മലയാള സിനിമ 2017 ഫസ്റ്റ് ഹാഫ് : മികച്ച 10 ഗാനങ്ങള്‍

Posted by Farsana Jaleel, 27 Jun, 2017

2017 ആദ്യ പകുതി പിന്നിടുമ്പോള്‍ മലയാളികള്‍ക്കും മലയാളി പ്രേക്ഷകര്‍ക്കും ആസ്വദിക്കാനും ഓര്‍ത്തിരിക്കാനും മൂളാനും കൈനിറയെ ഗാനങ്ങളുണ്ട്. ഗ്രേറ്റ് ഫാദര്‍ മുതല്‍ അങ്കമാലി ഡയറീലിസിലെ ഗാനങ്ങള്‍ വരെ മികച്ച ഗാനങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ടൊവിനോ തോമസ് എന്നിവരുടെ ചിത്രങ്ങളായ ദ ഗ്രേറ്റ് ഫാദര്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ജോമോന്റെ സുവിശേഷങ്ങള്‍, സി.ഐ.എ, ടേക്ക് ഓഫ്, ഒരു മെക്‌സിക്കന്‍ അപാരത, ഹണി ബീ 2, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് മികച്ച പത്തില്‍ സ്ഥാനമുറപ്പിച്ചത്.

അതില്‍ ആദ്യം പൃഥ്വിരാജിന്റെ എസ്രയിലെ ലൈലാകമേ എന്നു തുടങ്ങുന്ന ഗാനമാണ്. ജോമോന്റെ സുവിശേഷങ്ങളിലെ നോക്കി നോക്കിയും, ടേക്ക് ഓഫിലെ മുഹബ്ബത്തേന്‍ എന്നു തുടങ്ങുന്ന ഗാനവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ദുല്‍ഖറിന്റെ സി.ഐ.എയിലെ കേരള മണ്ണിലെ എന്ന് തുടങ്ങുന്ന ഗാനത്തെ പിന്നിലാക്കി പുതുമുഖ താരങ്ങളുടെ അങ്കമാലി ഡയറീസിലെ ഡൊ നൈന എന്നു തുടങ്ങുന്ന ഗാനം ആദ്യ അഞ്ചില്‍ നിലയുറപ്പിച്ചു. മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിലെ കോ കോ കോഴിയാണ് പട്ടികയില്‍ പത്താമത്.

1. ലൈലാകമേ......പൂ ചൂടുമോ (എസ്ര)
പൃഥ്വിരാജിനെയും പ്രിയ ആനന്ദിനെയും നായികാ നായകന്‍മാരാക്കി ജയകൃഷ്ണന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ എസ്രയിലെ ഗാനമാണിത്. രാഹുരാജിന്റെ സംഗീതത്തില്‍ ഹരിചരനാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.


2.നോക്കി നോക്കി നോക്കി നിന്നു (ജോമോന്റെ വിശേഷങ്ങള്‍)
ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ ഗാനമാണിത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗറിന്റെ സംഗീതത്തില്‍ അഭയ് ജോദ്പുര്‍കറും മെറിന്‍ ഗ്രിഗറിയും ചേര്‍ന്നാണ് ഈണം പകര്‍ന്നിരിക്കുന്നത്.



3. മുഹബ്ബത്തിന്‍ ഇശലുകളോ....... (ടേക്ക് ഓഫ്)
പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത് ടേക്ക് ഓഫിലെ ഗാനമാണിത്. ബി.കെ.ഹരിനായണന്റെ വരികള്‍ക്ക് ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ ഗോപി സുന്ദര്‍, ദിവ്യ എസ് മേനോനും, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂറും ചേര്‍ന്നാണ് ഈ മനോഹര ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്.



4. മധു മധു മധുമതിയേ (സഖാവ്)
സിദ്ധാര്‍ത്ഥ് ശിവ നിവന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിലെ ഗാനമാണിത്. ചിത്രം പോലെ തന്നെ രാഷ്ട്രീയ ജീവിതത്തിനിടയിലെ പ്രണയ നിമിഷങ്ങള്‍ കോര്‍ത്തു കൊണ്ടുള്ള ആവേശഭരിതമാര്‍ന്ന പ്രണയ ഗാനമാണിത്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ ശ്രീകുമാര്‍ വക്കിയിലും പ്രീതി പിള്ളയും ചേര്‍ന്നാണ് മധു മധു മധുമതിയേ ആലപിച്ചിരിക്കുന്നത്.



5. ഡു നൈനാ.......ഡു നൈനാ പരിന്തേ (അങ്കമാലി ഡയറീസ്)
അറുപതോളം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പുതുമയാര്‍ന്നൊരു പ്രണയ ഗാനമാണിത്. പ്രീതി പിള്ളയുടെ വരികള്‍ക്ക് പ്രശാന്ത് പിള്ളയുടെ സംവിധാനത്തില്‍ ശ്രീകുമാര്‍ വക്കിയില്‍ പാടിയ ഗാനമാണിത്.




6. പുന്നമട കായല്‍.......ഈ കുട്ടനാടന്‍ കായല്‍ (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍)
മോഹന്‍ലാലിനെയും മീനയെയും നായികാ നായകന്‍മാരാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിലെ മനോഹരമായൊരു വഞ്ചിപ്പാട്ടാണിത്. മധു വാസുദേവിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്റെ സംഗീതത്തില്‍ ജിഥിന്‍ രാജ് പാടിയ ഗാനമാണിത്.


 

7. കലിപ്പ് കട്ടക്കലിപ്പ് (ഒരു മെക്‌സിക്കന്‍ അപാരത)
എഴുപതുകളിലെ ക്യാമ്പസുകള്‍ പശ്ചാത്തലമാക്കി ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ടോം ഇമ്മട്ടി ഒരുക്കിയ രാഷ്ട്രീയ സാമൂഹ്യ ചിത്രമായ ഒരു മെക്‌സിക്കന്‍ അപാരതയിലെ ചോര തിളക്കും തീപ്പൊരി ഗാനമാണിത്. ടോം ഇമ്മട്ടിയുടെ തന്നെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പയുടെ സംഗീതത്തില്‍ മണികണ്ഠ അയ്യപ്പനും അരുണ്‍രാജ കാമരാജും ചേര്‍ന്നാലപിച്ച കട്ടക്കലിപ്പ് ഗാനമാണിത്.


8. കേരള മണ്ണിനായി ഉയിരു ചിന്തിയ.... (സി.ഐ.എ)
അമല്‍ നീരദ് ദുല്‍ഖര്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കി പ്രണയ പശ്ചാത്തലത്തിലൊരുക്കിയ രാഷ്ട്രീയ സിനിമയിലെ വിപ്ലവ ഗാനമാണിത്. അതോടൊപ്പം ദുല്‍ഖര്‍ തന്നെ പാടി അഭിനയിച്ച ഗാനം എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറുടെ സംഗീതത്തില്‍ ദുല്‍ഖര്‍ സല്‍മാനും, വൈക്കം വിജയലക്ഷ്മിയും, ജി.ശ്രീരാമും ചേര്‍ന്നാലപിച്ച വിപ്ലവ ഗാനമാണിത്.


 

9. നുമ്മടെ കൊച്ചി (ഹണി ബീ 2)
ഭാവനയെയും ആസിഫ് അലിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത് കോമഡി ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ഹണി ബീ 2 വിലെ കോമഡി ഗാനമാണിത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ദീപക് ദേവിന്റെ സംഗീതത്തില്‍ പീതാംബര്‍ മേനോനും തോപ്പില്‍ ആന്റോയും ചേര്‍ന്നാലപിച്ച ഗാനമാണിത്.




10. കൊ കൊ കോഴി (ദ ഗ്രേറ്റ് ഫാദര്‍)
ഹനീഫ് അദാനി മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ സ്‌കൂള്‍ പശ്ചത്തലത്തിലുള്ളൊരു കുട്ടികളുടെ ഗാനമാണിത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറുടെ സംഗീത്തില്‍ നക്ഷത്രയും പ്രാര്‍ത്ഥനയും ചേര്‍ന്നാലപിച്ച ഗാനമാണിത്.

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin