ലാലേട്ടന്‍@58, പിറന്നാള്‍ സര്‍പ്രൈസുകളുമായി ലാലേട്ടന്‍...

Posted by Farsana Jaleel, 21 May, 2018

മലയാളികളുടെ അഭിമാനവും അഹങ്കാരവുമായ അഭിനയ കുലപതിക്ക് ഇന്ന് 58ാം പിറന്നാള്‍. മോഹന്‍ലാലിന് ഇന്ന് വയസ്സ് 58. ലോകമൊട്ടാകെയുള്ള ആരാധകര്‍ താര രാജാവിന് ആശംസകളുമായി എത്തിയിരിക്കുകയാണ്. സഹപ്രവര്‍ത്തകരും തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

38 വര്‍ഷത്തെ അഭിനയ പാടവം.....മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങീ ഭാഷകളിലായി 330ലധികം സിനിമകള്‍....... ആറ് സംസ്ഥാന അവാര്‍ഡുകള്‍........ അഞ്ച് ദേശീയ അവാര്‍ഡുകള്‍......പത്മശ്രീ ബഹുമതി, ലെഫ്റ്റനന്റ് കേണല്‍ പദവി, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടേറ്റ് അങ്ങനെ നീണ്ടു പോകുന്നു ലാലേട്ടന്‍ എന്ന അഭിനയ കുലപതിയുടെ വിസ്മരിക്കാനാവാത്ത നേട്ടങ്ങള്‍.

ആറാം ക്ലാസില്‍ മികച്ച നടന്‍

1960ല്‍ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ജനനം. വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ സ്‌കൂല്‍ വിദ്യാഭ്യാസം. ഉപരി പഠനം തിരുവനന്തപുരം എം.ജി കോളേജിലും. ആറാം ക്ലാസില്‍ സ്‌കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. എം.ജി.ശ്രീകുമാര്‍, പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ സഹപാഠികളായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ നടനായി അംഗീകരിക്കപ്പെട്ട മോഹന്‍ലാലിന് എം.ജി.ശ്രീകുമാര്‍, പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരുമായുള്ള സൗഹൃദവും വെള്ളിത്തിരയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സഹായിച്ചു.

വില്ലനായി തുടക്കം

1978ലാണ് സിനിമയിലേയ്ക്കുള്ള രംഗപ്രവേശനം. അന്ന് ലാലേട്ടന് വയസ്സ് 18. സെന്‍സര്‍ ബോര്‍ഡ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ സിനിമ അന്ന് പുത്തിറങ്ങിയിരുന്നില്ല. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ചിത്രം പുറംലോകം കാണുന്നത്. 1980ല്‍ ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് ആദ്യമായി പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. വില്ലനായാണ് മോഹന്‍ലാല്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ശങ്കര്‍ ആയിരുന്നു നായകന്‍. പിന്നീട് മോഹന്‍ലാലിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ശേഷം മോഹന്‍ലാലിനെ തേടിയെത്തിയത് നിരവധി കഥാപാത്രങ്ങളും കഥകളുമായിരുന്നു.

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, സിബി മലയില്‍ കൂട്ട്കെട്ട്

പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയവര്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചവരാണ്. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്, എങ്ങനെ നീ മറക്കും, പൂച്ചക്കൊരു മൂക്കുത്തി, കിരീടം, ഭരതം, ടി.പി.ബാലഗോപാലന്‍ എം.എ, രാജാവിന്റെ മകന്‍, താളവട്ടം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, പഞ്ചാഗ്‌നി, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങീ ചിത്രങ്ങള്‍ മലയാള സിനിമയില്‍ മോഹന്‍ലാലിന് സ്വന്തമായൊരിടം നേടികൊടുത്തു.

മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട്

മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട് മലയാളികള്‍ ഇന്നും ആഘോഷിക്കുന്ന ഒന്നാണ്. ഈ കൂട്ടുകെട്ടിലുള്ള സൂപ്പര്‍ ഹിറ്റുകള്‍ ഏവരേയും എക്കാലവും പൊട്ടിച്ചിപ്പിക്കുന്നവ കൂടിയാണ്. അതില്‍ പ്രധാനം ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, വരവേല്‍പ്പ്, ചിത്രം, നാടോടികാറ്റ്, ഉദയനാണ് താരം തുടങ്ങിയവയാണ്.

സൂപ്പര്‍ ഹിറ്റുകള്‍

ഹിസ് ഹൈനസ് അബ്ദുള്ള, വിഷ്ണുലോകം, കാലാപാനി, വാനപ്രസ്ഥം, കിലുക്കം, മിന്നാരം, തേന്മാവിന്‍ കൊമ്പത്ത്, മണിച്ചിത്രത്താഴ്, നരസിംഹം, ആറാം തമ്പുരാന്‍, വിയറ്റ്നാം കോളനി, കളിപ്പാട്ടം, ദേവാസുരം, നിര്‍ണ്ണയം, മാന്ത്രികം, യോദ്ധ, കന്മദം, ദേവദൂതന്‍, ഹരികൃഷ്ണന്‍സ്, തന്മാത്ര, ഭ്രമരം, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, സ്പിരിറ്റ്, ദൃശ്യം, കനല്‍, പുലിമുരുകന്‍, ഒപ്പം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, 1971 ബിയോണ്ട് ബോര്‍ഡേഴ്സ്, വില്ലന്‍ തുടങ്ങീ നിരവധി ചിത്രങ്ങളുടെ ഭാഗമായി.

ശോഭന മുതല്‍ ഐശ്വര്യ വരെ

ശോഭന, മഞ്ജു വാര്യര്‍, ഉര്‍വ്വശി, രേഖ, രേവതി, ഗീത, ലിസി, ഐശ്വര്യ, മീന, പാര്‍വ്വതി, രഞ്ജിനി, കാര്‍ത്തിക, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവര്‍ക്കൊപ്പം മലയാള സിനിമയില്‍ ഒന്നിച്ചഭിനയിച്ച ലാലേട്ടന്‍ ഇരുവര്‍ എന്ന തമിഴ് ചിത്രത്തില്‍ ഐശ്വര്യയ്ക്കൊപ്പവും അഭിനയിച്ചു. കൂടാതെ പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ ഹിന്ദി ചിത്രമായ വര്‍മ്മാ കി ആഗിലും കമല്‍ ഹാസനൊപ്പം ഉന്നൈ പോല്‍ ഒരുവന്‍ എന്ന തമിഴ് ചിത്രത്തിലും വിജയ്ക്കൊപ്പം ജില്ലയിലും അഭിനയിച്ചു.

ചരിത്രം തിരുത്തിയെഴിതിയ പുലിമുരുകന്‍

മലയാള സിനിമയിലെത്തി 38 വര്‍ഷം പിന്നിടുമ്പോഴേയ്ക്കും നിരവധി നേട്ടങ്ങള്‍ കൈവരിച്ചിരിക്കുകയാണ് ലാലേട്ടന്‍. 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ മോഹന്‍ലാലിന്റെ എക്കാലത്തേയും സൂപ്പര്‍ ഡൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായിരുന്നു. 30 ദിനം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച പുലിമുരുകന്‍ മലയാള സിനിമാ ചരിത്രം തിരുത്തിയെഴുതി 150 കോടി ക്ലബ്ബില്‍ ഇടം പിടിച്ച മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും ചിത്രമായി മാറി.

വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍

പരസ്യ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍, അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി എന്നീ ചിത്രങ്ങളാണ് റിലീസിന് കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടികെട്ടിലുള്ള ലൂസിഫര്‍ അണിയറയില്‍ ഒരുങ്ങുന്നു. രഞ്ജിന്റെ പുതിയ ചിത്രത്തിനായി മോഹന്‍ലാല്‍ ഇപ്പോള്‍ ലണ്ടനിലാണ്. ബിലാത്തിക്കഥയിലൂടെ മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. രഞ്ജിത്ത് സ്വന്തമായി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കനിഹയാണ് നായികയായെത്തുന്നത്.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram