മികച്ച പ്രതികരണം പക്ഷേ ബോക്സ് ഓഫീസിൽ തകർച്ച; മഞ്ജുവിന് ഹിറ്റ്, ഗൂഢാലോചന എത്തി.

Posted by Deepak Mohan, 08 Nov, 2017

മോഹൻലാൽ - ഉണ്ണികൃഷ്ണൻ ടീമിന്റെ "വില്ലൻ" പ്രദർശനം തുടരുന്നു. ചിത്രം ആദ്യ ദിനം ഗ്രോസ് റെക്കോർഡ് നേടിയിരുന്നു. 4.91 കോടി രൂപയാണ് ഒരു ദിനം പിന്നിടുമ്പോള്‍ വില്ലന്‍ വാരിക്കൂട്ടിയത്. ചിത്രത്തോടടുത്ത വൃത്തങ്ങളില്‍ നിന്നും ലഭ്യമായ റിപ്പോര്‍ട്ടാണിത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷനാണ് 30 കോടിയോളം രൂപ മുതല്‍ മുടക്കില്‍ ഒരുക്കിയ വില്ലന്‍ നേടിയത്. 16 ദിവസത്തെ വില്ലൻ ബോക്സ് ഓഫീസ് കളക്ഷൻ 15.12കോടിയാണ്. യു എ യി ബോക്സ് ഓഫീസിൽ വില്ലൻ മൂന്നു ദിവസം കൊണ്ട് രണ്ടു കോടി ഗ്രോസ് നേടി. വില്ലന് വില്ലനായി തമിഴ് റോക്കേഴ്സ്. തമിഴ്നാട്ടില്‍ സിനിമകള്‍ ചോര്‍ത്തി ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നീക്കങ്ങള്‍ നടീനടന്മാരുടെ സംഘടന നേതാവ് കൂടിയായ വിശാല്‍ വില്ലനിൽ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. . ഈ വിരോധമാണ് വില്ലന്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കാന്‍ കാരണമെന്നും വാദമുണ്ട്. ചിത്രത്തിന്റെ കളക്ഷനെ ചെറിയ തോതിൽ വ്യാജൻ ബാധിച്ചിട്ടുണ്ട്.


തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഗൂഢാലോചന പ്രദർശനത്തിനെത്തി. നടനെന്ന നിലയില്‍ യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായ ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ തിരക്കഥ പ്രേക്ഷകരെ നിരാശരാക്കില്ല. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി എന്നിവരുടെ പ്രകടനം തിയേറ്ററില്‍ ചിരി പടര്‍ത്തുന്നു. നായികയായ നിരഞ്ജനയും അതിഥി വേഷത്തിലെത്തിയ മംമ്തയും തങ്ങളുടെ ഭാഗം ഭംഗിയാക്കിയപ്പോള്‍ നായകനായ ധ്യാന്‍ ശ്രീനിവാസന്‍ സ്വന്തം കഥാപാത്രത്തെ മനോഹരമാക്കി. ഭഗത് മാനുവല്‍ , വിഷ്ണു ഗോവിന്ദന്‍, അലെന്‍സിയര്‍ എന്നിവരും താരനിരയിലുണ്ട്. മൂന്നു ദിവസം കൊണ്ട് ചിത്രം രണ്ടു കോടി ഗ്രോസ് നേടി.


ഉല്ലാസ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, ജോൺ ജോസഫ് സംവിധാനം ചെയ്ത ഓവർ ടേക്ക് എന്നീ ചിത്രങ്ങൾ കഴിഞ്ഞ ആഴ്ച പ്രദർശനത്തിനെത്തി. രണ്ടു ചിത്രങ്ങളും സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ബോക്സ് ഓഫീസിൽ അധികം ചലനമുണ്ടാക്കാതെ ഈ ചിത്രങ്ങൾ മാഞ്ഞു പോകുമെന്നാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്ന അവലോകനം.


ദളപതി വിജയ് നായകനായ മെര്‍സല്‍ ആഗോള ഗ്രോസ് 225 കോടിയിലേക്ക്. ലോക വ്യാപകമായി 2200 സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന മെര്‍സല്‍ വിജയുടെ ആദ്യ 200 കോടി ബോക്സ് ഓഫീസ് ചിത്രമാണ്. കേരളത്തിൽ നിന്നും ചിത്രത്തിനു റെക്കോർഡ് കളക്ഷനാണ് ലഭിക്കുന്നത്. 16 ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്നും 21.35കോടി ഗ്രോസ് നേടി. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡും മെർസലിന് സ്വന്തം. വിക്രമിന്റെ "ഐ"യുടെ കളക്ഷൻ (20.05കോടി)യാണ് ഈ അറ്റ്ലി-വിജയ് ചിത്രം വെറും രണ്ടാഴ്ച്ച കൊണ്ട് തകർത്തത്.


ജയറാം നായകനായ ആകാശമിഠായിയ്ക്ക് നിരൂപക പ്രതികരണങ്ങൾ മധുരമായിരുന്നെങ്കിലും ബോക്സ് ഓഫീസിൽ കയ്പ്പായിരുന്നു ഫലം. ദുര്‍ബലമായ പ്രചരണം ചിത്രത്തിന്റെ കളക്ഷന് വിനയായി. രണ്ടാഴ്ച്ച ആഴ്ച പിന്നീടുമ്പോൾ ആകാശ മിഠായി 1.68 കോടി രൂപ ഗ്രോസ് നേടി. ജനപ്രിയ നടൻ ജയറാമിന്റെ ബോക്സ് ഓഫീസ് ഹിറ്റിനായി വീണ്ടും കാത്തിരിക്കാം.


നവാഗതസംവിധായകന്‍ ബിനു ഉലഹന്നാന്‍റെ "മെല്ലെ" ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. രാജേഷ് കണ്ണംകര സംവിധാനം ചെയ്ത വിശ്വവിഖ്യാതരായ പയ്യന്‍മാർ രണ്ടാം വാരത്തിലേക്ക് കടന്നു. ദീപക് , അജു വർഗീസ്, ഹരീഷ് കണാരന്‍, മനോജ് കെ.ജയന്‍, സുധി കോപ്പ, ദേവന്‍, താരുഷി എന്നിവരാണ് മുഖ്യ താരങ്ങൾ. കളക്ഷൻ ലഭ്യമല്ല.


ജനപ്രിയനായകൻ ദിലീപിന്റെ രാമലീല വിജയക്കുതിപ്പ് തുടരുന്നു. മലയാളത്തില്‍ അതിവേഗം 30 കോടി നേടുന്ന നാലാമത്തെ ചിത്രമായി മാറിയ രാമലീലയിലെ രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി ദിലീപിന്റെ പ്രകടനം ശ്രദ്ധേയം. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രമാണ് രാമലീല. നവാഗതനായ അരുൺ ഗോപിയുടേതാണ് സംവിധാനം. 36 ദിവസം കൊണ്ട് ചിത്രം 41.27 കോടി ഗ്രോസ് നേടി.


നീരജ് മാധവും അജു വര്‍ഗീസും നായകന്മാരായി എത്തിയ ലവകുശയ്ക്ക് നിരൂപകരും പ്രേക്ഷകരും സമ്മിശ്ര പ്രതികാരമാണ് നൽകിയത്. ഗിരീഷ് മനോ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥാകൃത്തും നീരജ് മാധവാണ്. ദീപ്തി സതിയും അതിഥി രവിയുമാണ് നായികമാര്‍. ബിജു മേനോനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മെർസൽ, വില്ലൻ എന്നീ ചിത്രങ്ങളുടെ വമ്പൻ റിലീസുകൾക്കിടയിൽ ലവകുശയ്ക്ക് മങ്ങൽ ഏറ്റു. 18 ദിവസം കൊണ്ട് 4.17 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ്.


പി. പത്മരാജന്‍ കഥാപാത്രമായി അരുൺ കുമാർ അരവിന്ദിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായ "കാറ്റ്" നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വിജയം കണ്ടില്ല. മെർസൽ പോലെയുള്ള മറ്റു വമ്പൻ റിലീസുകളും, പ്രചരണ വീഴ്ചയും കാറ്റിന്റെ ബോക്സ് ഓഫീസിനു തിരിച്ചടിയായി. മൂന്നു ആഴ്ച കൊണ്ട് അഞ്ചു കോടിയാണ് ചിത്രത്തിന്റെ ഗ്രോസ്. അടുത്ത കാലത്ത് ഇറങ്ങി ഏറ്റവും മികച്ച നിരൂപക പ്രശംസ നേടിയ ചിത്രങ്ങളായ കാറ്റും ക്രോസ് റോഡും മിക്ക പ്രദർശന ശാലകളിൽ നിന്നും പിൻവാങ്ങി.


മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാത, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പറവ എന്നീ ചിത്രങ്ങളും ഭേദപെ്പട്ട കളക്ഷന്‍ നേടി തുടരുന്നു. 36 ദിവസം കൊണ്ട് മഞ്ജു വാര്യർ ചിത്രം ഏഴുകോടി ഗ്രോസ് നേടി ഹിറ്റ് ചാർട്ടിൽ ഇടം നേടി. സൗബിൻ ഷഹീർ സംവിധാനം ചെയ്ത മെഗാ ഹിറ്റ് "പറവ"യ്ക്ക് 45 ദിവസം കൊണ്ട് 25.18കോടി ഗ്രോസ് ലഭിച്ചു.


ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോ പ്രതീക്ഷിച്ച വിജയം നേടിയില്ല. ദുല്‍ഖറിന്റെ പ്രകടനം ശ്രദ്ധേയം. ആര്‍തി വെങ്കിടേഷ്, സായി ധന്‍സിക, ദീപ്തി സതി, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് നായികമാര്‍. 25 ദിവസം കൊണ്ട് ചിത്രം 14.07കോടി ഗ്രോസ് നേടി. ദുൽഖറിന്റെ താരപ്രഭയിൽ ലഭിച്ച ആദ്യ വാര കളക്ഷൻ ഒഴിച്ചാൽ പിന്നീട് ചിത്രം ബോക്സ് ഓഫീസിൽ ഇഴയുകയായിരുന്നു.

 

ബിജു മേനോനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ഷെര്‍ലക് ടോംസ് മുഖ്യ കേന്ദ്രങ്ങളിൽ പ്രദർശനം അവസാനിപ്പിച്ചു. 12 കോടി രൂപയാണ് ടോംസിന്റെ ഗ്രോസ് കളക്ഷന്‍.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram