പുത്തന്‍തോപ്പിലെ ഗുണ്ടകളുമായി ദം

Posted by Nakul V G, 26 Jul, 2016

പുത്തന്‍തോപ്പിലെ ഗുണ്ടകള്‍..
മലയാളത്തില്‍ അധോലോക  ഗുണ്ടാ സംഘങ്ങളുടെ കഥ പറയുന്ന ഭൂരിപക്ഷം ചിത്രങ്ങളുടെയും പശ്ചാത്തലം കൊച്ചിയാണ്. മമ്മൂട്ടിയും, മോഹന്‍ലാലും, ദീലീപും, ജയറാമും, സുരേഷ് ഗോപിയും പൃഥ്വിരാജും തുടങ്ങി ദുല്‍ക്കര്‍ വരെയുള്ള താരങ്ങള്‍ നായകന്‍മാരായ ധാരാളം ഗ്യാംഗ്സ്റ്റര്‍ ചിത്രങ്ങള്‍ കൊച്ചിയുടെ പശ്ചാത്തലത്തില്‍ വന്നു. എന്നാല്‍ ഈ പശ്ചാത്തലം വിട്ട് വേറിട്ട ഒരു ഗ്യാംഗ്സ്റ്റര്‍ ചിത്രം അണിയറയില്‍ പൂര്‍ത്തിയാകുന്നു. ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ദം ആണ് തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുടെയും, അവരുടെ കുടിപ്പകയുടെയും കഥ പറയുന്നത്.

കല്യാണിസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനുറാമാണ് സംവിധായകന്‍. തിരക്കഥയും അദ്ദേഹത്തിന്‍റേതുതന്നെ. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ ദമ്മില്‍ പ്രാധാന്യമുള്ളൊരു കഥാപാത്രമായി ലാലും എത്തുന്നു. പുത്തന്‍ തോപ്പ് കോളനിയെന്ന സാങ്കല്‍പ്പിക ഇടമാണ് പശ്ചാത്തലം.

ഷൈന്‍ ആന്‍റണി
ആന്‍റണി എന്ന കഥാപാത്രമാണ് ഷൈന്‍ ടോം ചാക്കോയ്ക്ക്. ആന്‍റണി ഗുണ്ടയാണ്. നഗരത്തിലെ ഗുണ്ടാ നേതാവായ സേവ്യറിന്‍െറ വലം കൈ. അനാഥന്‍. ഇളയ ഒരു സഹോദരന്‍ മാത്രമാണുള്ളത്. അനുജനെ പഠിപ്പിച്ച് നല്ള നിലയില്‍ എത്തിക്കണം എന്നാണാഗ്രഹം. അവനൊപ്പം എന്തിനും തയ്യാറായി ഒരു കൂട്ടം ചെറുപ്പക്കാരുണ്ട്. സേവ്യറിനു വേണ്ടി ആന്‍റണി മരിക്കാനും തയ്യാര്‍. അത്ര വിശ്വാസവും, സ്നേഹവുമാണവന് സേവ്യറിനോട്. സേവ്യറിന്‍റെ മകള്‍ ഷെറിനോട് ആന്‍റണിക്കു അഗാധമായ പ്രണയമുണ്ട്. അവള്‍ക്കും അവനെ ഇഷ്ടമാണ്. ഷൈന്‍ ടോം ചാക്കോയെ മലയാളി തിരിച്ചറിഞ്ഞത് രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ്. അബു എന്ന ഗുണ്ടയെയാണ് ഷൈന്‍ അവതരിപ്പിച്ചത്. ചെറിയ ചെറിയ ക്വട്ടേഷനുകളേറ്റെടുത്ത് നടത്തിയിരുന്ന അബു ഒടുവില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ളപ്പെട്ടു. എന്നാല്‍ അന്നയും റസൂലിലെയും അബുവില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ദമ്മിലെ ആന്‍റണി.

ലാല്‍ സേവ്യര്‍
ദമ്മില്‍ ലാല്‍ അവതരിപ്പിക്കുന്നത് സേവ്യറിനെയാണ്. പുത്തന്‍ തോപ്പ് കോളനിയുടെ നാഥന്‍. ഒരുകാലത്ത് നഗരം അടക്കിഭരിച്ച ഗുണ്ടയായിരുന്നു അയാള്‍. കാലക്രമേണ സേവ്യര്‍ ഗുണ്ടായിസം അവസാനിപ്പിച്ചു. എങ്കിലും പഴയ പ്രതാപത്തിന് യാതൊരു കുറവും വന്നില്ല. മാത്രമല്ല നഗരത്തില്‍ എന്ത് നടക്കണമെങ്കിലും സേവ്യറിന്‍െറ പിന്‍തുണ വേണം താനും. വലം കൈയ്യായ ആന്‍റണിയാണ് അയാളുടെ ശക്തി. സേവ്യറിനു വേണ്ടി കൊല്ളാനും ചാവാനും ആന്‍റണിയും ഗ്യാങ്ങും തയ്യാറാണ്. ഭാര്യയും, മകളുമാണയാളുടെ ലോകം. മമ്മൂട്ടി നായകനായ ബ്ളാക്കില്‍ ലാല്‍ അവതരിപ്പിച്ച അഡ്വക്കേറ്റ് ഡെവിന്‍ കാര്‍ലോസ് പടവീടന്‍ ഒരു ഗുണ്ടാനേതാവായിരുന്നു. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്ന ഡെവിള്‍ കാര്‍ലോസ് എന്ന വക്കീല്‍ ഒടുവില്‍ താന്‍ തന്നെ കൈപിടിച്ച് വളര്‍ത്തിയ ഗുണ്ടയാല്‍ കൊല്ളപ്പെടുന്നു. എന്നാല്‍ ഡെവിന്‍ കാര്‍ലോസുമായി സേവ്യറിന് വിദൂര ബന്ധം പോലുമില്ല.

ജൂബി ദത്തന്‍
നവാഗതനായ ജൂബി നൈനാനാണ് ദത്തന്‍ എന്ന പ്രതിനായകനാകുന്നത്. സേവ്യറിനൊപ്പം ചേര്‍ന്ന് വിശ്വസ്തരിലൊരാളായി വളര്‍ന്ന ദത്തന്‍ കുബുദ്ധികളിലൂടെ മറ്റൊരു അധോലോക രാജാവായി മാറി. ഇപ്പോള്‍ നഗരത്തിന്‍റെ നിയന്ത്രണത്തില്‍ അയാള്‍ക്കും പങ്കുണ്ട്. അധികാരകേന്ദ്രങ്ങളുമായി ദത്തന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നു. ഇടയ്ക്കിടെ ചില ആവശ്യങ്ങള്‍ക്ക് സേവ്യറിനെ സമീപിക്കാറുമുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ഒരേ മുഖത്തിലും ജൂബി വില്ലന്‍ വേഷത്തിലാണ്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തില്‍ ജൂബിയുടെ വേറിട്ട ഗറ്റപ്പ് ശ്രദ്ധേയമാണ്.

ശ്രിത ഷെറിന്‍
ഓര്‍ഡിനറിയിലൂടെ ശ്രദ്ധേയയായ ശ്രിത ശിവദാസാണ് ദമ്മിലെ നായിക. ലാല്‍ അവതരിപ്പിക്കുന്ന സേവ്യറിന്‍റെ മകള്‍ ഷെറിന്‍ എന്ന കഥാപാത്രം. ഓര്‍ഡിനറിക്ക് ശേഷം കെ എല്‍ തേര്‍ട്ടി ലോക്കല്‍ കോള്‍, വീപ്പിംഗ് ബോയ്സ് തുടങ്ങിയ ചിത്രങ്ങളില്‍ നായികയായ ശ്രിത ഇടയക്ക് സിനിമയില്‍ വിട്ടു നില്‍ക്കുകയായിരുന്നു. ശ്രിതയുടെ ശക്തമായ തിരിച്ചുവരവായിരിക്കും ദമ്മിലെ ഷെറിന്‍.

ജോജു മനോജ് നമ്പൂതിരി
എസ്. പി മനോജ് നമ്പൂതിരി എന്ന കഥാപാത്രത്തെ ജോജു ജോര്‍ജ്ജ് അവതരിപ്പിക്കുന്നു. നഗരത്തിലെ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തേയാണ് മനോജ് ഇവിടെയെത്തിത്. സത്യസന്ധനും, നീതിയുക്തനുമായ ഓഫീസറാണയാള്‍. പതിയെപ്പതിയെ അയാള്‍ ഗുണ്ടകളുടെയും, അധോലോക രാജാക്കന്‍മാരുടെയും ഉറക്കം കെടുത്തുന്നു. അയാള്‍ക്ക് പിന്‍തുണയുമായി ഡിപ്പാര്‍ട്ട്മെന്‍റിലെ ചിലര്‍കൂടി എത്തുന്നതോടെ പൊലീസ് - ഗുണ്ട പോരാട്ടം കടുക്കുന്നു. ആക്ഷന്‍ ഹീറോ ബിജുവില്‍ മിനി എന്ന സരസനായ പൊലീസ് കോണ്‍സ്റ്റബിളായി ജോജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മുന്‍പും പൊലീസ് വേഷങ്ങള്‍ ചിലത് ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഹീറോ പരിവേഷമുള്ള ഒരു മുഴുന്നീള പൊലീസ് വേഷത്തില്‍ ജോജു എത്തുന്നത്.

ബിനീഷിന്‍റെ ഞണ്ട്
വിജയ് നായകനായ തെരിയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ ബിനീഷ് ബാസ്റ്റിന്‍ ഞണ്ട് എന്ന കഥാപാത്രമാകുന്നു. ആന്‍റണിയുടെ വിശ്വസ്തനും, സേവ്യറിന്‍റെ സംഘാംഗവുമാണ് ഞണ്ട്. ബിനീഷിന്‍റെ ആദ്യ മുളുനീള വേഷമാണ് ഇത്.

സുധിയുടെ രംഗന്‍
മലയാളത്തിലെ ഏറ്റവും പുതിയ തലമുറയിലെ താരങ്ങളില്‍ ക്യാരക്ടര്‍ വേഷങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുന്ന സുധീ കോപ്പ കവടിയാര്‍ രംഗന്‍ എന്ന വേഷത്തിലെത്തുന്നു. ലോക്കല്‍ ചട്ടമ്പിയായ രംഗന്‍ ആന്‍റണിയുടെ എതിര്‍ ചേരിയിലാണ്.

പാര്‍വ്വതിയുടെ അന്നാമ്മ
സേവ്യറിന്‍റെ ഭാര്യ അന്നമ്മയായി പാര്‍വ്വതിയും, ആന്‍റണിയുടെ അനിയന്‍ ടോമിയായി മാസ്റ്റര്‍ മിനോണും എത്തുന്നു. ഒപ്പം ചിരി മരുന്ന് വിതറാന്‍ ഫ്രീക്ക് രവിയായി നെല്‍സണും, മുസ്തഫയായി ഗോകുലനും, കാപ്പിരിയായി ലിമു ശങ്കറും, പലിശ വിന്‍സെന്‍റായി നോബിയും ദമ്മിലുണ്ട്.

മാസ് മസാല
പക്കാ മാസ് മസാല എന്‍റര്‍ടൈനറാണ് ദം. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കുന്ന ചിത്രം ത്രില്ളറാണ്. വന്‍താരനിരയും, മികച്ച സാങ്കേതിക പ്രവര്‍ത്തകരും ഇതിലുണ്ട്. ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തില്‍ ഒരു മുഴുന്നീള മാസ് എന്‍റര്‍ടൈനര്‍ ഒരുങ്ങുന്നത്.

ജാസിയുടെ സംഗീതം
ദമ്മില്‍ രണ്ട് പാട്ടുണ്ട്. ഒന്ന് മെലഡിയും, മറ്റൊന്ന് തട്ടുപൊളിപ്പന്‍ പാട്ടും. ജാസി ഗിഫ്റ്റാണ് സംഗീതസംവിധായകന്‍. പശ്ചാത്തല സംഗീതവും ജാസിയുടെതാണ്. ആദ്യമാണ് ജാസി മലയാളത്തില്‍ ഒരു ചിത്രത്തിന് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുമിച്ച് നിര്‍വ്വഹിക്കുന്നത്.

അണിയറയില്‍
ജെ ആന്‍ഡ് ജെ പ്രൊഡകഷന്‍സിന്‍റെ ബാനറില്‍ ജൂഡ് ആഗ്നേല്‍ സുധീര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം സംവിധായകന്‍ തന്നെ എഴുതുന്നു. ഛായാഗ്രാഹകന്‍ - സുനില്‍ പ്രേം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര, കലാസംവിധാനം - ഷിബു പഴഞ്ചിറ, വസ്ത്രാലങ്കാരം - രാധാകൃഷ്ണന്‍ മങ്ങാട്, ചമയം - ലാല്‍ കരമന, സ്റ്റില്‍സ് - ഹരി തിരുമല, അനൂപ് പള്ളിച്ചല്‍, എഡിറ്റിംഗ് - വിജയ് ശങ്കര്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് - ശ്രീഭാരതി, ജയേഷ് മൈനാഗപ്പള്ളി, പ്രൊഡകഷന്‍ എക്സിക്യൂട്ടീവ് - അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷന്‍ മാനേജര്‍ - അഭിലാഷ് പൈങ്ങോട്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് - പ്രിന്‍സ് ഫിലിപ്പ്, മുകേഷ് വിഷ്ണു, ഫ്രാങ്ക്സ്റ്റണ്‍ ബിനേഷ്യസ്, റിയാസ്, ഗാനരചന - വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, നൃത്തം - രേഖാ മഹേഷ്, സംഘട്ടനം - തീപ്പൊരി നിത്യ. പത്മരാജ് രതീഷ്, വിജയന്‍ മുഖത്തല, ജിത്തു ഡാര്‍ക്ക് ലാബ്, ജയരാജ്, കുളപ്പുള്ളി ലീല, ഷാലു, ജീജ സുരേന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആഗസ്റ്റ് പത്തൊമ്പതിന് റീലീസ് ചെയ്യും.

 

 

 

 

Dum is an upcoming Indian feature film written and directed by Anuram made in Malayalam-language. The film stars Lal, Shritha Sivadas, Parvathy Nair, Sreejith Ravi and Shine Tom Chacko in his first full-fledged action hero role. Thiruvananthapuram and Kochi are the major locations for the film

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram