാതെ ഹോട്ടലുകാര്‍ ആളെവിട്ട് ജോജിയെ വിളിപ്പിച്ചു. നന്ദിനിക്കുട്ടിക്ക് വട്ടാണെന്ന സത്യം ഞെട്ടലോടെ അവന്‍ മനസ്‌സിലാക്കി. കഥ ആര്‍ക്കാണ് അറിയാത്തത്. അതുകൊണ്ട് വീണ്ടും എഴുതി ബോറടിപ്പിക്കുന്നില്ല. ആദ്യാവസാനം ഹ്യൂമറും സെന്റിമെന്റ്‌സും ചേര്‍ത്തൊരുക്കിയ ചിത്രത്തിന്
പ്രിയന്‍ പേരിട്ടു. – കിലുക്കം!
കഥ, സംവിധാനം: പ്രിയദര്‍ശന്‍.
തിരക്കഥ: വേണുനാഗവള്ളി.
നിര്‍മ്മാണം: ഗുഡ്‌നൈറ്റ് മോഹന്‍.


ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ പ്രിയദര്‍ശന്‍ നേരിട്ട വര്‍ഷമായിരുന്നു 1990. ആ വര്‍ഷം പ്രിയന്‍ ഒരു സിനിമപോലും സംവിധാനം ചെയ്തില്ല. സ്വകാര്യജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളാണ് പ്രിയന്റെ തൊഴിലിലും കരിനിഴല്‍ വീഴ്ത്തിയത്. സിനിമ സംവിധാനം ചെയ്തില്ലെങ്കിലും പ്രിയന്‍ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങള്‍ റിലീസായി. പോയ വര്‍ഷങ്ങളില്‍ ഒരുക്കി, റീലീസാകാന്‍ കഴിയാതിരുന്ന അക്കരെ അക്കരെ അക്കരെയും, കടത്തനാടന്‍ അമ്പാടിയും. ഇതില്‍ അക്കരെ അക്കരെ കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടു. പക്ഷെ കടത്തനാടന്‍ അമ്പാടി വലിയ തിരിച്ചടിയായി. 

ഈ തിരിച്ചടി പ്രേക്ഷകര്‍ക്കിടയില്‍ പ്രിയനെക്കുറിച്ചൊരു ധാരണയുണ്ടാക്കി. പ്രിയദര്‍ശന്റെ സമയം കഴിഞ്ഞു. അതോടെ ഒപ്പം നിന്നവരും വന്നവരും പോയവരുമെല്ലാം പ്രിയനെ ഒറ്റപ്പെടുത്തി. പുകഴ്ത്തിയവര്‍ ഇകഴ്ത്തി, കൂടെനിന്നവര്‍ കാണാത്തമട്ടില്‍ നടന്നുപോയി. പ്രിയന്റെ മനസ്‌സ് വല്ലാതെ നൊന്തു. പക്ഷേ, അതൊക്കെ തിരിച്ചറിവുകളായിരുന്നു. ആരുണ്ട്, ആരില്ല എന്ന തിരിച്ചറിവ്. ഒരു കാര്യം പ്രിയന് വ്യക്തമായി. സുഖത്തിലുണ്ടാം സഖിമാരനേകം ദുഃഖം വരുമ്പോള്‍ പുനരാരുമില്ല..... ആ സങ്കടത്തില്‍ കഴിയുമ്പോഴാണ് പ്രിയനൊരു തീരുമാനമെടുത്തത്. ഇനിയും സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കുമെന്ന് കാണിച്ചു കൊടുക്കണം.


അതിന് ഇനിയും ഒരു വിജയം വേണം. അദ്ഭുതപ്പെടുത്തുന്ന വിജയം. പ്രിയന്റെ മനസ്‌സില്‍ ഒരുപാട് കഥകള്‍ കടന്നു വന്നു. ഒന്നും പക്ഷേ തൃപ്തി നല്‍കിയില്ല. ഈ സമയത്ത് ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഗുഡ്‌നൈറ്റ് മോഹനനെ പ്രിയന്‍ കണ്ടു. സംസാരിച്ചിരിക്കെ മോഹന്‍ പറഞ്ഞു."ആരും കൂടെയില്ലെന്നു കരുതേണ്ട. നമുക്കൊരു പടം ചെയ്യാം. ഗുഡ്‌നൈറ്റിനു വേണ്ടി." തൊട്ടുമുമ്പ് ഗുഡ്‌നൈറ്റ് നിര്‍മ്മിച്ച ചില ചിത്രങ്ങള്‍ സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. പക്ഷേ പ്രിയന്റെ ചരിത്രമെല്ലാം മോഹനറിയാം. പ്രിയന് രക്ഷപ്പെടാനും തനിക്കു രക്ഷപ്പെടാനും ഒരു ഹിറ്റുണ്ടായേ പറ്റൂ. അങ്ങനെ അവിടെവച്ച് ഇരുവരും ഉറപ്പിച്ചു. അടുത്ത ചിത്രം ഉടന്‍ ചെയ്യുന്നു....


ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം പ്രിയന്‍ ആ കഥ തേടുകയായിരുന്നു. തിരിച്ചുവരവിനൊരു സൂപ്പര്‍ ഹിറ്റ്. എപ്പോഴോ..... ഏതോ ഒരു മുഹൂര്‍ത്തത്തില്‍ പ്രിയന്റെ മനസ്‌സില്‍ ഒരു പെണ്ണ് കയറി വന്നു. നിറയെ കുസൃതിയും അല്പം വട്ടുമുള്ള ഒരു പാവം പെണ്ണ്. ഊട്ടിയുടെ തണുപ്പില്‍ വിറച്ചിരിക്കുന്ന അവളുടെ മുന്നില്‍ രക്ഷകനായി അവന്‍ വന്നു. ജോജി... നിവൃത്തികേടിന്റെ മറ്റൊരു മുഖമായിരുന്നു അവന്‍.... ക്രമേണ പ്രിയന്റെ മനസ്‌സില്‍ കഥയ്ക്ക് പൂര്‍ണരൂപമായി. പക്ഷേ, സ്‌ക്രിപ്റ്റ് എഴുതണം. പ്രിയന്റെ മനസ്‌സില്‍ വന്നത് വേണുനാഗവള്ളി. പ്രിയന്‍ വേണുവിനെ വിളിച്ചു. കഥ പറഞ്ഞുകൊടുത്തു.
പൂര്‍ണ്ണമായ തിരക്കഥ പലവട്ടം വായിച്ച പ്രിയന്‍ ഓരോതവണ വായിക്കുമ്പോഴും ചിരിച്ചു മറിഞ്ഞു.
ചിത്രത്തില്‍ ചില ഡയലോഗുകളുണ്ട്........ വട്ടാണല്ലേ...


രേവതിയുടെ നന്ദിനി തമ്പുരാട്ടിയോട് ജോജി ഇത് ചോദിക്കുന്നത് തന്റെ നിസ്‌സഹായത കൊണ്ടാണ്. പക്ഷെ അത് േ്രപക്ഷകരെ ചിരിപ്പിച്ചു. ജഗതി പറയുന്ന ഒരു ഡയലോഗാണ് മറ്റൊന്ന്. നന്ദിനി എന്ന വട്ടുപെണ്ണിനെക്കൊണ്ട് പൊറുതിമുട്ടിയപ്പള്‍ ജഗതിയുടെ നിയന്ത്രണം വിട്ടുപോവുകയാണ്.... എവിടെയെങ്കിലും കൊണ്ടു കളയെടേ ഇതിനെ.....ജഗതിയുടെ ഈ രംഗത്തെ ശബ്ദവും ഭാവവും മലയാള സിനിമയുള്ളിടത്തോളം നിലനില്‍ക്കും. രേവതിയുടെ പ്രശസ്തമായ ഒരു ഡയലോഗ്; വെച്ച കോയീന്റെ മണം ....ഇനിയും എണ്ണിപ്പറയാന്‍ കിലുക്കം സമ്മാനിച്ച എത്രയെത്ര വാചകങ്ങള്‍ വേറെയുണ്ട് മലയാളികള്‍ മനഃപാഠമാക്കിക്കഴിഞ്ഞ വാചകങ്ങള്‍.


ജോജി മോഹന്‍ലാലാണെന്ന കാര്യത്തില്‍ പ്രിയന് സംശയമില്ലായിരുന്നു. പ്രിയന് എപ്പോള്‍ വേണമെങ്കിലും ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് കൊടുക്കും മോഹന്‍ലാല്‍. നന്ദിനി തമ്പുരാട്ടിയായി അമലയെയാണ് ആദ്യം നിശ്ചയിച്ചത്. നിശ്ചലായി ശ്രീനിവാസനും അഭിനയിക്കാമെന്നേറ്റു. പക്ഷേ ശ്രീനിവാസന് നേരത്തെ മറ്റൊരു ചിത്രത്തിന് ഡേറ്റു കൊടുത്തിരുന്നതു കാരണം. കിലുക്കത്തിന്റെ ഡേറ്റ് നിശ്ചയിച്ച സമയത്ത് പിന്മാറേണ്ടിവന്നു. പകരം ജഗതിയെ കണ്ട് സംസാരിച്ചു.

ഓടി നടന്നഭിനയിക്കുന്ന ജഗതിയോട് മുപ്പതു ദിവസമാണ് തുടര്‍ച്ചയായി പ്രിയന്‍ ചോദിച്ചത്. ആദ്യമാണ് ഇത്രയും ദിവസത്തെ ഡേറ്റ് ഒരു സിനിമയ്ക്ക് ജഗതി ഒരുമിച്ചു കൊടുക്കുന്നത്. മദ്രാസിലെ കോദണ്ഡപാണി സ്റ്റുഡിയോയിലായിരുന്നു പൂജ. ചലച്ചിത്രരംഗത്തെ ഒട്ടുമിക്ക നിര്‍മാതാക്കളും സംവിധായകരും പങ്കെടുത്ത ചടങ്ങില്‍ ബിച്ചു തിരുമല എഴുതി എസ് പി വെങ്കിടേഷ് ഈണമിട്ട ഗാനങ്ങളുടെ റെക്കോഡിങ്ങും നടന്നു.


ഊട്ടിയായിരുന്നു ലൊക്കേഷന്‍. മാര്‍ച്ചില്‍ ഷൂട്ടിങ് തുടങ്ങാന്‍ നിശ്ചയിച്ചു. ഇതിനിടെ ചില പ്രത്യേക കാരണങ്ങളാല്‍ അമല പിന്‍മാറി. പകരം രേവതി വന്നു. തിലകന്‍, ഇന്നസെന്റ്, മുരളി, ദേവന്‍, ഗണേഷ്, രാഗിണി, സീനത്ത്, ശ്യാമ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന താരങ്ങള്‍.ഊട്ടിയില്‍ ഷൂട്ടിംഗ് തുടങ്ങി. ഫേണ്‍ഹില്‍ പാലസ് എന്ന പ്രൗഢഗംഭീരമായ ഹോട്ടലായിരുന്നു പ്രധാന ലൊക്കേഷന്‍. തിലകന്റെ വീടും മറ്റും ചിത്രീകരിച്ചിരുന്നത് ഇവിടെയാണ്.


ജഗദീഷിനെ ഒരു പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ചിരുന്നു. ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫറുടെ വേഷം. പക്ഷേ, എഡിറ്റിങ് സമയത്ത് ചിത്രത്തിന് നീളം കൂടിപ്പോയെന്ന കാരണത്താല്‍ മുറിച്ചു മാറ്റിയത് ജഗദീഷിന്റെ വേഷമായിരുന്നു. എസ്. കുമാര്‍ ആയിരുന്നു ഛായാഗ്രാഹകന്‍. ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ തന്നെ പടം ഹിറ്റാകുമെന്ന കാര്യത്തില്‍ പ്രിയനോ ചിത്രത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കോ യാതൊരു സംശയവുമില്ലായിരുന്നു.കിലുക്കം തിയേറ്ററിലെത്തി. ആദ്യദിവസം തന്നെ പ്രിയന്‍ അറിഞ്ഞു തിയേറ്ററില്‍ നിലയ്ക്കാത്ത കൈയടി, ചിരി,ബഹളം, ആഘോഷം, ഒരു സംശയവും വേണ്ട, പടം സൂപ്പര്‍ ഹിറ്റ് തന്നെ.


ആ വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ സത്യമായി. കിലുക്കം സൂപ്പര്‍ ഹിറ്റായി. മുപ്പതു റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് 50 ദിവസം കൊണ്ട് ലഭിച്ച ഗ്രോസ് കളക്ഷന്‍ അമ്പരപ്പിക്കുന്നതായിരുന്നു. ഒരു കോടി അമ്പത്തിയൊന്‍പതു ലക്ഷം. മലയാള സിനിമ ആദ്യമായി ബോക്‌സോഫീസില്‍ കോടിയുടെ കടമ്പ കടന്നു. കിലുക്കത്തിലൂടെ കിലുങ്ങിയ കോടികള്‍ കണ്ട് സിനിമാക്കാര്‍ അമ്പരന്നു.

അതുകണ്ട് പ്രേക്ഷകരും അമ്പരന്നു. റിലീസ് കേന്ദ്രങ്ങളില്‍ 365 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച കിലുക്കത്തെ അവാര്‍ഡുകളുടെ കാര്യത്തിലും തോല്പിക്കാന്‍ മറ്റൊരു ചിത്രമില്ലായിരുന്നു. ഏഴു സംസ്ഥാന അവാര്‍ഡുകളാണ് കിലുക്കം നേടിയത് – മികച്ച നടന്‍ മോഹന്‍ലാല്‍, മികച്ച രണ്ടാമത്തെ നടന്‍ ജഗതി ശ്രീകുമാര്‍, മികച്ച ഗായകന്‍ എം.ജി. ശ്രീകുമാര്‍, മികച്ച ക്യാമറാമാന്‍ എസ് കുമാര്‍, മികച്ച എഡിറ്റര്‍ എന്‍ ഗോപാലകൃഷ്ണന്‍. ബിച്ചുതിരുമല എഴുതിയ എസ്.പി.വെങ്കിടേഷ് ഈണമിട്ട ഗാനങ്ങള്‍ ചിത്രത്തിന്റെ വിജയത്തില്‍ വലിയൊരു പങ്കു വഹിച്ചു. പ്രത്യേകിച്ച് എം.ജി. ശ്രീകുമാര്‍ പാടിയ കിലുകില്‍ പമ്പരം എന്നു തുടങ്ങുന്ന താരാട്ട് ഇന്നും ഹിറ്റാണ്. സംവിധായകന്‍ പ്രിയദര്‍ശന് നഷ്ടപ്പെട്ട പേര് തിരിച്ചുകിട്ടിയെന്നു മാത്രമല്ല, സംവിധായകനെന്ന നിലയില്‍ പ്രിയന്‍ ആദരിക്കപ്പെട്ടതും ഈ ചിത്രത്തോടെയാണ്.


പ്രിയദര്‍ശന്റെ രണ്ടാം വരവ് തുടങ്ങിയത് ഇവിടെ യാണ്. മലയാള സിനിമയില്‍ പൂര്‍വ്വാധികം ശക്തിയോടെ പ്രിയന്‍ വരും എന്ന് മനസ്‌സിലായപ്പോള്‍ തള്ളിപ്പറഞ്ഞവര്‍ പോലും പ്രിയനരികിലെത്തി. പ്രിയന്റെ വിശ്രമത്തിലായിരുന്ന ടെലിഫോണ്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. കണ്ടിട്ടും കാണാതെ പോയ പല വമ്പമാരും പ്രിയന്റെയരികിലെത്തി."കിലുക്കം" മലയാളസിനിമയില്‍ സൃഷ്ടിച്ച വിജയം സംസാരമായി. അതോടെ പ്രിയനെ തിരക്കി ധാരാളം നിര്‍മ്മാതാക്കള്‍ വന്നു. സിനിമയെ ഇനി മുതല്‍ സീരിയസായി മാത്രം കാണാന്‍ പക്ഷേ പ്രിയന്‍ തീരുമാനിച്ചിരുന്നു.

നിര്‍മ്മാതാക്കള്‍ ക്യൂ നിന്നെങ്കിലും ആരുടെ സിനിമ ചെയ്യണം, ചെയ്യേണ്ട എന്ന കാര്യത്തില്‍ പ്രിയന് വ്യക്തമായ തീരുമാനമുണ്ടായിരുന്നു. സ്വന്തം അനുഭവങ്ങള്‍ സമ്മാനിച്ച തീരുമാനം. മലയാള സിനിമയില്‍ ഇരിപ്പിടം നഷ്ടപ്പെട്ട പ്രിയന് അന്യഭാഷയിലേയ്ക്ക് ഇടത്താവളം ലഭിച്ചു. പ്രിയനും ലിസിയും തമ്മിലുള്ള വിവാഹശേഷം  പ്രിയന്‍ ആദ്യമെടുത്ത ചിത്രമായിരുന്നു കിലുക്കം. പ്രിയന്റെ ജീവിതത്തില്‍ ലിസി ഭാഗ്യം കൊണ്ടുവന്നു എന്ന് എല്ലാവരും വാഴ്ത്തി. തന്റെ സ്ഥിരം ടീമിനെ പൊളിച്ചുമാറ്റി പുതിയ ടീമിനെ കൊണ്ടുവരാനും പ്രിയന്‍ തിരുമാനിച്ചു. കിലുക്കം സമ്മാനിച്ച വിജയം ഗുഡ്‌നൈറ്റ് മോഹനനെ വലിയ സന്തോഷത്തിലാക്കി. തല്ക്കാലം കോമഡി വിടാന്‍ പ്രിയന്‍ തീരുമാനിച്ചു.

 25 th Anniversary of Malayalam movie Kilukkam

എണ്‍പതിന്റെ നിറവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍

03 Jul, 2021

ലോകസിനിമയില്‍ മലയാളത്തെ അടയാളപ്പെടുത്തിയ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ഗോപാലകൃഷ്ണന്‍ 80ന്റെ നിറവില്‍. സ്വയംവരം മുതല്‍ പിന്നെയും വരെയുള്ള അദ്ദേഹത്തിന്റെസിനിമകളാണ് മലയാള സിനിമയ്ക്ക് പുതുപാത സമ്മാനിച്ചത്. മലയാള സിനിമയുടെ ശൈശവവും ബാല്യവും അടൂരിന്റെ ബാല്യ കാലവും ഏറെക്കുറേ കടന്നുപോയത് ഒരേ കാലയളവിലാണെന്ന് വിശേഷിപ്പിക്കാം. മലയാള സിനിമയുടെ ചരിത്രഘട്ടങ്ങള്‍ക്ക് സാക്ഷിയാകാനും അടൂരിന് സാധിച്ചു.നാടകത്തെ ഭ്രാന്തമായി സ്നേഹിക്കുകയും ഒടുവില്‍ ചലച്ചിത്ര കലയില്‍ തന്റെ മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂരിന്റെ സൃഷ്ടികള്‍ കേരള സമൂഹത്തിന്റെ പരിണാമഘട്ടങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram