ലാലേട്ടന്റെ സ്വന്തം നാദിയ ..

Posted by Online Desk, 18 May, 2018

മുംബൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് മോഹന്‍ലാലിന്റെ നീരാളിയുടെ ചിത്രീകരണം തുടങ്ങിയത്. മോഹന്‍ലാല്‍, നാദിയാമെയ്തു, പാര്‍വതി നായര്‍ എന്നിവര്‍ ഇവിടെ അഭിനയിക്കുന്നുണ്ട്. ബാംഗ്‌ളൂരില്‍ സെറ്റില്‍ ചെയ്ത ഒരു മലയാളി കുടുംബത്തിലെ അംഗമാണ് പാര്‍വതി നായര്‍. ഓവര്‍ടേക്ക് എന്ന മലയാള ചിത്രത്തിലും ഏതാനും കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നീരാളിയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് മുംബൈയിലാണ്. ബോളിവുഡിലെ സീനിയര്‍ ടെക്‌നീഷ്യന്മാരാണ് ഇതിന്റെ പിന്നണിയിലുള്ളത്. ബോളിവുഡിലെ മുന്‍നിര സംവിധായകനായ അജോയ് വര്‍മ്മയാണ് ചിത്രമൊരുക്കുന്നത്. ചങ്ങനാശേ്ശരിയാണ് അജോയ്‌യുടെ തറവാടെങ്കിലും ജനിച്ചു വളര്‍ന്നത് മുംബൈയിലാണ്.

ചിത്രത്തിന്റെ ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലും ചങ്ങനാശേ്ശരിക്കാരന്‍ തന്നെ. മോഹന്‍ലാലുമായി സന്തോഷ് സഹകരിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സിബിമലയില്‍ സംവിധാനം ചെയ്ത ദേവദൂതന്റെ ക്യാമറാമാനും സന്തോഷായിരുന്നു. ബ്‌ളസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പളുങ്കിന്റെ ക്യാമറ കൈകാര്യം ചെയ്തതും സന്തോഷാണ്.

സന്തോഷിനെ കണ്ടതും മോഹന്‍ലാല്‍ ചോദിച്ചു.
അപ്പോ... നാം വീണ്ടും ഒന്നിക്കുന്നു അല്ലേ...? ഇരുവരും കൈപൊക്കി ഒന്ന് സ്പര്‍ശിച്ച് സന്തോഷം പങ്കുവച്ചു.


സെറ്റിലേക്ക് മോഹന്‍ലാല്‍ എത്തിയത് നിര്‍മ്മാതാവ് സന്തോഷ് ടി.കുരുവിളക്കൊപ്പമായിരുന്നു. ബാന്ദ്രാ ബീച്ചിലെ പാംഗ്രോവ് ഹോട്ടലിലായിരുന്നു മോഹന്‍ലാല്‍ താമസം.

മുംബൈയില്‍ ലാലേട്ടന്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വന്‍ വിജയമായ തമ്പി കണ്ണന്താനത്തിന്റെ ഇന്ദ്രജാലം, പ്രിയന്റെ ആര്യന്‍, അഭിമന്യു, ബാലു കിരിയത്തിന്റെ വിസ തുടങ്ങിയവയെല്ലാം ഇവിടെ ചിത്രീകരിച്ച മോഹന്‍ലാല്‍ ചിത്രങ്ങളാണ്. പ്രജയുടെ കുറച്ചു ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ചു. ഇപ്പോള്‍ വലിയൊരു ഇടവേളക്കുശേഷമാണ് മോഹന്‍ലാല്‍ മുംബൈയില്‍ അഭിനയിക്കാനെത്തുന്നത്.

നാദിയാ മൊയ്തുവിന്റെ ആദ്യ നായകനാണ് മോഹന്‍ലാല്‍. ഫാസിലിന്റെ നോക്കെത്താദൂരത്താണ് ആദ്യ ചിത്രം. പിന്നെയും ഇരുവരും ഒന്നിച്ച് ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ വലിയൊരു ഇടവേളക്കു ശേഷം ഈ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്.

ഇരുവര്‍ക്കും സന്തോഷം നിറഞ്ഞ കൂടികാഴ്ചയായിരുന്നു ഇത്. ലാലേട്ടാ ആകെ മാറിയാല്ലോ നദിയ ചോദിച്ചു.
സുഖം.... സുഖം....

നാദിയാ എങ്ങനെ?
ഓക്കെ... ഓക്കെ..

അല്പനേരം അവര്‍ കുടുംബവിശേഷങ്ങള്‍ പങ്കുവച്ചു. അവര്‍ക്കേറെ കാര്യങ്ങള്‍ പറഞ്ഞു ചിരിക്കാനുണ്ടായിരുന്നു.

സന്തോഷ് കുരുവിള നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മഹേഷിന്റെ പ്രതികാരം, മായാനദി എന്നിവ ആഷിക് അബുമായി ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രങ്ങളാണ്. നീരാളി നിര്‍മ്മിക്കുന്നതിനു പുറമെ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡചിത്രമായ കുഞ്ഞാലി മരക്കാറുടെ നിര്‍മ്മാണ പങ്കാളിയുമാണ്. നീരാളിയില്‍ സണ്ണി എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ഭാര്യ മോളിക്കുട്ടിയെയാണ് നാദിയാ അവതരിപ്പിക്കുന്നത്.

ഗര്‍ഭിണിയാണ് മോളിക്കുട്ടി. ലോകത്തില്‍ അപൂര്‍വ്വമായിട്ടുള്ള ജെമ്മോളിസ്റ്റിലൊരാളാണ് സണ്ണി. തൊഴിലില്‍ എത്ര ഉന്നതനായാലും വീടും കുടുംബവും കഴിഞ്ഞിട്ടേ അയാള്‍ക്കെന്തുമുള്ളൂ. പ്രത്യേകിച്ചും ഗര്‍ഭിണിയായ ഭാര്യ. ഭാര്യയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ നോക്കുകയും പരിചരിക്കുകയും ചെയ്യുന്നതില്‍ അയാളേറെ ശ്രദ്ധാലുവാണ്. അത്തരം ചില രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.
സണ്ണിയുടെ ഓഫീസ് സ്റ്റാഫ് നൈനയാകുന്നത് പാര്‍വതിയാണ്.

അടുത്തകാലത്ത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയ, ഒരു വിഷയവുമായിബന്ധപ്പെട്ട കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഇതില്‍ അവതരിപ്പിക്കുന്നത്. ഇങ്ങനെയൊരു പശ്ചാത്തലവും ഇത്തരത്തിലൊരു കഥാപാത്രവും മലയാളത്തിലാദ്യമായിരിക്കും. ഒരു പക്ഷേ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇതാദ്യമായിരിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു.

രത്‌നങ്ങളെക്കുറിച്ച് റിസര്‍ച്ചു ചെയ്യുന്നവരാണ് ജെമ്മോളജിസ്റ്റുകള്‍. കോര്‍പ്പറേറ്റ് കമ്പനികളുമായി ബന്ധപ്പെട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. സമീപകാലത്ത് രത്‌നവ്യാപാരത്തിന്റെ മറവില്‍ നടന്ന ബാങ്കു വായ്പാ തട്ടിപ്പ് വിവാദമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ചിത്രത്തിന് പ്രാധാന്യം കൂടുതലാണ്.

രത്‌നബിസിനസ്‌സുകാര്‍ക്ക് വലിയ സൂക്ഷ്മത ആവശ്യമാണ്. വിലപിടിപ്പുള്ള രത്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിന്റെതായ റിസ്‌കും ഉണ്ട്. ഇതൊക്കെ ഉദ്വോഗം നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്.

പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെയും ചിത്രത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് ഉയര്‍ന്ന സാങ്കേതിക മികവും ഉണ്ടായിരിക്കും. ട്രാവല്‍ മൂഡില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം നിരവധി ലൊക്കേഷനുകള്‍ കവര്‍ ചെയ്യുന്നുമുണ്ട്. മംഗോളിയ, തായ്‌ലാന്റ് മുംബൈ, ബാംഗ്‌ളൂര്‍, വയനാട് എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍.

മുബൈ ഫിലിം സിറ്റി നീരാളിയുടെ ഒരു സുപ്രധാനമായ ലൊക്കേഷനാണ്. ഇന്ത്യയിലെ മികച്ച ഫ്യൂഷന്‍ സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസ്‌സിയാണ് ചിത്രത്തിനു സംഗീതം നല്‍കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന വീരപ്പ തമിഴ്, മലയാളം കലര്‍ന്ന ഒരു കഥാപാത്രമാണ്. രസകരമായ കഥാപാത്രമാണിത്. ദിലീഷ് പോത്തന്‍, ബിനീഷ് കൊടിയേരി, സന്ദീപ് നാരായണന്‍ എന്നിവരും പ്രശസ്ത തമിഴ് നടന്‍ നാസറും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.

സന്തോഷ് വര്‍മ്മ റഫീഖ് അഹമ്മദ് പി.റ്റി.ബിനു എന്നിവരുടെതാണ് വരികള്‍. മാദ്ധ്യമപ്രവര്‍ത്തകനായ സാജു തോമസാണ് തിരക്കഥാകൃത്ത്. ബോളിവുഡിലെ മികച്ച കലാസംവിധായകനായ ഉദയപ്രകാശ് കലാസംവിധാനം നിര്‍വഹിക്കുന്നു. ദിനില്‍ ബാബുവാണ് അസോസിയേറ്റ് ഡയറക്ടര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സതീഷ് നാരായണന്‍.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram