മലയാള സിനിമ 2017 ഫസ്റ്റ് ഹാഫ് : മികച്ച 10 ചിത്രങ്ങള്‍

Posted by Farsana Jaleel, 29 Jun, 2017

2017..... ഈ വര്‍ഷം മലയാളികള്‍ക്ക് ആഘോഷിക്കാന്‍ കൈനിറയെ ചിത്രങ്ങളുണ്ടായി. ടേക്ക് ഓഫ് മുതല്‍ രാമന്റെ ഏദന്‍ തോട്ടം വരെയുള്ള ചിത്രങ്ങള്‍ മലയാള സിനിമയുടെ ആദ്യ പകുതിയില്‍ ഇടംപിടിച്ചു. ടേക്ക് ഓഫ്, മ ചു , ദ ഗ്രേറ്റ് ഫാദര്‍, സഖാവ്, കെയര്‍ ഓഫ് സൈറാ ബാനു, അങ്കമാലി ഡയറീസ്, രക്ഷാധികാരി ബൈജു, ഗോദ, വീരം, രാമന്റെ ഏദന്‍ തോട്ടം എന്നീ ചിത്രങ്ങളാണ് 2017 ആദ്യ പകുതി പിന്നിടുമ്പോള്‍ മലയാളികള്‍ക്ക് ലഭിച്ച മികച്ച 10 ചിത്രങ്ങള്‍

1. ടേക്ക് ഓഫ്

പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്റെ കന്നി സംവിധാന സംരംഭത്തില്‍ പിറന്ന ചിത്രം. മികച്ച കഥ..........മികവുറ്റ കഥാപാത്രങ്ങള്‍........കൃത്രിമത്തിന്റെ കലര്‍പ്പില്ലാത്ത പച്ചയായ കഥാപാത്രങ്ങള്‍.....എന്നൊക്കെ ടേക്ക് ഓഫിനെ ഒറ്റ വാചകത്തില്‍ നിര്‍വ്വചിക്കാം. 2014ലെ ആഭ്യന്തര യുദ്ധകാലത്ത് ഇറാക്കില്‍ കുടുങ്ങിയ 19 നഴ്‌സുമാരെ നാട്ടിലെത്തിക്കുന്നതായി ബന്ധപ്പെട്ടാണ് ചിത്രപശ്ചാത്തലം. പി.വി.ഷാജികുമാറിന്റെ തിരക്കഥയില്‍ ആന്റോ ജോസഫ്, ഷെബിന്‍ ബക്കര്‍ മേഘ രാജേഷ് എന്നിവരാണ് നിര്‍മ്മാണം.

2. മ ചു ക

പശുപതി, പ്രതാപ് പോത്തന്‍ ജനനി അയ്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജയന്‍ വന്നേരി ഒരുക്കിയ മലയാളം-തമിഴ് ബൈലിംഗല്‍ സൈക്കോളജിക്കല്‍ ത്രില്ലറാണ് മ ചു ക. മണിക്കോത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് കുളിര്‍മയാണ് നിര്‍മ്മാണം. ആഴത്തില്‍ മുറിവ് എന്നര്‍ത്ഥമുള്ള മചുക എന്ന ബ്രസേലിയന്‍ വാക്കിനെ മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളുടെ ചുരുക്കെഴുത്തായി ചിത്രത്തില്‍ പരിചയപ്പെടുത്തുന്നത്. വിജനമായ സ്ഥലത്ത് അവിചാരിചമായി കണ്ടുമുട്ടുന്ന രണ്ടുപേര്‍.......അവര്‍ ഒന്നിച്ച് 12 മണിക്കൂറോളം ചിലവിടുന്നതും അതിനിടയില്‍ അവര്‍ക്കിടയില്‍ നടക്കുന്ന കാര്യങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥ.

3. ദ ഗ്രേറ്റ് ഫാദര്‍

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ആര്യ, പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവരുടെ നിര്‍മ്മാണത്തില്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഹനീഫ് അദാനിയുടെ സംവിധാനത്തില്‍ പിറന്ന ചിത്രം. ഡോവിഡ് നൈനാന്റെയും കുടുംബത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ മകള്‍ സാറയും അച്ഛന്‍ ഡേവിഡും തമ്മിലുള്ള ബന്ധവും ഡേവിഡിന്റെ കുടുംബത്തില്‍ നടക്കുന്നൊരു സംഭവവും അതിന്റെ കാരണങ്ങള്‍ തേടി പോകുന്നതുമാണ് ചിത്രപശ്ചാത്തലം. ചിത്രത്തില്‍ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗറ്റപ്പും ശ്രദ്ധേയമാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി സ്‌നേഹയും മകളായി ബേബി അനിഘയുമാണ് വേഷമിട്ടത്.

4. സഖാവ്

സിദ്ധാര്‍ത്ഥ് ശിവ നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി കമ്മ്യൂണിസ്റ്റ് പച്ചയില്‍ ഒരുക്കിയ ചിത്രം. വിപ്ലവഗാനത്തോടെ തുടങ്ങുന്ന ചിത്രത്തില്‍ വി.എസ്സും, കോടിയേരി ബാലകൃഷ്ണനും, കൃഷ്ണപിള്ളുയുമൊക്കെയുണ്ട്. സഖാവ് കൃഷ്ണന്‍ എന്ന പഴയകാല രാഷ്ടിരീയ പ്രവര്‍ത്തകന്റെ കഥയിലേയ്ക്കാണ് ചിത്രം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. പുതുതലമുറയ്ക്ക് പ്രചോദനമാകുന്ന കഥാപാത്രത്തിലൂടെ നല്ലൊരു സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥി, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

5. കെയര്‍ ഓഫ് സൈറാ ബാനു

മഞ്ജു വാര്യര്‍, അമല അക്കിനേനി, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്രകഥാപാത്രങ്ങാളി ഒരുക്കി ആന്റണി സോണി ഒരുക്കിയ ചിത്രം. പോസ്റ്റ് വുമനായാണ് മഞ്ജു ചിത്രത്തിലെത്തുന്നത്. മേല്‍വിലാസക്കാര്‍ക്ക് കത്തും മറ്റും കൊടുക്കുന്ന മഞ്ജുവിന്റെ കഥാപാത്രമായ സൈറാ ബാനുവിന് സ്വന്തമായൊരു മേല്‍വിലാസമില്ല എന്നതാണ് പ്രത്യേകത. മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒരു അമ്മ നടത്തുന്ന ഒറ്റയാന്‍ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

6. അങ്കമാലി ഡയറീസ്

86 പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം. ചിത്രത്തില്‍ പെപ്പെ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ചില നിമിഷങ്ങളാണ് അങ്കമാലി ഡയറീസ്. പ്രണയവും വിവാഹവും ജീവിതവും കേസും കോടതിയും ഒത്തുതീര്‍പ്പുമൊക്കെയുള്ള ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രം.

7. രക്ഷാധികാരി ബൈജു

ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗ്രാമീണ് നന്മകള്‍ നിറഞ്ഞ ചിത്രമാണ് രക്ഷാധികാരി ബൈജു. കഥ പറഞ്ഞ് ഫലിപ്പിക്കാനാവാത്ത കണ്ടനുഭവിക്കേണ്ട ദൃശ്യാവിഷ്‌കാരമാണ് ചിത്രം. സമപ്രായക്കാര്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോഴും മകളുടെ പ്രായമുള്ള കുട്ടികള്‍ക്കൊപ്പം കളിച്ചു നടക്കുന്ന നാട്ടിലുള്ളവരുടെ സുഹൃത്തും വഴികാട്ടിയുമായ കഥാപാത്രത്തിലൂടെ ചിത്രം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.

8. ഗോദ

ടൊവിനോ തോമസ് വാമിഖ ഗബ്ബ എന്നിവരെ നായികാനായകന്‍മാരാക്കി ബേസില്‍ ജോസഫ് ഒരുക്കിയ ഒരു എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഗോദ. പരിചിതമല്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തില്‍ ചെറിയ തമാശകളുള്ള ഒരു സ്‌പോര്‍ട്‌സ് ചിത്രം. ഗുസ്തി എന്ന കായികവിനോദം ലഹരിപോലെ പടര്‍ന്നു പന്തലിച്ച മല്ലന്‍മാരുടെ നാട്ടിലേയക്കാണ് ചിത്രം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.

9. വീരം

വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത ദുരന്ത നാടം മാക്ബത്തും വടക്കന്‍പാട്ടിലെ ചന്തുവിനെയും ഇടകലര്‍ത്തി ജയരാജ് ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രം. മാക്ബത്തിനെ മലയാളീകരിക്കുന്ന വീരത്തില്‍ മുഖ്യകഥാപാത്രമായ ചന്തുവായി എത്തുന്നത് കുനാല്‍ കപൂറാണ്. മാക്ബത്തിലെ പോലെ ചതിയുടെ ഫലമായി ദുരന്ത പര്യവസാനത്തോടു കൂടിയാണ് ചിത്രം അവസാനിക്കുന്നത്.

10. രാമന്റെ ഏദന്‍തോട്ടം

കുഞ്ചാക്കോ ബോബനെയും അനുസിത്താരയെയും നായികാനായകന്‍മാരാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും നിര്‍മ്മാണവും സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം. ജപ്പാനീസ് ബൊട്ടാണിസ്റ്റായ അകിര മിയാകിയുടെ ജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കുന്ന ചിത്രത്തില്‍ രാമന്‍ മേനോനായി കുഞ്ചാക്കോ ബോബനും മാലിനിയായി അനു സിത്താരയും എത്തുന്നുണ്ട്. ഒരു ഉല്ലാസ യാത്രയ്ക്കിടയില്‍ മാലിനി കുടുംബത്തോടൊപ്പം ഏദന്‍ തോട്ടത്തിലേയ്ക്ക് ചെന്നപ്പോള്‍ അവിടെ വെച്ച് അവിചാരിതമായി രാമെ കണ്ടുമുട്ടുന്നതും അവര്‍ തമ്മില്‍ ഉണ്ടാകുന്ന സ്‌നേഹവും ആത്മബന്ധവും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളിലേയ്ക്കാണ് ചിത്രം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.

loading...
NEW GEN

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.

Gangnam Style is no longer the most-watched video on YouTube

Theres a new record-breaking, most-watched YouTube video ? Wiz Khalifa and Charlie Puth?s ?See You Again.? PSYs song had been on top for the past five years, taking over from Justin Bieber?s ?Baby? in November 2012. Both artists are